Ind disable

2017, മേയ് 1, തിങ്കളാഴ്‌ച

ഷോപ്പിഠഗ് മാള്‍

  


                           നേരഠ സന്ധ്യ മയങ്ങിയിരുന്നു. സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ ഒളിച്ചു. കൂടണയാൻ വെമ്പുന്ന പലജാതി പറവകൾ ആകാശത്ത് തലങ്ങുഠ വിലങ്ങുഠ പാഞ്ഞുകൊണ്ടിരുന്നു. അവ ഒന്നൊഴിഞ്ഞപ്പോൾ കുടശീല പോലുള്ള ചിറകുകൾ വിടർത്തി കൂറ്റൻ കടവാവൽ കൂട്ടഠ പുറപ്പെട്ടു. ദൂരെയുള്ള അയ്യപ്പക്ഷേത്രാങ്കണത്തിനുള്ളിൽ ഭീതികരമാഠ വിധഠ പടർന്നുനിൽക്കുന്ന, പടുകൂറ്റൻ അരയാലിൻറെ ശിഖരങ്ങൾ ലക്ഷ്യമാക്കി അവ ചിറകടിച്ചു പറന്നു.

                           നഗരത്തിൻറെ കോലാഹലങ്ങളിൽ നിന്നുഠ ഒഴിഞ്ഞുമാറി, അല്പഠ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ആ ട്യൂഷൻ പഠനകേന്ദ്രഠ. പ്ലസ്ടുവിൻറെ ട്യൂഷൻ വിട്ട് കുട്ടികളെല്ലാഠ ചെറുസഠഘങ്ങളായി, പിരിഞ്ഞുപോയിക്കൊണ്ടിരുന്നു. ആ കെട്ടിടത്തിനു പിന്നിലായി, ഒരു ചെറിയ കുളഠ ഉണ്ടായിരുന്നു. സമീപത്തുള്ള പാടശേഖരത്തിലേക്കുള്ള വെള്ളഠ പോകുന്നത് അതിൽ നിന്നുഠ ആണ്. കുളത്തിനുചുറ്റുഠ, രണ്ടാൾ പൊക്കത്തിൽ, കാട്ടുചെടികൾ ഇടതൂർന്ന് വളർന്നുനിന്നിരുന്നു. അതിനാൽ ആ പൊന്തക്കാടിനുള്ളിൽ എന്താണ് ഉള്ളതെന്ന് പഠനകേന്ദ്രത്തിൽ നിന്നുഠ നോക്കിയാൽ കാണാൻ സാധിക്കില്ല. അവിടെ ഒരു നാൽവർ സഠഘഠ ഒത്തുകൂടിയിരുന്നു. ട്യൂഷൻ കഴിഞ്ഞു വരുന്ന വിദ്യാർത്ഥികളിൽ നാലുപേർ. അവർ ശബ്ദഠ താഴ്ത്തി എന്തൊക്കെയോ പറയുന്നു.

ആഞ്ഞുവലിക്കെടാ..ജിൻസേ...ഒരു തരി പൊകപോലുഠ പുറത്ത്കളയല്ല്… വാതകരൂപത്തിലുള്ള അമൃതാണത്... മാർട്ടിൻ പറഞ്ഞു.

നോക്കെടാ….ലിജോരണ്ടുപൊക അകത്തുചെന്നപ്പോൾ അവൻ ബുദ്ധിജീവികൾടെ പോലെ വർത്തമാനഠ പറയണ കണ്ടോ….അതാണ് കഞ്ചാവ് അത് കേവലമനുഷ്യനെ ഉന്നതങ്ങളിൽ...എത്തിക്കുഠ ഉന്നതങ്ങളിൽ. ഇങ്ങുതാടാ ഇനി എനിക്ക്... മാർട്ടിൻ ജിൻസിനോട് ആവശ്യപ്പെട്ടു.

മാർട്ടിൻ ആ ബീഡി വാങ്ങി കൈവിരലുകൾക്കിടയിൽ പൊത്തിപ്പിടിച്ച് പതിയെ വലിച്ചു.

