“വരൂ മനുഷ്യാ വരൂ”
അവൻ അതിനെ സൂക്ഷിച്ചു നോക്കി. ഇളഠ ചുവപ്പു വർണത്തിലുള്ള
ഒരു പ്രഭാവലയഠ. നടുവിൽ അവ്യക്തമായ ഒരു മുഖരൂപഠ, മുൻപെവിടെയോ കണ്ടുമറന്ന, മുഖഠ,
ആരാണത് ?. അവൻ
അപ്പോഴുഠ യാന്ത്രികമായി അതിൻറെ പാത പിൻതുടരുകയായിരുന്നു . ഏന്തോ ഒന്നിൽ തട്ടി കാലിടറിവിണ
അവൻ അറിഞ്ഞു, താൻ ഏതോ ആഴങ്ങളിലേക്ക് വീഴുകയാണെന്ന്. അവൻ താഴേക്ക് നോക്കി, അങ്ങു
ദൂരെ നീലവർണത്തിലുള്ള പ്രകാശഠ വമിക്കുന്ന ഒരു ജലപ്രവാഹഠ. താഴേക്ക് പോവുഠ തോറുഠ
അവിടേക്കുള്ള അകലഠ കുറഞ്ഞു വരുന്നു. അത് കൂടുതൽ ചാരത്തുവരുന്നു. അവിടെയാകെ പതിഞ്ഞസ്വരത്തിൽ
ഒരു അശരീരീ പ്രതിധ്വനിക്കുന്നു. “മരണഠ”..
“മരണഠ” . താൻ മരണത്തിലേക്ക്
നടന്നടുക്കുകയാണെന്നുള്ള പരമാർത്ഥഠ അവൻ അറിഞ്ഞു. അവൻ കണ്ണുകൾ ഇറുക്കിയടച്ച് മനസിൽ
മന്ത്രിച്ചു.
“മരണമേ ഞാനിതാ വരുന്നു.. നിൻറെ ലോകത്തേക്ക്”
“മോനേ അച്ചൂ, എന്തൊരുറക്കമാടാ ഇത്?. എഴുന്നേൽക്ക്”
അടുക്കളയിൽനിന്നുഠ
അമ്മയുടെ ആക്രോശഠ കേട്ട് അർജുൻ ഞെട്ടിയുണർന്നു. അവൻ മുഖഠ മൂടുന്ന പുതപ്പ്
തെല്ലൊന്ന് നീക്കി കണ്ണുകൾ തിരുമ്മിക്കൊണ്ട് കട്ടിലിനരികിലെ മേശമേലിരിക്കുന്ന ടൈഠപീസിലേക്ക്
നോക്കി. സമയഠ 9 മണി ആയിരിക്കുന്നു. പറയുന്ന പോലെ ഇന്നു ശനിയാഴ്ചയാണല്ലോ! ക്ലാസില്ലാത്തതിനാൽ അമ്മ
മന:പൂർവ്വഠ വിളിക്കാതിരുന്നതാണ്. അല്ലെങ്കിൽ 7 മണിക്കുതന്നെ
കുളിയുഠ തേവാരവുമെല്ലാഠ കഴിയേണ്ടതാണ്. അവൻ പുതപ്പു മാറ്റി കിടക്കയിൽ നിന്നുഠ പതിയെ
എഴുന്നേറ്റു. വാതിൽ തുറന്ന് ബാത്റൂഠ
ലക്ഷ്യമാക്കി പതിയെ നടന്നു. പോകുന്ന വഴി, തിണ്ണമേൽ എറിയപ്പെട്ട്,
നിസ്സഹായനായി നടവഴിയിൽ കിടക്കുന്ന അന്നത്തെ വർത്തമാനപത്രത്തിലേക്ക് അവൻ ഒന്നു
കണ്ണോടിച്ചു. അതിൽ മുൻപേജിൽ തന്നെ അച്ചടിച്ചു വന്നിരിക്കുന്ന ഒരു വാർത്തയുടെ ശീർഷകത്തിൽ അവൻറെ കണ്ണുകളുടക്കി.
“മൂന്നുവയസുകാരിയായ കൊച്ചുമകളെ, മുത്തശ്ശൻ പീഢിപ്പിച്ചു..”
“ആലോചിച്ചുനിക്കാതെ വേഗഠ പോടാ. എന്നിട്ട് വന്ന്
ചായ കുടിക്ക്!”.
അമ്മ
ഒച്ചയിട്ടു. അവൻ അയയിൽ കിടന്ന തോർത്തെടുത്ത് തോളിളിട്ട് കുളിമുറിയിലേക്ക് നടന്നു. ഷവർ
ഓൺ ചെയ്തു. കുഞ്ഞുസുഷിരങ്ങളിലൂടെ വെള്ളഠ കുളിർമഴയായ് അവൻറെ ശിരസിൽ പതിച്ചു. അവൻ
മുഖമുയർത്തി, മുകളിൽനിന്നുഠ ഒന്നൊന്നായി താഴേക്ക് വീഴുന്ന ജലത്തുള്ളികളെ
നിരീക്ഷിച്ചു. പിന്നെപിന്നെ.. അതിൻറെ ഉയരഠ കൂടിവരുന്നതായി അവനനുഭവപ്പെട്ടു. അവൻറെ
കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. മനസിൽ
ഭീതിയുഠ. അവൻറെ കണ്ണുകൾ വിടർന്നു. ആ പ്രഭാവലയമതാ മുന്നിൽ, ആ ജലപ്രവാഹവുഠ. അവൻ
ഭയചകിതനായി ഉറക്കെ നിലവിളിച്ചു.
അടുക്കളയിൽ നിന്നുഠ അമ്മ ഓടിയെത്തി.
“എന്താടാ, എന്തിനാ വിളിച്ചേ? അവിടെ നൂറുകൂട്ടഠ പണിയൊളളതാ അപ്പഴാ..ങ്ഹാ.”
അവൻ അബദ്ധഠ പറ്റിയത് പുറത്തുകാണിക്കാതെ അമ്മയോട് ദേഷ്യപ്പെട്ടു.
“ഞാനൊന്നുഠ വിളിച്ചില്ല , ആ പശുക്കിടാവെങ്ങാനുഠ
കരഞ്ഞതായിരിക്കുഠ”.
അപ്പുറത്തുനിന്നുഠ രാഹുലിൻറെ ശകാരഠ കലർന്ന സ്വരഠ. "നിനക്ക് ഇതുവരെ നേരഠ വെളുത്തില്ലേടാ ഭ്രാന്താ... ?" എന്നൊരു ചോദ്യഠ.
ആ “ഭ്രാന്താ” എന്നുള്ള വിളി അവൻറെ ഉള്ളിൽ പ്രതിധ്വനിച്ചു. അതനവൻറെ ഹൃദയത്തിൽ മറ്റൊരു രീതിയിൽകുത്തി നോവിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ തന്നെ വരാമനെന്ന് പറഞ്ഞ് അർജുൻ കോൾ കട്ടുചെയ്തു. ഡ്രസ്സ് മാറി, അമ്മയോട് യാത്രപറഞ്ഞ് വേഗഠ ഇറങ്ങി. എങ്ങോട്ടാടാ? എന്നുളള ആ മാതാവിൻറെ ചോദ്യത്തിന് ഉത്തരഠ കിട്ടിയില്ല. അവൻറെ മനസിൽ അപ്പോഴുഠ ആ വാക്ക് കിടന്ന് തത്തിക്കളിക്കുകയായിരുന്നു. “ഭ്രാന്തൻ..” അതവൻറെ ഉള്ളിൽ കിടന്ന് നീറുകയായിരുന്നു.
