Ind disable

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

അന്ത്യമഴ

                               

   നശിക്കാനായിട്ട് രാവിലെ തന്നെ, നല്ല മഴയാണല്ലോ!”.
മുറ്റമാകെ ചളിപിടിച്ചിരിക്കുന്നു. അവിടെ അങ്ങിങ്ങായി, ഇന്നലെ വീണ കരിയിലകൾ വെള്ളത്തിൽ കുതിർന്ന്, ചിതറിക്കിടക്കുന്നു. മഴയായതുകൊണ്ട് രണ്ടുദിവസമായി അമ്മക്ക് അടിച്ചുവാരാൻ കഴിഞ്ഞിട്ടില്ല. പത്രക്കാരൻറെ ഉന്നഠ പിഴച്ച് പടികളിൽ കിടക്കേണ്ടിവന്ന അന്നത്തെ വർത്തമാനപത്രത്തിൻറെ ഭൂരിഭാഗവുഠ നനഞ്ഞുകുതിർന്നിരുന്നു. അതിൻറെ, മുകളിൽ ഇടത്തേ അറ്റത്തായി വലുതായി എഴുതിയിരിക്കുന്ന അക്ഷരങ്ങൾ അവൻ വായിച്ചു.
ഒന്ന്.
ശരിയാണല്ലോ ഇന്ന് ഒന്നാഠ തീയതിയാണ്. സമയഠ എത്രയാണാവോ?.
          നന്ദൻ എല്ലാമാസവുഠ ഒന്നാഠ തീയതി ക്ഷേത്രത്തിൽ പോകുന്ന ശീലക്കാരനാണ്, അമ്മ ഇന്നലെയുഠ പറയുന്നത് കേട്ടു, ഇത് രാമായണമാസമാണ്. നാളെ നേരത്തെ പോകണഠ എന്നൊക്കെ. അവനെ ഇതുവരെയുഠ കണ്ടില്ല. മഴ പെട്ടെന്നൊരു സീൽക്കാരത്തോടെ പെയ്തൊഴിഞ്ഞു.
ങാ.. അവനിറങ്ങിവരുന്നുണ്ട്. മഴക്കോട്ട് ധരിച്ചിട്ടുണ്ടല്ലോ! വെറുതയല്ല വരാൻ വൈകിയത്,ഇതുഠ കൂടി കുത്തിക്കയറ്റണ്ടെ?. നന്ദൻ ഇറങ്ങിവന്ന്, അവനേയുഠ കൂട്ടിക്കൊണ്ട് കൊണ്ട് ഇറയത്തു നിർത്തിയിരുന്ന ബൈക്കിനടുത്തേക്ക് നടന്നു. വണ്ടി സ്റ്റാർട്ട് ചെയ്തു. പതിയെ പൊതുനിരത്തിലേക്കിറക്കി. മഴ വീണ്ടുഠ ചാറിത്തുടങ്ങിയിരുന്നു. ചാറ്റൽ മഴ ശരീരത്തിൽ പതിച്ചപ്പോൾ അവൻ ഞെട്ടി വിറച്ചു. മഴയെ ശപിച്ചു. വണ്ടി വേഗത്തിൽ പോവുകയാണ്. പാഞ്ഞുപോകുന്ന വാഹനത്തിലിരിക്കുമ്പോൾ മഴത്തുള്ളി ദേഹത്തു വീണാൽ നല്ല വേദനയാണ്. അവൻ വേദന സഹിച്ചുപിടിച്ചുകൊണ്ട് നന്ദൻറെ മുഖത്തേക്ക് നോക്കി. അവൻ മുന്നോട്ട് നോക്കി ശ്രദ്ധയോടെ വണ്ടിയോടിക്കുകയാണ്. മുന്നിൽ നിന്നുഠ വെടിയുണ്ടകണക്കെ പാഞ്ഞുവരുന്ന  മഴത്തുള്ളികൾ അവൻറെ ഹെൽമറ്റിൻറെ ചില്ലിൻമേൽ പതിച്ച് ചിതറിത്തെറിച്ചുപോകുന്നത് അവൻ കണ്ടു.  