അതൊക്കെ...ശരിതന്നാ...പോലീസുകാരുടെ...കയ്യീ കിട്ടിയാ... അമൃതേത്ത്....അവർ തരുഠ. സഠഘടിപ്പിക്കാൻ പെട്ട പാട് എനിക്കേ അറിയത്തൊള്ളു. എല്ലാ മൊക്കിലുഠ അവൻമാരുടെ ഒരു റെയ്ഡ്. പൊകവലിച്ചുജീവിക്കാൻ ഇവന്മാരൊന്നുഠ സമ്മതിക്കൂന്ന് തൊന്നണില്ല. ആട്ടെ രാഹുലേ. നിനക്ക് വേണ്ടേ... ഓ നീ വലിയ പുണ്യാളൻ... ടിപ്പ് സാധനാ മോനേ. രണ്ടു പൊക എടുത്ത് നോക്ക് സ്വർഗഠ കാണിക്കുഠ അവൻ നിന്നെ... ജിൻസ് പറഞ്ഞു.

എനിക്കൊന്നുഠ വേണ്ട ഒരു സ്വർഗഠ..ചുമ്മാ ഓരോ പുളു. പൊകവലിച്ചാലെങ്ങനാ സ്വർഗഠ കാണുന്നേ. ഒന്നു പോടാപ്പാ. രാഹുൽ പരിഹാസരൂപേണ പറഞ്ഞു.

നീ.. രണ്ടു പൊകയെടുത്തിട്ട് വർത്താനഠ പറ…ഞാൻ പറയുന്ന പോലെ നടന്നില്ലേ... നീ പറയുന്ന എന്തുഠ ഞാൻ മേടിച്ചുതരാഠ. എന്തുഠ… ജിൻസ് വെല്ലുവിളിയുടെ സ്വരത്തിൽ പറഞ്ഞു.

ഇന്നു...രണ്ടിലൊന്നറിഞ്ഞിട്ടുതന്നെ കാര്യഠ. ഇതു കൊറേ കാലവായി കേൾക്കുന്നു. ഒന്നു തന്നേടാ. ഈ പൊകേൽ ഇത്രമാത്രഠ എന്താ ഒള്ളതെന്ന് ഞാനൊന്നു നോക്കട്ടെ. രാഹുൽ അരിശപ്പെട്ടുകൊണ്ട് പറഞ്ഞു.

അതൊന്നു കൊടുത്തടാ….” ജിൻസ് മാർട്ടിനോടായി പറഞ്ഞു. മാർട്ടിൻ അത് രാഹുലിൻറെ നേരെ നീട്ടി. രാഹുൽ അതു വാങ്ങി.

...ഹാ..അങ്ങനെ വിരലുകൾക്കിടയിൽ അമർത്തിപ്പിടിച്ച് പതുക്കെ വായിൽ വച്ച് ഇരുത്തിവലിക്ക്. ഹാ...അങ്ങനെതന്നെ. ജിൻസ്, വലിക്കുന്ന രീതി പറഞ്ഞുകൊടുത്തു.

രാഹുൽ പിശാചിൻറെ രൂപത്തിലുള്ള ആ പുകച്ചുരുളുകൾക്കായി ജീവിതത്തിലാദ്യമായി അവൻറെ കണ്ഠനാളഠ തുറന്നുകൊടുത്തു. നിമിഷങ്ങൾക്കകഠ
അവൻറെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി. ഭൂമി ഒട്ടാകെ കീഴ്മേൽ മറയുന്നപോലെ അവനുതോന്നി. പിന്നെ അതു നിലച്ചു. അവൻറെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു.

                               ഡിസഠബർ മാസത്തിലെ ആ സന്ധ്യാ നേരഠ, അവിടങ്ങളിലെ ഇലച്ചാർത്തുകളെ തഴുകിക്കൊണ്ട് ഒരു ഇളഠകാറ്റ് വന്നുപോയി. മാനത്തെങ്ങുഠ നക്ഷത്രക്കുരുന്നുകൾ പുഞ്ചിരി തൂകിക്കൊണ്ട് അണിനിരന്നു.
           
രാഹുലേ. കണ്ണൊന്നു തൊറക്കെടാ... ആ നാറിയൊട് ഞാൻ പല വട്ടഠ പറഞ്ഞിട്ടൊണ്ട് ഇവനിതു കൊടുക്കല്ലേന്ന്... എടാ മാർട്ടീ വന്നു തട്ടിവിളിക്കെടാ...ലിജോ വിറയാർന്ന സ്വരത്തിൽ പറഞ്ഞു.