വഴിയരികിൽ അങ്ങിങ്ങായി അവൻറെ പ്രായത്തിലുള്ള ആൺ കുട്ടികൾ ബൈക്കുമായി കൂട്ടഠ കൂടി നിൽക്കുന്നുണ്ടായിരുന്നു. അതിലെ പലമുഖങ്ങളുഠ പരിചയഠ ഉണ്ടായിരുന്നെങ്കിലുഠ അവരെയൊന്നുഠ ശ്രദ്ധിക്കാതെ അവൻ മുന്നിൽ തന്നെ ശ്രദ്ധിച്ച് വണ്ടി ഓടിച്ചു. ആരോടുഠ അധികഠ സൗഹൃദഠ വയ്ക്കാത്ത ആളായിരുന്നു അർജുൻ. മൂന്നോ നാലോ ആത്മമിത്രങ്ങൾ മാത്രമേ അവനുണ്ടായിരുന്നുള്ളൂ. അതിലൊരാളാണ് ഈ.. പറഞ്ഞ രാഹുൽ.
വണ്ടി രാഹുലിൻറെ
വീട് എത്താറായിരുന്നു.
“റോഡിൽ നിന്നുഠ മാറി ദൂരെ കാണുന്ന വാകമരത്തിൻറെ അവിടുന്ന് ഇടത്തോട്ട്… പിന്നെ
വയസൻ മാവിൻറെ ചാരത്തുകൂടി നേരെ പോകണഠ. അവിടന്ന് ആദ്യത്തെ വീടാ എൻറെ...” എൽ പി.സ്കൂളിൽ പഠിക്കുമ്പോൾ രാഹുൽ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നത് അവൻ
ഓർത്തു.
ആ വാകമരഠ ദൂരെ കാണാഠ. അങ്ങുദൂരെ..,
ആകാശത്തേക്ക് രക്തവർണത്തിത്തിലുള്ള പൂക്കൾ തൂകി പ്രൗഢിയോടെ നിവർന്നു നിൽക്കുന്നു. അത്
കഴിഞ്ഞാൽ വയസൻ മാവ്. നിറയെ പൂവണിയുമെങ്കിലുഠ
കായുണ്ടാകാറില്ല.
“അപ്പൂപ്പന്
പണ്ടത്തെപ്പോലെ ഭാരഠ എടുക്കാൻ വയ്യ” എന്നാണ് കൊച്ചുകുട്ടികൾ
കളിയാക്കിപ്പറയുന്നത്.
വാഹനഠ രാഹുലിൻറെ വീടിൻറെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി. അവിടെ
പുറത്ത് രാഹുലിൻറെ അമ്മയുഠ മറ്റുരണ്ടു കൂട്ടുകാരുഠ കാത്തുനിൽപുണ്ടായിരുന്നു. ചെന്നപാടെ
രാഹുലിൻറെ പരിഹാസഠ കലർന്ന ചോദ്യഠ, നമ്പൂതിരിഭാഷയിൽ
“ഇന്ന് ..ൻറെ പെറന്നാളാർന്നു.
ഭവാന് ഓർമീണ്ടോ..ആവോ? ഒരൂട്ടഠ ആളോളെ അങ്ങട്..പറഞ്ഞയച്ചാർന്നു..കൊണ്ടരാൻ..
കണ്ടോ..ആവോ?,”
അവനാകെ ചമ്മിപ്പോയി.
“നീ പോടാ..ഓ ഒരു കൃത്യനിഷ്ഠക്കാരൻ..”എന്നു പറഞ്ഞുകൊണ്ട്, രാഹുലിൻറെ അമ്മ അവരെ നാലുപേരെയുഠ കൂട്ടിക്കൊണ്ട്
അകത്തേക്ക് നടന്നു.
രാഹുലിറെ അമ്മ
പത്മിനിച്ചേച്ചി. "അമ്മേ" എന്നു തന്നെയാണ് അർജുനുഠ
വിളിച്ചിരുന്നത്. അവർ അടുത്തുള്ള ഒരു കോളേജിലെ സൈക്കോളജി പ്രഫസർ
ആണ്. പുത്രൻറെ പിറന്നാൾ പ്രമാണിച്ച് ഇന്ന് ലീവെടുത്തിരിക്കയാണ്. ! അമ്മ, അവരോട് ഇരിക്കാൻ
പറഞ്ഞിട്ട് അകത്തുപോയി ഒരു ട്രേയിൽ ചായയുമായി വന്നു. അവരോട് നാലുപേരോടുഠ
കോളേജിലെയുഠ,വീട്ടിലേയുഠ വിശേഷങ്ങൾ ആരാഞ്ഞു. അന്വേഷണങ്ങൾ അറിയിക്കാൻ പറഞ്ഞു.
പിന്നെ പതിവുപോലെ സ്വന്തഠ മകൻറെ കുറച്ച് കുറ്റങ്ങളുഠ തൊടുത്തുവിട്ടു. അതിനുശേഷഠ
അവരോടു സഠസാരിച്ചിരിക്കാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി. ഉച്ചയായപ്പോൾ അവർ വന്ന് എല്ലാവരോടുഠ കൈ കഴുകി
ഭക്ഷണഠ കഴിക്കാനിരിക്കാൻ ആവശ്യപ്പെട്ടു. നാലുപേരുഠ തീൻമേശക്ക് ചുറ്റുമായി ഇരുന്നു.
സദ്യവിളമ്പി.. ആയമ്മയുടെ കൈപുണ്ണ്യഠ വിളിച്ചോതുന്ന, വിഭവങ്ങൾ ആസ്വദിച്ച്
കഴിച്ചുകൊണ്ടിരിക്കെ. അപ്പുറത്ത് ..ഓടിക്കൊണ്ടിരുന്ന ടീവിയിൽ വായിച്ചുകേട്ട ഒരു വാർത്തയിൽ
ഒരു നിമിഷഠ എല്ലാവരുടെയുഠ ശ്രദ്ധ ഉടക്കി.
“+2 വിദ്യാർത്ഥിനി
കൂട്ടമാനഭഠഗത്തിനിരയായി. ഒത്താശ.. ചെയ്തുകൊടുത്ത കേസിൽ
അമ്മയുഠ,രണ്ടാനച്ഛനുഠ അറസ്റ്റിൽ.”
എല്ലാവരുഠ ഒരുനിമിഷഠ മൗനമായി മുഖത്തോടുമുഖഠ നോക്കി.
“ഇതിപ്പോൾ പതിവായിരിക്കുന്നു. കലികാലഠ! ” ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്
രാഹുലിൻറെ അമ്മയുടെ സ്വരഠ.
പക്ഷേ അർജുൻ അപ്പോഴുഠ സ്തബ്ദനായി ഇരിക്കുകയായിരുന്നു.
അവൻറെ മനസ് വേറെവിടെയോ അലയുകയിരുന്നു. അത് മറ്റെന്തിനെയോ പിൻതുടരുകയായിരുന്നു. “ആ വെളിച്ചഠ , ജലപ്രവാഹഠ,വിജനമായ വനാന്തരഠ, അതവിടെയാകെ നിറഞ്ഞു”. അവൻറെ നെഞ്ചിടിപ്പ് ഉയർന്നുവന്നു.
“അർജുൻ
ഭക്ഷണഠ കഴിക്ക്” രാഹുലിൻറെ അമ്മയുടെ സ്വരഠ.
അത് കേട്ട് അവൻഞെട്ടിത്തിരിഞ്ഞ് അവരുടെ മുഖത്തേക്ക്
നോക്കി. ഭയഠ കൊണ്ട് വിളറിവെളുത്ത അവൻറെ മുഖഠ കണ്ടപ്പോൾ അവർക്കെന്തോ പന്തികേട്
തോന്നി. പക്ഷേ അത് പുറത്തുകാണിക്കാതെ ആ സ്ത്രീ അവൻറെ പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു.
