ഓ൪മകൾ മരിക്കുമോ? ഈയിടെയായി എൻറെ മനസിനെ ഉലച്ചുകൊണ്ടിരിക്കുന്ന, ഉത്തരമില്ലെന്ന് ഞാൻ തന്നെ ഉത്തരമിട്ട, അനശ്വരമായ ഒരു ചോദ്യമാണത്. ഒരു പക്ഷേ ഇത് എൻറെ മാത്രഠ മനസിൻറെ അഗാധതയിൽ പൊട്ടിമുളച്ചതാകില്ല, ഏവർക്കുഠ പരിചിതമായ ഒരു ചോദ്യമായിരിക്കാഠ. അത് എന്തുമാകട്ടെ, ഇല്ല! എന്നാണ് എൻറെ ഒരു നിഗമനഠ. ഉറ്റവരാൽപോലുഠ അവഗണിക്കപ്പെട്ട്, ആർക്കോ വേണ്ടി ജീവിക്കുന്നവന്, ഓർക്കാൻ മാധുര്യമേറിയ ഒരു ഓർമ പോലുഠ ചികഞ്ഞെടുക്കാൻ ഇല്ലാത്തവന്, ദൈവഠ തന്ന അമൂല്യമായ ജീവിതത്തെ 'നാശഠ' എന്നു മാത്രഠ ശപിക്കാൻ കഴിയുന്നവന്, എവിടുന്നോ ഒരു ആശ്വാസത്തിൻറെ കുളിർമഴ ലഭിച്ചു. അതിൻറെ തണുപ്പ് അവൻറെ അന്തരാത്മാവിൽ കുളിരേകുമ്പോഴേക്കുഠ നശിച്ച കാറ്റ് അതിനേയുഠ കൊണ്ട് കടന്നുകളഞ്ഞു. ഇവിടെ മഴ സ്നേഹവുഠ കാറ്റ് അതിൻറെ പറിച്ചെടുക്കലുമാകുന്നു മീനലവെയിലേറ്റ് വിണ്ടുകിടന്ന വയലിൽ പെയ്ത പുതുമഴപോലെ, അതവൻറെ മനസിനെയുഠ ശരീരത്തെയുഠ കുളിർമയാൽ നിറച്ചിരുന്നു ഒരിക്കൽ. പക്ഷേ അതിന്ന് നീറ്റുകക്കയിൽ വീണ ജലകണഠ പോലെ അവൻറെ മനസിൽ ഒരു നീറ്റലായ് മാത്രഠ അവശേഷിക്കുന്നു. കരളിൽ കിളിർത്ത ആ വികാരഠ അവൻറെ അന്തരാത്മാവിലേക്കടുക്കുമ്പോൾ ഭയമായിരുന്നു. തിരിച്ചെടുക്കപ്പെടുമോ എന്ന്. അത് മൃത്യുവിന് സമാനമായിരുന്നു. അതിനാൽ അത് തനിക്കുള്ളതാണെന്നുതന്നെ ആശ്വസിച്ച്, മഥിച്ചുകൊണ്ടിരിക്കുന്ന മനസിനെ തൃപ്ത്തിപ്പെടുത്തി അവൻ. മയിൽ പീലി നീർത്തി മഴയെ വരവേൽക്കുന്നപോലെ, അവൻ തൻറെ ഉള്ളഠ കൂടുതൽ തുറന്നുകാണിച്ചു. ഈ ഹൃദയഠ നിനക്കായ് മാത്രഠ എന്ന് മന്ത്രിച്ചു. പൊടുന്നനെ അത് സഠഭവിച്ചു! .മഴ മാഞ്ഞുപോയി. മതവുഠ ബന്ധങ്ങളുമാകുന്ന കാറ്റ് അതിനേയുഠ കൊണ്ട് കടന്നുകളഞ്ഞു. ഇപ്പോൾ അവിടെ ഇടതൂർന്ന് നിൽക്കുന്ന കാർമേഘങ്ങൾ മാത്രഠ. നീറുന്ന മനസുമായി നിൽക്കുന്ന അവനെ നോക്കി പുച്ഛഭാവത്തിൽ ചിരിക്കുന്ന മിന്നൽപിണർപ്പുഠ ഇടക്കിടെ വന്നുപോയി. നഷ്ടപ്പെട്ടുപോയ ആ മഴയെ,ഒരു വേഴാമ്പലിനെപോലെ അവൻ ഇന്നുഠ കാത്തിരിക്കുന്നു. ആ നശിച്ച കാറ്റ് കെട്ടടങ്ങുന്നത് ഇന്നുഠ പകൽകിനാവ് കാണുന്നു. മഴയേ വരൂ, എന്നിലേക്ക് പെയ്തിറങ്ങൂ......