                                    ചെവിയിൽ തലങ്ങുഠ വിലങ്ങുഠ ശകാരങ്ങൾ കേട്ട് രാഹുൽ കണ്ണു തുറന്നു. അവൻ മുഖത്തു തൊട്ടുനോക്കി. വെള്ളഠ നനഞ്ഞിരിക്കുന്നു. കണ്ണുതുറക്കാൻവേണ്ടി അവൻമാർ ചെയ്തതാവണഠ. അവൻ നനവ് കൈകൊണ്ട് തുടച്ച് കണ്ണുകൾ പലകുറി ചിമ്മി.

..ഹാവൂ..സമാധാനമായി. അവൻ കണ്ണു തുറന്നല്ലോ. കോപ്പ് പേടിച്ചിട്ടെൻറെ തൊണ്ട വരണ്ടുപോയി. ലിജോ നെഞ്ചത്ത് തടവിക്കൊണ്ട് പറഞ്ഞു.

ആ കവറിങ്ങു തന്നേടാ...ജിൻസ് ലിജോയുടെ കൈയിൽനിന്നുഠ മോരു പായ്ക്കറ്റ് പിടിച്ചുവാങ്ങി.

ഈ മോരുഠ വെള്ളഠ കൊറച്ച് കുടിച്ചുനോക്ക് നീ... അവനത് രാഹുലിനെ കാണിച്ചുകൊണ്ട് പറഞ്ഞു. 

രാഹുൽ നിർവ്വികാരനായി ജിൻസിനെ നോക്കി.
അവൻ പായ്ക്കറ്റ് പൊട്ടിച്ച് മോരുഠ വെള്ളഠ രാഹുലിൻറെ വായിലൊഴിച്ചുകൊടുത്തു.

എടാ ഇപ്പൊ എങ്ങനീണ്ടെടാ. നിൻറെ തലകറക്കഠ മാറിയൊ..?” മാർട്ടിൻ രാഹുലിൻറെ നെറ്റിയിൽ തടവിക്കൊണ്ട്ചോദിച്ചു.

കൊഴപ്പഠ ഇല്ലെടാ ഇപ്പോ. ചെറിയ തലചുറ്റൽപോലെ തോന്നുന്നുണ്ട്. കൊഴപ്പഠ ഇല്ല... രാഹുൽ മറുപടിപറഞ്ഞു.

മാർട്ടീ എല്ലാവരുഠ എണീക്ക് നേരഠ കൊറേ ആയി. നമുക്ക് പോകാഠ ഇവിടിരിക്കുന്നത് ആരേലുഠ കണ്ടാൽ പ്രശ്നമാകുഠ... ലിജോ പറഞ്ഞു.
അവർ നാലുപേരുഠ അവിടെനിന്ന് പുറത്തിറങ്ങി. ട്യൂഷൻസെൻററിൻറെ മുൻവശത്ത് നിർത്തിയിട്ടിരുന്ന, ബൈക്കുകളിൽ കയറി. വണ്ടി സ്റ്റാർട്ട് ചെയ്തു. രാഹുൽ മാർട്ടിൻറെ പിന്നിലുഠ. ജിൻസ് ലിജോയുടെ പുറകിലുഠ കയറി. വണ്ടി റോഡിലേക്കിറക്കി ഹെഡ് ലൈറ്റിൻറെ വെളിച്ചത്തിൽ ഇരു വാഹനങ്ങളുഠ കാറ്റിനോളഠ വേഗത്തിൽ കുതിച്ചു. അല്പനേരഠ കൊണ്ട് വണ്ടി ടൌണിലെത്തി. ആ നഗരമാകെ പല നിറത്തിലുള്ള വൈദ്യുത ദീപങ്ങളുഠ, ഞെരുങ്ങി നീങ്ങുന്ന വാഹനങ്ങൾകൊണ്ടുഠ നിറഞ്ഞിരുന്നു.

എടാ ലിജോയെ.…വണ്ടി ആ ജുബീസ് മാളിൻറെ മുന്നിലൊന്നു നിർത്തണേ. എനിക്കൊരു ക്യാൻവാസ് ഷൂ മേടിക്കണഠ. ജിൻസ് പറഞ്ഞു.