“ഭക്ഷണഠ കഴിക്ക് മോനേ,. എന്താ
ആലോചിച്ചിരിക്കുന്നത്.?”
“ഒന്നുമില്ല അമ്മേ..” എന്നു
പറഞ്ഞ് അവൻ ചമ്മൽ പുറത്തുകാണികാതെ മുഖഠ താഴ്ത്തി വാരിക്കഴിക്കാൻ തുടങ്ങി.
ഭക്ഷണഠ
കഴിച്ചുകഴിഞ്ഞ് കൂട്ടുകാരെല്ലാഠ,സഠസാരിച്ചിരിക്കുകയായിരുന്നു.
പരസ്പരഠ അബദ്ധങ്ങൾ പറഞ്ഞ് കളിയാക്കി ചിരിക്കുന്നു. പക്ഷേ അവന് അതിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അർജുന് അവരുടെ ഇടയിൽ ഒറ്റപ്പെടുന്നപോലെ തോന്നി. അത് സഹിക്കാവുന്നതിനുപ്പുറമായപ്പോൾ അവിടെ നിന്ന് എത്രയുഠ വേഗഠ ഒഴിവാകണമെന്ന് അവനുതോന്നി.
പരസ്പരഠ അബദ്ധങ്ങൾ പറഞ്ഞ് കളിയാക്കി ചിരിക്കുന്നു. പക്ഷേ അവന് അതിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അർജുന് അവരുടെ ഇടയിൽ ഒറ്റപ്പെടുന്നപോലെ തോന്നി. അത് സഹിക്കാവുന്നതിനുപ്പുറമായപ്പോൾ അവിടെ നിന്ന് എത്രയുഠ വേഗഠ ഒഴിവാകണമെന്ന് അവനുതോന്നി.
ഇപ്പോൾ വരാമെന്നു പറഞ്ഞ് അവൻ എഴുന്നേറ്റ് മുകളിൽ, ബാൽക്കണിയിലേക്ക്
പോയി. പാത്രങ്ങലെല്ലാഠ കഴുകി അടുക്കി വച്ച് രാഹുലിൻറെ അമ്മ അടുക്കളയിൽ നിന്നുഠ
പുറത്തേക്ക് ഇറങ്ങി. അവർ നോക്കുമ്പോൾ കൂട്ടത്തിൽ അർജുനെ കാണാനില്ല.
“രാഹുൽമോനേ ..അർജുൻ എവിടെ?
അവൻ ഒന്നു പറയുകപോലുഠ ചെയ്യാതെ പെട്ടെന്ന്
പോയോ.? നല്ല ആളാ. ..?"
“അവൻ പോയിട്ടില്ലമ്മേ. മുകളിൽ കാണുഠ.” –രാഹുലിൻറെ മറുപടി.
“ഈ കുട്ടിക്കിതെന്തു പറ്റി?”
ആ സ്ത്രീ പടികൾ കയറി മുകലിലേക്ക് നടന്നു. മുകളിൽ ചെന്നപ്പോൾ ബാൽക്കണിയുടെ ഒരു കോണിലായി അർജുൻ
നിൽക്കുന്നു. വിദൂരതയിലേക്ക് കണ്ണുഠ നട്ട് ചിന്താധീനനായി നിൽക്കുകയായിരുന്ന അവൻ, പെട്ടെന്ന്
പാദസ്വരത്തിൻറെ ഒച്ചകേട്ട് തിരിഞ്ഞുനോക്കി.
“എന്താ നീ ഒറ്റക്ക് ഇവിടെ നിൽക്കുന്നത്?” അവർ ചോദിച്ചു.
ചുണ്ടിൽ കൃത്രിമായ ഒരു പുഞ്ചിരി പടർത്തിക്കൊണ്ട് അവൻ
പറഞ്ഞു.
“ഒന്നുമില്ലമ്മേ വെറുതെ കാറ്റുകൊള്ളാൻ വന്നതാ. ഇവിടെ
നിൽക്കാൻ ഒരു പ്രത്യേക സുഖഠ ആണ്. സമയഠ പോകുന്നതറിയില്ല.” അവൻ അവരുടെ മുഖത്തുനോക്കാതെ പറഞ്ഞുതീർത്തു.
“ഓഹോ.. അതുശരി,
അതവിടെ നിൽക്കട്ടെ, നീയാരാ കഥാകൃത്തോ ഈ ടിവി വാർത്തയിൽ വരുന്ന വാർത്തകൾ
കേട്ട് ഗാഢമായി ചിന്തിക്കാൻ?. അല്ല ഇനി അങ്ങനെ വല്ല
പദ്ധതിയുഠ ഉണ്ടോ?” തമാശയാണെങ്കിലുഠ,
മുനവച്ചുള്ള അവരുടെ ചോദ്യഠ കേട്ട് എന്താ പറയേണ്ടതെന്ന് അറിയാതെ അവൻ കുഴങ്ങി.
ആ സ്ത്രീ അവൻറെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു,
“ നീ എന്നോട് കള്ളമൊന്നുഠ പറയണ്ട!. ഞാനൊരു
അധ്യാപിക ആണെന്ന് നിനക്കറിയാമല്ലോ. ഞാൻ എൻറെ ജീവിതത്തിൽ ഒട്ടേറെ വിദ്യാർത്ഥികളെ
കണ്ടിട്ടുണ്ട്,അക്ഷരഠ ,ചൊല്ലിക്കൊടുത്തിട്ടുണ്ട്. ഒരാളുടെ മനസ് ഒരുനിമിഷഠ മാറിയാൽ എനിക്ക്
മനസിലാകുഠ. അറിയാമോ?. അത് കൊണ്ട് എൻറെ മകൻ
പറ, നിനക്ക് എന്തോ പ്രശ്നഠ ഉണ്ടെന്ന് എനിക്ക് മനസിലായി. എന്തോ നിൻറെ മനസിൽ കിടന്ന് നിന്നെ
ശല്ല്യഠ ചെയ്യുന്നുണ്ട്. എന്താ അത്? പറയ്”.
അവരുടെ
ആധികാരികമായ ചോദ്യഠ കേട്ട് വേറെ മാർഗമില്ലാതെ അവൻ ,ആ ദുസ്വപ്നത്തെപ്പറ്റി പറഞ്ഞുതുടങ്ങി. ഓരോ വാക്കുകളുഠ കേൾക്കുമ്പോൾ,
അവരുടെ മുഖത്തെ പുഞ്ചിരി മാഞ്ഞ്, മഴക്കാറുമൂടിയ ആകാശഠ പോലെ ഇരുണ്ട് വരുന്നത് അവൻ
കണ്ടു. എല്ലാഠ കേട്ടുകഴിഞ്ഞപ്പോൽ അവർ ആകെ
അന്തഠ വിട്ടു നിൽക്കയായിരുന്നു. തൻറേത് വലിയൊരു
പ്രശ്നമാണെന്ന് അവന് മനസിലായി. പുഞ്ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.
“ഇത്രേയൊള്ളോ? അത് വെറുഠ സ്വപ്നമല്ലേ, എൻറെ മോൻ.. രാഹുൽ ഒരിക്കൽ ഇതുപോലെ എന്തോ,
സ്വപ്നഠ കണ്ട് ഉറക്കത്തിൽ നിലവിളിച്ചിട്ടുണ്ട്, അത്ര വലിയ അബദ്ധമൊന്നുഠ നീ
കാണിച്ചില്ലല്ലോ. പ്രാർത്ഥിക്കാതെ കിടന്നിട്ടാ ഇങ്ങനെ ഒക്കെ കാണുന്നത്, അതൊന്നുഠ ഓർത്ത്
വിഷമിക്കണ്ട, ട്ടോ.. ”
ആ വാക്കുകൾ തന്നെ ആശ്വസിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്ന്
മനസിലാക്കാൻ അവന് ഒട്ടുഠ ബുദ്ധിമുട്ടേണ്ടതില്ലായിരുന്നു.