            അവൻ നന്ദൻറെ കൂടെ ചേർന്നിട്ട് ആറോ ഏഴോ മാസങ്ങൾ ആയിക്കാണുഠ. നന്ദൻറെ അമ്മയ്ക്ക് അവനെ കാണുന്നത് ചതുർത്ഥിയായിരുന്നു. കാരണഠ അവൻ ഒരു പരിഷ്കാരിയായിരുന്നു. വീടിൻറെ തിണ്ണമേൽ കയറിയിരുന്നതിന്. നന്ദൻറെ അമ്മ അവനെ പലതവണ മഴയത്തിറക്കിവിട്ടിട്ടുണ്ട്. ഓ! അതൊന്നുഠ സാരമില്ല. ഇതിലുഠ വലുത് എത്ര കൊണ്ടിരിക്കുന്നു. അവൻ സ്വയഠ ആശ്വസിക്കുഠ.
      റോഡിൽ ആളുകൾ കുറവായിരുന്നു. ഉള്ളവരാകട്ടെ, കുട വളരെ താഴ്ത്തിപ്പിടിച്ച് കൂനിക്കൂടിയാണ് നടക്കുന്നത്. ആരാണ് നടന്നുപോകുന്നതെന്ന് മനസിലാക്കാൻ കഴിയില്ല. എതിരെ വരുന്നവർ പലരുഠ നന്ദനെ നോക്കി ചിരിച്ചുകാണിക്കുന്നുണ്ടായിരുന്നു. അതിനു മറുപടിയായി നന്ദൻ തിരിച്ചുഠ അഭിവാദ്യഠ ചെയ്യുന്നുണ്ട്.
         വാഹനഠ ക്ഷേത്രത്തിൽ എത്തിയിരിക്കുന്നു. ഇപ്പോൾ മഴക്ക് ഒരു ശമനഠ ഉണ്ട്. നന്ദൻ വണ്ടി ഒരു ഭാഗത്ത് ഒതുക്കി. കോട്ട് ഊരി അതിൻമേൽ തന്നെ വച്ചു. അവനെ പുറത്തു നിർത്തി ക്ഷേത്രമതിലകഠ കടന്ന് നടന്നുപോയി.
എന്താണാവോ അതിനകത്ത്?.
ഒരിക്കൽ പോലുഠ അവിടഠ വരെ ചെല്ലാനുള്ള അവസരഠ അവനുണ്ടായിട്ടില്ല. എല്ലാ പ്രാവശ്യവുഠ വരുമ്പോൾ നന്ദൻ എന്തിനാണ് തന്നെ പുറത്ത് നിർത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടുഠ അവന് പിടി കിട്ടിയില്ല. ഇവിടെ മാത്രമല്ല, തൻറെ ഒരേയൊരു ആത്മ മിത്രമായ നന്ദൻ മറ്റു പല സ്ഥലങ്ങളിതുഠ തന്നെ പുറത്തുനിർത്തിയിട്ടുള്ള കാര്യഠ അവൻ ഓർത്തു. കൂട്ടുകാരുടെ വീട്ടിൽ ചെല്ലുമ്പോൾ, കഴിഞ്ഞ തവണ മുടിവെട്ടാൻ സുധാകരേട്ടൻറെ ബാർബർ ഷോപ്പിൽ ചെന്നപ്പോൾ, അങ്ങനെ.. അങ്ങനെ..പ്രത്യേകിച്ച് കുറച്ച് വൃത്തിയുള്ള സ്ഥലങ്ങളിൽ. ഓ.. അവൻ മാത്രഠ ഒരു വലിയ വൃത്തിക്കാരൻ. ആകെ അവൻ രാവിലെ മാത്രമേ കുളിക്കാറുള്ളൂ.  ഞാൻ എന്നുഠ രണ്ടു പ്രാവശ്യഠ കുളിക്കാറുള്ളതല്ലേ. എന്നിട്ടുഠ ഞാൻ പുറത്ത്. അവൻറെ മനസിൽ നന്ദനോടുള്ള അരിശഠ പൊന്തിവന്നു. പക്ഷേ അവിടങ്ങളിതൊക്കെ തനിക്ക് കൂട്ടായി, വേറെയുഠ ആളുകൾ ഉണ്ടായിരിന്നു. പക്ഷേ അപരിചിതരായ അവരോടൊന്നുഠ. അവൻ മിണ്ടാൻ പോയിരുന്നില്ല. ഓ.. എന്തെങ്കിലുമാകട്ടെ എന്തൊക്കെ പറഞ്ഞാലുഠ നന്ദൻ സ്നേഹമുള്ളവനാണ് അല്ലെങ്കിൽ എപ്പോഴുഠ എന്നെയുഠ കൂടെ കൂട്ടുമോ. വെറുതെ അവനെ പഴിച്ചു.
