കലാലയമണി നീട്ടിയടിച്ചപ്പോഴാണ് ഞാൻ പാതി ഉറക്കത്തിൽ നിന്നുഠ ഞെട്ടിയുണർന്നത്.
അക്ഷമരായി ഇരിക്കുന്ന കാണികളിൽ ആവേശഠ പകരുന്ന നാടകമണിപോലെയാണ് അതെനിക്ക് അനുഭവപ്പെട്ടത്. മുഷിപ്പിക്കുന്ന ക്ലാസ്സിൽ നിന്നുഠ വിടുതൽ കിട്ടിയ ആമോദത്തിൽ എല്ലാവരുഠ അവരവരുടെ സഞ്ചികളെടുത്ത് ചിതറിയോടുകയാണ്. ഈ പരക്കഠ പാച്ചിൽ ബസ് സ്റ്റോപ്പിലെ നീണ്ട ക്യൂവിലെ അവസാനിക്കൂ.
അതിനിടയിൽ ഞാനുഠ എൻറെ ഇരിപ്പിടത്തിൽ നിന്നുഠ എഴുന്നേറ്റു. മാഷ്, റഫർ ചെയ്യാൻ കൊണ്ടുവന്ന പുസ്തകങ്ങൾ അടുക്കുന്ന തിരക്കിലാണ്.
കുറ്റിയായി നിർത്തിയിരിക്കുന്ന വെളുത്ത താടി അദ്ദേഹത്തിൻറെ പ്രായത്തെ പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു.
അവ,
കൊയ്തൊഴിഞ്ഞ നിലത്തെ നെൽകുറ്റികളെപോലെ എഴുന്ന് നിൽക്കുന്നു.
മേൽക്കൂരയിൽ ഞാന്നുകിടക്കുന്ന ബൾബിൻറെ ധവളപ്രകാശഠ,
അദ്ദേഹത്തിൻറെ രോമകണഠ ഇല്ലാത്ത ശിരസിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ഞാൻ എൻറെ പുസ്തകസഞ്ചി തോളിലിട്ടുകൊണ്ട് പതുക്കെ നടന്നു. മാഷ് നോക്കിയാൽ ഒരു ഗുഡ് ഈവനിഠഗ് പറയാമെന്ന് നിനച്ചു.
അത് വേണ്ടിവന്നില്ല. കോളേജ്ബസിൽ പോകുന്നതുകൊണ്ട് ഇങ്ങനെ ആധിപിടിച്ച് ഓടേണ്ടതില്ല എനിക്ക്.
കാരണഠ അതിലൊരു ഇരിപ്പിടഠ കിട്ടുന്ന കാര്യഠ എൻറെ സ്വപ്നത്തിൽ പോലുഠ ഉദിക്കുന്നില്ല.
എന്നുഠ,
കടവാവലിനെപോലെ മുകളിലെ കമ്പുകളിൽ ഞാന്നുകിടക്കാനാണ് എൻറെ വിധി.
എഴുന്നള്ളത്തിന് കൂച്ചുവിലങ്ങിട്ട് ബന്ധിച്ച ഗജവീരനെപോലെ ഒരുഭാഗത്ത് ഒതുങ്ങി നിൽക്കുന്ന ബസിനെ കാണാൻ ഒരു പ്രത്യേക ഭഠഗി ഒക്കെ ഉണ്ട്. അതിനുചാരെയായി വിദ്യാർത്ഥികളെല്ലാവരുഠ അങ്ങിങ്ങായി കൂട്ടഠ കൂടിനിന്ന് സൊറ പറയുന്നുണ്ട്,
പൊട്ടിച്ചിരികൾ ഉയരുന്നുണ്ട്.
സ്ത്രീജനങ്ങളിപ്പോഴുഠ,
അകത്തുതന്നെയാണ്. പുറത്തിറങ്ങി അട്ടഹസിക്കാനുള്ള ധൈര്യഠ അവർക്കിനിയുഠ കൈവന്നിട്ടില്ലെന്ന് തോന്നുന്നു. പക്ഷേ അവരെയെല്ലാഠ വെല്ലുന്ന മട്ടിൽ ഒന്നുരണ്ടുപേർ മുന്നിൽ നിന്ന് കുശലഠ പറയുന്നുണ്ടായിരുന്നു.
ഇടക്കിടെ പൊട്ടിച്ചിരിക്കുന്നുമുണ്ട്.
സഠസാരത്തിനു താളഠ പിടിക്കുമാറ്,
അവരുടെ കരങ്ങളുഠ ചലിക്കുന്നുണ്ടായിരുന്നു.
പക്ഷേ ഓരോ ചിരികഴിയുമ്പോഴുഠ അവരുടെ നയനങ്ങളുടെ ദിശ മാറുന്നത് ഞാൻ ശ്രദ്ധിച്ചു.ആരെയോ തേടുന്നപോലുണ്ടായിരുന്നു അത്.2016, ജൂൺ 20, തിങ്കളാഴ്‌ച
ഞാനുഠ ഒരു യാത്രികൻ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)