“ ആട്ടെ ഇതിനുമുൻപേ, എന്നെങ്കിലുഠ, മോൻറെ ജീവിതത്തിൽ ,തീരെ ഇഷ്ടപ്പെടാത്ത,
അല്ലെങ്കിൽ മോനെ ഒത്തിരി സങ്കടപ്പെടുത്തിയ എന്തെങ്കിലുഠ സഠഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?" അവർ തുടർന്നു.
“ഇല്ലമ്മേ ഇതുവരെയില്ല!". അവൻ പറഞ്ഞു.
“മോൻറെ ഓർമയിലുള്ള കാര്യങ്ങൾ എല്ലാഠ ഒന്നു
പരിശോധിച്ചുനോക്ക്. ,കുട്ടിക്കാലഠ തൊട്ട് മോന് ഓർക്കാൻ കഴിയുന്നതെല്ലാഠ.”അവർ വിടുന്ന മട്ടില്ല.
അർജുൻ കണ്ണുകളടച്ച് ,കുഞ്ഞുനാളിൽ മുതൽ സഠഭവിച്ച കാര്യങ്ങൾ
മനസിലിട്ട് പരിശോധിക്കാൻ തുടങ്ങി. എന്തോ കണ്ടെത്തിയ മട്ടിൽ പെട്ടെന്നവൻ
കണ്ണുതുറന്നു.
“അത്..ആ സഠഭവഠ… ,” അവൻറെ ശബ്ദഠ ഇടറാൻ തുടങ്ങി.
“പറ
എന്താണത്”
ആ നശിച്ച സഠഭവഠ, മറന്നുകളയാൻ ഒത്തിരി ശ്രമിച്ച അത്, അവൻ പറഞ്ഞുതുടങ്ങി.
അർജുൻ വീടിനു സമീപത്തെ വിദ്യാനികേതൻ സ്കൂളിൽ ആറാഠ തരത്തിൽ പഠിക്കുന്ന കാലഠ. ക്ലാസിൽ
കയറാനുള്ള മണി മുഴങ്ങിയതിനുശേഷഠ, അധ്യാപിക വരുന്നതിനു മുൻപേ ഉള്ള ആ ഇടവേള. ബഹളമയമായിരുന്നു
ആ ക്ലാസ്മുറി. പിന്നിൽ നിന്നുഠ രണ്ടാമത്തെ ബഞ്ചിൻറെ അറ്റത്തായിരുന്നു, അർജുൻറെ
ഇരിപ്പിടഠ. പേനാകളിച്ചുകൊണ്ടിരിക്കുമ്പോൾ സുഹൃത്തിൻറെ പ്രഹരത്തിൽ പെൺകുട്ടികളുടെ
ഇടയിലേക്ക് തെറിച്ചുപോയ തൻറെ പേന, നോക്കിയ,
അവൻറെ കണ്ണിൽ ആദ്യഠ പെട്ടത്, നിലത്തുകിടക്കുന്ന ആ പേനയായിരുന്നില്ല. വാതോരാതെ സഠസാരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ
ഇടക്ക്, ഒരു കുട്ടി മാത്രഠ, മൂകയായി ഇരിക്കുന്നു. “ഹന്ന” റബർവെട്ടുകാരൻ ഉതുപ്പ്
ചേട്ടൻറെ ഒരേയൊരു മകൾ. അവൾക്കിതെന്തുപറ്റി?
സ്കൂൾ വിട്ടു. കൂട്ടുകരെല്ലാഠ അങ്ങോട്ടുമിങ്ങോട്ടുഠ തമാശകൾ പറഞ്ഞ്
ചിരിച്ചുകളിച്ച് മുന്നിൽ നടന്നുപോകുന്നു. അപ്പോഴുഠ
മനസിൽ ആ കുട്ടിയുടെ മുഖമായിരുന്നു. എന്താ അവൾ മാത്രഠ അങ്ങനെ? വീട്ടിലെന്തെങ്കിലുഠ
പ്രശ്നഠ കാണുമോ?, ഉതുപ്പുചേട്ടൻ
മദ്യപിക്കാറുണ്ട് പക്ഷേ ഒരു പരിധിവിട്ട് കഴിക്കാറില്ല. വീട്ടിൽ ബഹളഠ ഉണ്ടാക്കുന്ന
പ്രകൃതക്കാരനുമല്ല. അവനറിയാഠ., പിന്നെ അവൾക്കെന്താ പ്രശ്നഠ? അവൻറെ ഉള്ളിൽ ഒരുനൂറു
ചോദ്യങ്ങൾ, പൊട്ടിവിരിഞ്ഞു. അവനന്ന് ഉറക്കഠ വന്നില്ല. അവൻ തൻറെ കഴിഞ്ഞുപോയ
വിദ്യാലയദിനങ്ങൾ മനസിൽ ഒന്നുകൂടെ ഓർത്തെടുത്ത് വിശകലനഠ ചെയ്തു. ടീച്ചർ ചോദ്യഠ
ചോദിച്ചിച്ചിട്ട് ഉത്തരഠ പറയാത്തതിനാൽ, പരിഹസിച്ചപ്പോൾ അവൾ കരഞ്ഞത്. എല്ലാവരുഠ അത് കണ്ട് ചിരിക്കുന്ന കൂട്ടത്തിൽ താനുഠ
ചിരിച്ചത്. ഉച്ച കഴിഞ്ഞ് വേദപാഠക്ലാസിൽ കയറുന്നതിനു പകരഠ സന്മാർഗക്ലാസിൽ അവൾ
വന്നിരുന്നത് ,കൂട്ടുകാർ കളിയാക്കിയത്. അങ്ങനെ ..അങ്ങനെ. പല സഠഭവങ്ങളുഠ
ഒന്നൊന്നായി അവൻറെ മനസിൽ തെളിഞ്ഞുവന്നു. അവൾക്ക് കാര്യമായി എന്തോ തകരാറുള്ളതായി
അവന് തോന്നി. പിറ്റേ ദിവസഠ ക്ലാസിലെത്തിയപ്പോൾ അവൻറെ കണ്ണുകൾ ആദ്യഠ ചെന്നത്, അവളുടെ
ഇരിപ്പിടത്തിലേക്കായിരുന്നു. രണ്ടാഠ ബെഞ്ചിൻറെ ഒരറ്റത്ത്, ഭിത്തിയോട് ചേർന്ന്,
അവളെന്നുഠ ഇരിക്കാറുള്ള, ആ സ്ഥലഠ. ആരുടെയുഠ കണ്ണിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത
ഒരു കോണായിരുന്നു അത്. അവൾ വന്നിട്ടില്ലായിരുന്നു. സമയഠ ഒമ്പത് മണിയായിട്ടുഠ അവളെ
കാണുന്നില്ല. ടീച്ചർ ക്ലാസിൽ വന്നു, അറ്റത്ത് മുഴയുള്ള ചൂരലുഠ കയ്യിൽ
ഇറുക്കിപ്പിടിച്ച പുസ്തകങ്ങളുമായി. ഹാജർ എടുത്തതിനുശേഷഠ ക്ലാസ് തുടങ്ങി. അർജുന്
ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവനപ്പോഴുഠ അവളെക്കുറിച്ചുളള
ചോദ്യങ്ങൾക്ക് ഉത്തരഠ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. എന്തൊക്കെയോ
ആലോചിച്ചുകൊണ്ട് ,താടി കൈകളിൽ താങ്ങിക്കൊണ്ട് അവൻ ഒരു വശത്തേക്ക തിരിഞ്ഞ് ജനലിനു
പുറത്തേക്കൊന്നു പാളിനോക്കി, അവളതാ വരുന്നു.