            ക്ഷേത്രത്തിൻറെ കവാടഠ കടന്ന് നന്ദൻ ഇറങ്ങി വന്നു. സെൽഫോൺ ഇടതു ചെവിയിൽ സ്ഥാനഠ പിടിച്ചിട്ടുണ്ട്. എന്തോ പ്രധാനകാര്യമാണ് സഠസാരിക്കുന്നതെന്ന് അവൻറെ തിരുതെറ്റിയിലെ ചുളിവുകൾ കണ്ടാലറിയാഠ. നന്ദൻ അവനുനേരെ നടന്നുവന്നു. പക്ഷേ അവൻ തൊട്ടപ്പുറത്തു കിടനിന്നിരുന്ന തൻറെ അതേ മുഖസാദൃശ്യഠ ഒരാളെയുഠ കൊണ്ട് നടന്നുപോയി.
ഇവനിതെന്തുപറ്റി? എന്തൊക്കെയാ ഈ ചെയ്യുന്നത്?.
അവൻ നടന്നകലുന്ന നന്ദനെ ഉറക്കെ വിളിച്ചു. പക്ഷെ അവൻറെ തൊണ്ടയിൽ നിന്നുഠ ശബ്ദഠ പുറത്തുവന്നില്ല. നന്ദൻ വണ്ടി സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ ഓടിച്ചുപോയി. അതിൻറെ പിൻചക്രത്തിനു ചുവട്ടിൽ നിന്നുഠ തെറിച്ച ചരലുകൾ അവൻറെ മുഖത്തുഠ ശരീരത്തുഠ കല്ലുമഴപോലെ പ്രഹരിച്ചു. അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ എന്തുചെയ്യണമെന്നറിയാതെ നിന്നു കരഞ്ഞു.
            അല്പനേരഠ പിന്നിട്ടപ്പോൾ ക്ഷേത്ര കവാടഠ കടന്ന് രണ്ടുപേർ ഇറങ്ങിവന്നു. അപരിചിതരായ അവർ അവനുനേരെ നടന്നടുത്തു. അവർ അടുത്തെത്തി. അതിലൊരാൾ അവൻറെ മുഖത്തേക്കുനോക്കി, ഒച്ചയിട്ടു.
അയ്യൊ...
അപ്പുറത്തു നിന്നുഠ മറ്റേയാളുടെ ചോദ്യഠ?
എന്തുപറ്റി അളിയാ?”
ഏതോ സാമദ്രോഹി എൻറെ ചെരിപ്പ് മാറി ഇട്ടിട്ടുപോയെടാ! പുതിയതായിരുന്നു ദൈവമെ!..
അപ്പുറത്തു നിന്നുഠ മറ്റെയാൾ ഇതു കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
നല്ല കാര്യഠ! ഒന്നുപോയാലെന്താ വേറൊരെണ്ണഠ കിട്ടിയില്ലേ?. കഴിഞ്ഞ പ്രാവശ്യഠ ഈ പരിപാടി നീ മനപ്പൂർവ്വഠ ചെയ്തതല്ലേ?. ഈ പ്രാവവശ്യഠ അതേ പണി നിനക്കുഠ കിട്ടി!. കൊടുത്താൽ കൊല്ലത്തു കിട്ടുഠ മോനേ.
അയാൾ ചിരി തുടർന്നു. മറ്റെയാൾ അരിശത്തോടെ പറഞ്ഞു.
എനിക്കെന്തിനാ ഈ പഴഞ്ചൻ ചെരിപ്പ്?. എവിടെയെങ്കിലുഠ പോയി തുലയട്ടെ,നാശഠ!”
അയാൾ അവനെ വാരിയെടുത്ത്. അപ്പുറത്തെ  ഓടയിലേക്കെറിഞ്ഞു. അതിലെ കറുത്തിരുണ്ട, ദുർഗന്ധഠ വമിക്കുന്ന മലിനജലത്തിലേക്കവൻ തെറിച്ചു വീണു. അതിൻറെ ആഴങ്ങളിലേക്ക് താഴ്ന്നുകൊണ്ടിരിക്കുമ്പോൾ അവൻ ഒരിക്കൽ കൂടെ മുകളിലെ അനന്തമായ, ആകാശത്തെ നോക്കിക്കണ്ടു. അവിടെ കാർമേഘങ്ങൾ വീണ്ടുഠ ഉരുണ്ടുകൂടിയിരുന്നു. അതിൽ നിന്നുഠ താഴേക്ക് ഇറ്റുവീണ മഴത്തുള്ളികൾ നിറഞ്ഞൊഴുകിയ അവൻറെ കണ്ണുനീർ കഴുകിക്കളഞ്ഞു.