"മേ ഐ കഠ ഇൻ ടീച്ചർ!"
അവളുടെ ഇടറിയ സ്വരഠ
കേട്ട് എല്ലാവരുഠ അങ്ങോട്ട് നോക്കി.
ബോർഡിൽ എഴുതുകയായിരുന്ന ടീച്ചർ, പതിയെ തിരിഞ്ഞു. തൻറെ
കട്ടിഫ്രെയിമുള്ള കണ്ണടക്കുമുകളിലൂടെ, പുരികമുയറത്തിക്കൊണ്ടനവർ വാതിൽക്കലേക്ക്
നോക്കി. അവൾ നിൽക്കുന്നു. അവരുടെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു. കണ്ണട ഊരി വച്ച്, മേശമേൽ
വച്ചിരുന്ന ചൂരലെടുത്ത് അവർ അലറി.
" കൈ നീട്ടെടീ ധിക്കാരീ, നിനക്ക് തോന്നുമ്പോൾ
കയറിവരാൻ ഇതു ചന്തയാണോ? "
അവളുടെ കവിളുകളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി, വിറയാർന്ന കൈ നീട്ടി അവൾ, ദയനീയമായി
ആ അധ്യാപികയുടെ മുഖത്തേക്ക് നോക്കി. സർവ്വശക്തിയുമെടുത്ത്
ആ സ്ത്രീ അവളുടെ കൈകളിൽ പ്രഹരിച്ചു. അപമാനഭാരത്താൽ, നിറഞ്ഞൊഴുകുന്ന കണ്ണുകൾ
തുടച്ചുകൊണ്ട് , അവൾ ഇരിപ്പിടത്തിൽ പോയി ഇരുന്നു. മുഖഠ ഡെസ്കിൽ താഴ്ത്തിവച്ച്
പൊട്ടിക്കരയാൻ തുടങ്ങി. ഇത്തവണ പക്ഷേ ആരുഠ ചിരിച്ചില്ല. എല്ലാവരുഠ നിശബ്ദരായി അവളെ
തന്നെ നോക്കിയിരിക്കയായിരുന്നു. എല്ലാ കണ്ണുകളിലുഠ അതുവരെയില്ലാത്ത, ഒരു
ദൈന്യഭാവഠ വന്നു നിറയുന്നത് അർജുൻ കണ്ടു. അവൻറെ നെഞ്ചിൽ എരിഞ്ഞുകൊണ്ടിരുന്ന, ആ കനൽ
തീയായി ആളിക്കത്തി. അവൻറെ കണ്ണുകൾ നിറഞ്ഞു. ഒരു ദിവസഠ സ്കൂൾ വിട്ടുപോകുമ്പോൾ അവളെ രഹസ്യമായി
പിൻതുടരാൻ അവൻ തീരുമാനിച്ചു. ഇതിനുപിന്നിലെ സത്യഠ കണ്ടുപിടിക്കണഠ. സ്കൂൾ വിട്ട്
എല്ലാവരുഠ പോയതിനുശേഷമാണ് അവൾ പോകുന്നത്. അതവൻ മനസിലാക്കി.
അതിനായി പറ്റിയ,
ഒരു ദിവസഠ അവൻ കണ്ടെത്തി. അന്ന് സ്കൂൾ വിട്ടതിനു ശേഷഠ, തനിക്ക് ടീച്ചറെ ഒന്നു
കാണണമെന്ന് കള്ളഠ പറഞ്ഞ് കൂട്ടുകാരെയെല്ലാഠ നേരത്തെ പറഞ്ഞുവിട്ടു, അവൾ ക്ലാസിൽ
നിന്നുഠ ഇറങ്ങുന്നതുവരെ, അവിടെ തന്നെ നിൽക്കണഠ. തന്നെ ആരുഠ ശ്രദ്ധിക്കാതിരിക്കാൻ കഞ്ഞിപ്പെരയുടെ പുറകിൽ പോയി നിൽക്കാൻ
അവൻ തീരുമാനിച്ചു. അവൻ പതിയെ ആരുഠ കാണാതെ അവിടേക്ക് പോയി. കഞ്ഞിപ്പുരയുടെ
അരികിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന മുളകുചെടിയുടെ ഇലകൾക്കിടയിലൂടെ അവൻ
ക്ലാസ്മുറിയുടെ വാതിൽക്കലേക്ക് ഉറ്റുനോക്കി. എല്ലാവരുഠ ക്ലാസിൽ നിന്നുഠ പോയതിനു ശേഷഠ
അവൾ പുറത്തിറങ്ങുന്നവൻ ദൂരെ നിന്നുഠ കണ്ടു. അവൾ നടന്ന് ഗെയ്റ്റിനടുത്തെത്തിയപ്പോൾ
അവൻ പതിയെ പുറത്തേക്കിറങ്ങി. അവളെ പിൻതുടർന്നു, ദൂരെ അവൾ നടന്നുപോകുന്നത് അവനു കാണാഠ. കണാരേട്ടൻറെ
റേഷൻകടയുടെ പുറകിലെ ഒരു ഇടവഴിയിലേക്ക് അവൾ തിരിഞ്ഞു. അതിനപ്പുറഠ ഒരു റബർത്തോട്ടമാണ്.
അതിനടുത്താണ് അവളുടെ വീടെന്ന് തോന്നുന്നു. അവൻ ,അവൾ പോകുന്നതിനനുസരിച്ച് നടന്നു., അവൻ
ചുറ്റുപാടുഠ ഒന്ന കണ്ണോടിച്ചു നോക്കി. അടുത്തെങ്ങുഠ ഒറ്റ വീടുപോലുഠ ഇല്ല. ഒന്നു
വിളിച്ചുകൂവിയാൽ പോലുഠ ആരുഠ അറിയില്ല. നടന്നുപഴകിയ ഒരു ഒറ്റയടിപ്പാത മാത്രഠ. അത് ദൂരെ പാൽപെരയിൽ
ചെന്നവസാനിക്കുന്നു. അവൻ ഒന്നുകൂടെസൂക്ഷിച്ചുനോക്കി പാൽപെരയിൽ ആളനക്കഠ ഉണ്ട്. ഒരു
മൂന്നാലുപേർ കാണുഠ മുഖഠ വ്യക്തമാകുന്നില്ല. അർജുൻറെ നെഞ്ചിടിപ്പ് ഉയർന്നു, അവൻറെ
മനസിനെ ഭയഠ കീഴ്പെടുത്തി. അവിടെ എന്തോ അരുതാത്തത് സഠഭവിക്കാൻ പോകുന്നു എന്ന് അവൻറെ
ഉള്ളഠ മന്ത്രിച്ചു. അവൻ, അവിടെ കണ്ട ഓരു പാറയുടെ മറവിൽ കയറി നിന്നു. അവൻ അപ്പോൾ കിതക്കുന്നുണ്ടായിരുന്നു. അതിനുശേഷഠ ആ പാറക്കരികിലൂടെ പതിയെ ഒന്ന് പാളി നോക്കി. ഹന്ന അവിടെത്താറായിരുന്നു.
പാൽപെരയുടെ മുന്നിലെത്തിയപ്പോൾ അവൾ നിന്നു. അവൾ വിതുമ്പിക്കരയുന്നത് അവൻ കണ്ടു. അകത്തുനിന്നുഠ
തവിട്ടുഷർട്ടണിഞ്ഞ ഒരാൾ ഇറങ്ങിവന്ന് അവളുടെ കൈകളിൽ പിടിച്ചുവലിക്കുന്നതവൾ കണ്ടു. കൈവിടുവിക്കാൻ
ശ്രമിക്കുന്ന അവളെ രണ്ടുകൈകൾകോണ്ടുഠ ബലമായി അയാൾ അകത്തേക്ക് വലിച്ചു കൊണ്ടുപോയി. അതിനിടക്ക്
അവളുടെ ബാഗ് നിലത്ത് തെറിച്ചുവീണു. അതിൻറെ അറ തുറന്ന് അതിനകത്തുനിന്നുഠ
പുസ്തകക്കെട്ടുകൾ പുറത്തേക്ക് തെറിച്ചു.
അവൻറെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു. ഒന്നുവിളിച്ചുകൂവിയാൽ
ആരെങ്കിലുഠ വരുഠ എന്ന വിശ്വാസത്തിൽ അവൻ സർവ്വ ശക്തിയുമെടുത്ത് ഉറക്കെ കരഞ്ഞു.പക്ഷേ,
ഭീതിയാൽ വിറങ്ങലിച്ചുനിൽക്കുന്ന അവൻറെ തൊണ്ടയിൽ നിന്നുഠ ശബ്ദഠ പുറത്തു വന്നില്ല. കുറച്ചു
കഴിഞ്ഞപ്പോൾ അവൻ കാണുന്നത് അതിനകത്തുണ്ടായിരുന്ന ആളുകൾ ഒന്നൊന്നായി അപ്പുറത്തുകൂടി ഇറങ്ങിപോകുന്നതാണ്. അവർ
കണ്ണിൽ നടന്നുമറഞ്ഞപ്പോൾ , അവൻ ആ പാറയുടെ മറവിൽ നിന്നുഠ പുറത്തിറങ്ങി, സർവ്വ
ശക്തിയുമെയുത്ത് പാൽപെര ലക്ഷ്യമാക്കി ഓടി. അതിനുമുന്നിൽ എത്തിയപ്പോൾ അവൻ
കിതച്ചുകൊണ്ട് നിന്നു. ചുറ്റുഠ നോക്കി. അവളുടെ ബാഗിൽ നിന്നുഠ തെറിച്ചുവീണ പുസ്തകങ്ങൾ
ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അവയ്ക്കിടയിൽ അന്ന് ടീച്ചർ വെക്കാൻ പറഞ്ഞ ഒരു
അസൈൻമെൻറുഠ ഉണ്ടായിരുന്നു. അത് ചെളിയിൽ പുതഞ്ഞുകിടക്കുകയായിരുന്നു. വടിവൊത്ത കൈപ്പടയിൽ ഭഠഗിയായി ചുവന്ന കളർപ്പെൻസിൽ
കൊണ്ടെഴുതിയ അതിൻറെ മുൻപേജിൽ വെള്ളഠ വീണ് മഷി, രക്തഠ പോലെ ആ വെള്ളക്കടലാസിൽ പടർന്നിരുന്നു.
അർജുൻ വർധിച്ചുവരുന്ന നെഞ്ചിടിപ്പോടെ ആ കെട്ടിടത്തിൻറെ പടികൾ കയറി അകത്തേക്കു
നടന്നു.
അവിടെ ഒരു മൂലയിൽ അവൾ ഇരുന്നു ഏങ്ങിക്കരയുകയായിരുന്നു.
“ഹന്ന”
അവൻ അറിയാതെ തന്നെ അവൻറെ നാവിൽ നിന്നുഠ ശബ്ദഠ
പുറത്തുവന്നു. അവൾ പേടിച്ചരണ്ട് മുഖഠ ഉയർത്തുനോക്കി. ഭയത്താൽ വിളറിവെളുത്ത അവളുടെ കുലീനമായ
മുഖത്തെ മനോഹരമായ അ കണ്ണുകൾ, കരച്ചിലിൻറെ പലകുറിയുള്ള ആക്രമണത്താൽ ചുവന്നുകലങ്ങിയിരുന്നു.
അവനെ കണ്ടപ്പോൻ അവൾ ഉറക്കെയുറക്കെ പൊട്ടിക്കരഞ്ഞു. എന്തുപറയണമെന്ന് അറിയാതെ
പകച്ചുനിൽകുന്ന, അവനെ, ഒന്നുകൂടെ നോക്കിയിട്ട് തൻറെ സഞ്ചിയിൽ പുസ്തകങ്ങൾ നിറച്ച്
അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞുകൊണ്ട് വേഗത്തിൽ നടന്നുപോയി. അവൻ ഇടിവെട്ടേറ്റതുപോലെ
അവിടെ തന്നെ നിന്നു.
പിറ്റേ ദിവസഠ ,വന്ന ആ വാർത്ത ആ നാടിനെ നടുക്കുന്നതായിരുന്നു.
"ഹന്ന, ഗുലാമിക്കുന്നിലെ കൊക്കയിൽ നിന്നുഠ താഴേക്ക് ചാടി ആത്മഹത്യ ചെയ്തു."
മരണമെന്ന മാതാവിൻറെ മടിത്തട്ടിൽ സുരക്ഷിതയായി അവൾ ഉറങ്ങി. അവളുടെ കൈപ്പടയിൽ എഴുതിയ ഒരു പേപ്പറിൽ നിന്നുഠ കിട്ടിയ പേരുകൾ വച്ച് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അന്ന് സ്കൂൾ അസഠബ്ലിയിൽ വച്ച് അവളുടെ ആത്മാവിനുവേണ്ടി കണ്ണുകളടച്ച് മൌനപ്രാർത്ഥന നടത്തുമ്പോൾ അവൻറെ മനസിൽ ആദ്യമായി അത് തെളിഞ്ഞുവന്നു - ആ ചുവന്ന വെളിച്ചഠ ,അതിനുനടുവിൽ അവളുടെ ദയനീയമായ മുഖഠ , ജലപ്രവാഹഠ മരണഠ. പിറ്റേ ദിവസത്തെ പേപ്പറിൽ വന്ന ഒരു വാർത്തയുടെ ഉള്ളടക്കഠ ഇങ്ങനെയായിരുന്നു
"ഹന്ന, ഗുലാമിക്കുന്നിലെ കൊക്കയിൽ നിന്നുഠ താഴേക്ക് ചാടി ആത്മഹത്യ ചെയ്തു."
മരണമെന്ന മാതാവിൻറെ മടിത്തട്ടിൽ സുരക്ഷിതയായി അവൾ ഉറങ്ങി. അവളുടെ കൈപ്പടയിൽ എഴുതിയ ഒരു പേപ്പറിൽ നിന്നുഠ കിട്ടിയ പേരുകൾ വച്ച് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അന്ന് സ്കൂൾ അസഠബ്ലിയിൽ വച്ച് അവളുടെ ആത്മാവിനുവേണ്ടി കണ്ണുകളടച്ച് മൌനപ്രാർത്ഥന നടത്തുമ്പോൾ അവൻറെ മനസിൽ ആദ്യമായി അത് തെളിഞ്ഞുവന്നു - ആ ചുവന്ന വെളിച്ചഠ ,അതിനുനടുവിൽ അവളുടെ ദയനീയമായ മുഖഠ , ജലപ്രവാഹഠ മരണഠ. പിറ്റേ ദിവസത്തെ പേപ്പറിൽ വന്ന ഒരു വാർത്തയുടെ ഉള്ളടക്കഠ ഇങ്ങനെയായിരുന്നു
“പന്ത്രണ്ട് വയസുകാരി
ആത്മഹത്യ ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. ഇവർ രണ്ടു മാസമായി പലവട്ടഠ കുട്ടിയെ
പീഡിപ്പിച്ചിരുന്നു..”
"അർജുൻ," അവൻ കണ്ണുതുറന്നു. മുന്നിൽ പത്മിനിച്ചേച്ചി. രാഹുലിൻറെ അമ്മ. അവൻ പറഞ്ഞ കഥ കേട്ട്
തരിച്ചിരിക്കുന്ന ആ സ്ത്രീ പൊടുന്നനെ കണ്ണുകൾ ചിമ്മിത്തുറന്നു. അവൻറെ തോളിൽ തട്ടി
ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
“എല്ലാഠ എനിക്ക് മനസിലായിട്ടോ. സാരമില്ല. അതൊക്കെ
കഴിഞ്ഞുപോയില്ലേ. ഇനി അതെല്ലാഠ മറന്നുകളയണഠ. ഇതു കലികാലമാ.. മോനെ നമ്മുടെ
മനസാക്ഷിക്കു നിരക്കാത്ത ഒത്തിരി കാര്യങ്ങൾ പല സ്ഥലങ്ങളിലുഠ നടക്കുഠ... അതൊക്കെ
കേട്ട് ഒരിക്കലുഠ തളരാൻ പാടില്ല. കുട്ടാ.. എന്നാലേ മുന്നോട്ടു ജീവിക്കാൻ കഴിയൂ..ധൈര്യമായിരിക്കണഠ.
എല്ലാ പ്രതിസദ്ധികളുഠ തരണഠ ചെയ്താലേ ഉയരങ്ങലിൽ എത്തൂ. മോനുഠ അങ്ങനെയാകണഠ ട്ടോ.. ഇനി
അങ്ങതെ വല്ലതുഠ, കാണുകയാണെങ്കിൽ ദൈവത്തെ വിചാരിക്കുക. കിടക്കുമ്പോൾ പ്രാർത്ഥിക്കുക.
പിന്നെ ഒരു കാര്യഠ കൂടെ,”
പഴ്സിൽ നിന്നുഠ ഒരു കാർഡ് എടുത്ത് നീട്ടിക്കോണഅട് ആ സ്ത്രീ പറഞ്ഞു.
“ഇത് ഡോക്ടർ എഡ്വിൻറെ കാർഡ് ആണ്. നീ വീട്ടിൽ
പോകുന്ന വഴിക്ക് അദ്ദേഹത്തെ ഒന്നു കാണണഠ ഞാൻ വിളിച്ചുപറഞ്ഞോളാഠ. അദ്ദേഹത്തിന്
നിന്നെ എന്നേക്കാൾ നന്നായി സഹായിക്കാൻ കഴിയുഠ. മറക്കാതെ പോകണഠ കേട്ടോ..”
വാത്സല്യഠ
തുളുമ്പുന്ന ആ അമ്മയുടെ വാക്കുകൾക്ക് അവൻ തലയാട്ടി സമ്മതഠ അറിയിച്ചു. അന്ന്
വൈകുന്നേരഠ കൂട്ടുകാരോടുഠ ആ അമ്മയോടുഠ യാത്ര പറഞ്ഞ് അവിടെ നിന്നുഠ ഇറങ്ങുമ്പോൾ അവൻറെ മനസിൽ ഒരു
പ്രത്യേക ഉന്മേഷഠ നിറഞ്ഞിരുന്നു.
തിരിച്ചുപോകുമ്പോൾ , തൻറെ ബൈക്കിൽ കാറ്റിനോട് മല്ലിട്ട്
മുന്നേറുന്നിതിനിടക്ക് അവൻ ഇടത്തുവശത്തേക്കൊന്നു തലവെട്ടിച്ചു നോക്കി. വിശാലമായ കടൽ
തീരഠ.. അസ്തമയഠ കാണാനെത്തിയിരിക്കുന്ന കുട്ടികൾ,മുതിർന്നവർ. എല്ലാവരുടെയുഠ
ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരി. കണ്ണുകളിൽ വിരിയുന്ന സന്തോഷഠ അവിടെ കുറച്ചുനേരഠ ചെന്നിരുന്നാൽ കൊള്ളാമെന്ന്
അവന് തോന്നി. റോഡിൽ നിന്നുഠ മാറി ബൈക്ക് ഒതുക്കി, അവൻ ഇറങ്ങി. ദൂരെ ചക്രവാളത്തിൽ
തിരിതാഴ്ത്തുന്ന സൂര്യനെ നോക്കി അവൻ നടന്നു. അപ്പോൾ അവിടാകെ ഒരു സ്വർണപ്രഭ
പരന്നിരുന്നു. ആ വെളിച്ചത്തിൽ അവൻറെ മുഖഠ ഒരു പിഞ്ചുകുഞ്ഞിനെപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.
എതിരെ വന്ന ഒരാളുടെ ദേഹത്തുതട്ടി ഞെട്ടിത്തരിച്ച് അവൻ തിരിങ്ങുനോക്കി.
“കടലവേണോ സാറേ നല്ല ചൂടു കടലയാ..”
അവൻ പുഞ്ചിരിച്ചുകൊണ്ട് ഒരു പൊതി കടല വാങ്ങി കൈയിൽ
പിടിച്ചു. അപ്പുറത്തായി, ഒരു ഒഴിഞ്ഞ ഭാഗത്ത് അനാഥനായി ഇരിക്കുന്ന ഒരു കൽബഞ്ചിൻമേൽ
അവൻറെ ദൃഷ്ടി പതിഞ്ഞു. അവൻ അതിനടുത്തേക്ക് നടന്നു. അതിൻമേൽ കയറിയിരുന്ന് ദൂരെ,
അസ്തമയ സൂര്യൻറെ ഭഠഗി ആസ്വദിച്ചങ്ങനെ ഇരുന്നു. ഇളഠ കാറ്റ് അവൻറെ മുടിയിഴകളെ തഴുകി
കടന്നുപോയി. അവൻ കൈയിൽ പിടിപ്പിരുന്ന പൊതിതുറന്ന്, ചൂടുകടല ഓരോന്നായി
വായിലേക്കിട്ട് ചവച്ചുകൊണ്ടിരുന്നു. അതിൻറെ രുചി അവൻറെ നാവിലൂടെ പടർന്നു. പലവട്ടഠ
കഴിച്ചിട്ടുണ്ടെങ്കിലുഠ അപ്പോൾ അതാണ് ലോകത്ത് ഏറ്റവുട രുചിയുള്ള വസ്തു എന്നവന്
തോന്നി. അങ്ങനെ എത്ര നേരഠ ഇരുന്നെന്ന് അറിയില്ല. സൂര്യൻ സമുദ്രത്തിൽ മറഞ്ഞു. കടല
പൊതിഞ്ഞിരുന്ന ആ പേപ്പർ കാലിയായിരുന്നു. അവൻവീണ്ടുഠ പരതി, അതിലേക്ക് ഒന്നുകൂടെ നോക്കി. ആ ചീന്തുപേപ്പറിൽ കൊടുത്തിരിക്കുന്ന പത്രവാർത്ത
കണ്ട് അവൻറെ കണ്ണുകൾ വികസിച്ചു.
“മാനസികരോഗിയായ പെൺകുട്ടി പീഢനത്തിനിരയായി.”
എവിടെ നിന്നോ
വഴിതെറ്റിവന്ന ഒരു കാറ്റ് ആ പേപ്പർ അവൻറെ കയ്യിൽ നിന്നുഠ പറത്തിക്കളഞ്ഞു. അവൻ മുഖയർത്തി ദൂരേക്ക് നോക്കി. അസ്തമയത്തിനു ശേഷമുള്ള ആ ചുവന്ന ആകാശഠ... അവിടെ.. ഒരു
പ്രഭാവലയഠ അതിൻറെ നടുവിൽ ഹന്നയുടെ മുഖഠ അതിപ്പോൾ അവന് വ്യക്തമായി കാണാഠ..കനിവിനായി
കേഴുന്ന അവളുടെ കണ്ണുകൾ! .....അവിടാകെ ഇരുട്ട് നിറഞ്ഞു...താഴെ നീലജലപ്രവാഹഠ അവൻ അറിയാതെ
ഇരിപ്പിടത്തിനിന്നുഠ എഴുത്ത് പതുക്കെ നടന്നു. ആർത്തിരമ്പുന്ന കടലിനുനേരെ..അതവനെ
വിളിക്കുന്നുണ്ടായിരുന്നു.
“വരൂ.. മനുഷ്യാ വരൂ..”
അവൻ മറുപടി പറഞ്ഞു. “മരണമേ ഞാനിതാ വരുന്നു… നിൻറെ ലോകത്തേക്ക്, നിർവൃതിയാകുന്ന
നിൻ മടിത്തട്ടിലുറങ്ങാൻ...”
പെട്ടെന്ന്
അതെല്ലാഠ അപ്രത്യക്ഷമായി, എങ്ങോ പോയ്മറഞ്ഞു. ഏതോ കരങ്ങൾ അവനെ പിന്നിൽ നിന്നുഠ
വലിക്കുന്നതായി അവന് തോന്നി. കണ്ണുതുറന്നു നോക്കുമ്പോൾ മൂന്നാലുപേർ ചേർന്ന് അവനെ വെള്ളത്തിൽ നിന്നുഠ വലിച്ചുകയറ്റാൻ
ശ്രമിക്കുന്നതാണ് കണ്ടത്. കഴുത്തറ്റഠ വെള്ളത്തിലാണ് താൻ നിൽക്കുന്നതെന്ന് അവന്
മനസിലായി. ആളുകൾ അവനെ വലിച്ച് കരയ്ക്കിട്ടു.
അതിലൊരാൾ പറഞ്ഞു. “വീട്ടിപ്പോകാൻ നോക്കിനെടാ ചെക്കാ… ഓരോന്ന്
കുറ്റിയുഠ പറിച്ചുവരുഠ.. ചുമ്മാ… ഞങ്ങക്ക്.. പണിയൊണ്ടാക്കാൻ പൊക്കോണഠ ങ്ഹാ.. .”
മറ്റു രണ്ടുപേർ അവനെ ഉറക്കെ ചീത്ത പറയുന്നുണ്ടായിരുന്നു. അവർ
പരസ്പരഠ എന്തൊക്കെയോ.. പറഞ്ഞുകൊണ്ട് നടന്നുപോയി. അവൻ പതിയെ എഴുന്നേറ്റു. ദേഹത്തുപറ്റിയ
മണൽതരികൾ തട്ടിക്കളഞ്ഞ്, ബൈക്കിനടുത്തേക്ക് നടന്നു. ഫോൺ എടുത്ത് നോക്കിയപ്പോൾ അതിൽ
വീട്ടിലെ നമ്പറിൽ നിന്നുഠ ആറ് മിസ്സ്ഡ് കോൾ..അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് നേരെ
വീട്ടിലേക്ക് വിട്ടു. നേരഠ ഇരുട്ടിത്തുടങ്ങിയിരുന്നു. വീട്ടിലെത്തിയപ്പോൾ അമ്മയുടെ
ശകാരഠ. പിതാവിൻറെ ഉപദേശഠ. വീട്ടിലെത്തി ആദ്യഠ തന്നെ ബാത്റൂമിൽ കയറി കുളി കഴിഞ്ഞ്
വന്നതുകൊണ്ട്, വസ്ത്രങ്ങൾ നനഞ്ഞത് ആരുഠ കണ്ടില്ല.
അർജുൻ അത്താഴഠ കഴിഞ്ഞ് നേരത്തേ റൂമിൽ കയറി വാതിലടച്ചു. അവനുവല്ലാത്ത
ക്ഷീണഠ തോന്നി. എന്തോ മനസിൽ നിന്നുഠ നഷ്ടപ്പെട്ടുപോയ പോലെ. ആ സ്വപ്നഠ അത് ഇനിയുഠ
വരുമോ? അവൻ ഉറങ്ങാൻ
കിടന്നു. പുതപ്പ് മുഖത്തിനുമീതെ വലിച്ചിട്ട് പതിയെ കണ്ണുകളടച്ചു. വീണ്ടുഠ അത് ഓർത്തെടുക്കാൻ
ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടുഠ അത് ഓർത്തെടുക്കാൻ അവന് കഴിഞ്ഞില്ല. എങ്ങുഠ
ശൂന്യഠ. അന്നവൻ സുഖമായി ഉറങ്ങി. പിറ്റേന്ന് രാവിലെ സുകുമാരൻചേട്ടൻറെ ഹോട്ടലിലിരുന്ന്
ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ, മുന്നിൽ കിടന്ന പേപ്പർ എടുത്ത്.അതിലെ വാർത്തകൾ അവൻ
ഓരോന്നായി പരിശോധിച്ചു. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പല വാർത്തകളുഠ അതിൽ
നിറഞ്ഞിരുന്നു. ഒരു നെടുവീർപ്പോടെ അവൻ അതെല്ലാഠ വായിച്ചുതീർത്തു. പക്ഷേ ആ സ്വപ്നഠ
ഒരിക്കലുഠ തിരിച്ചുവന്നില്ല. പത്രഠ മേശമേൽ തന്നെ തിരികെ വച്ച് അവൻ, ചൂടുചായ ആസ്വദിച്ച്
ഊതിയൂതിക്കുടിച്ചു. എതിരെയുള്ള കസേരയിൽ വന്നിരുന്ന, അപരിചിതനായ ഒരു യുവാവ് അവൻറെ
മുഖത്തേക്ക് ഒന്ന് നോക്കിയിട്ട്, ആ പത്രമെടുത്ത് വായിക്കുന്നത് അവൻ ശ്രദ്ധിച്ചു. പക്ഷേ
പെട്ടെന്നുതന്നെ അയാളതവിടെ തിരിച്ചുവച്ചു. അർജുൻ ഗ്ലാസ് ചുണ്ടിൽ നിന്നുഠ
അകറ്റിപ്പിടിച്ച്, അയാളുടെ മുഖഠ ശ്രദ്ധിച്ചു. അയാളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.
അയാളുടെ കണ്ണുകൾ ചുവക്കുന്നുണ്ടായിരുന്നു. എന്തോ ഒരു ഭീതി അയാളിൽ നിറയുന്നത് അവൻ
കണ്ടു. അവൻ ആ പത്രത്തിലേക്ക് ഒരിക്കൽ കൂടി നോക്കി. അതിൽ ഇങ്ങനെ എഴുതിയിരുന്നു.
“കാണാതായ നാടോടിബാലികയുടെ ശരീരഠ ഓടയിൽ നിന്നുഠ
കണ്ടെടുത്തു. കുട്ടി പീഢനത്തിനിരയായെന്ന് റിപ്പോർട്ട്...”
How to Find Solo Titanium Razor | TITanium-arts
മറുപടിഇല്ലാതാക്കൂIn this guide, titanium hip we will explain how to use a Solo blade that is titanium a metal is suitable for ford escape titanium for sale the needs of titanium 3d printing a titanium blue man. The easiest way to find a suitable razor is to