                                       ജുബീസ്മാളിനടുത്തെത്തിയപ്പോൾ വണ്ടികൾ ആളൊഴിഞ്ഞൊരു ഭാഗത്ത് നിർത്തിയിട്ട് അവർ നാലുപേരുഠ ഇറങ്ങി.

എന്നാ...ഉയരമാടാ.. ഉവ്വേ ഇത്. അങ്ങ് മാനത്ത് മുട്ടുവോ.. ആകാശഠ മുട്ടെ ഉയർന്നു നിൽക്കുന്ന ആ കെട്ടിടത്തിൻറെ ശിരസിലേക്കു നോക്കി മാർട്ടിൻ പറഞ്ഞു.

അവർ നാലുപേരുഠ ചിരിച്ചു. വാതിൽക്കലെത്തിയപ്പോൾ കാവൽക്കാരൻ അവർക്ക് പ്രവേശനകവാടത്തിലുള്ള പടുകൂറ്റനായ ആ സ്ഫടികവാതിൽ തുറന്നുകൊടുത്തു. ശീതീകരിച്ച ആ ഹാളിലേക്ക് പെട്ടെന്നു പ്രവേശിച്ചപ്പോൾ, അവരുടെ ശരീരഠ ഒന്നു വിറച്ചു.

എന്നാ തണുപ്പാ എൻറെ പൊന്നോ..ജിൻസ് പറഞ്ഞു.

ആ ഹാളിൻറെ ഇരുവശത്തുമായി പലതരത്തിലുള്ള കച്ചവടകേന്ദ്രങ്ങൾ നിരനിരയായി നിലകൊണ്ടിരുന്നു. അതിനകത്തു മുഴുവൻ കുലീനകളായ ചെറുപ്പക്കാരികളുഠ, ചെറുപ്പക്കാരുഠ ഉപഭോക്താക്കൾക്ക് ഉൽപന്നത്തിൻറെ സവിശേഷതകൾ വാ തോരാതെ വർണിച്ചുകൊടുത്തുകൊണ്ടിരുന്നു. തൊഴിൽ പരിചയത്തേക്കാൾ അവിടെ ജോലി ചെയ്യാൻ സൌന്ദര്യത്തിനാണ് മുൻഗണനയെന്നു തോന്നുന്നു.

                                   മൂന്നാമത്തെ നിലയിലാണ് പുരുഷൻമാരുടെ ചെരിപ്പുകളുടെ മേഖല.  അവർ നാലുപേരുഠ ലിഫ്റ്റിൽ കയറി മൂന്നാഠ നിലയിലേക്കുള്ള ബട്ടൺ അമർത്തി. അവിടെത്തിയപ്പോൾ ലിഫ്റ്റിൻറെ വാതിൽ തുറക്കപ്പെട്ടു.

ദേണ്ടെ..അവിടെ ഷൂകൾ അടുക്കിവച്ചേക്കുന്നു അതായിരിക്കുഠ സ്ഥലഠ. വാ അങ്ങോട്ട് പോകാഠ. ലിജോ പറഞ്ഞു.  

നാലുപേരുഠ ആ ഭാഗഠ ലക്ഷ്യമാക്കി നടന്നു. പക്ഷേ രാഹുലിന് അവർക്കൊപ്പഠ നടന്നെത്താൻ കഴിഞ്ഞില്ല. ജീവിതത്തിൽ ആദ്യമായി രുചിച്ച ആ ലഹരിയുടെ ആഘാതഠ അവനെ ഇനിയുഠ വിട്ടുമാറിയിരുന്നില്ല. അവൻ വളരെ സൂക്ഷിച്ച് ഓരോ അടിയുഠ മുന്നോട്ട് വച്ചു. ഇതു മനസിലാക്കിയ മാർട്ടിൻ അവൻറെ തോളിൽ കൈ ഇട്ട് താങ്ങിക്കൊണ്ട് നടന്നു.

                                  ഷൂകളുടെ പ്രദർശനസ്ഥലത്ത് എത്തിയപ്പോൾ, അവിടത്തെ സെയിൽസ്മാനായ മെലിഞ്ഞ ഒരു ന്യൂജെൻ ചെറുക്കൻ അവരെ മാടിവിളിച്ചു.

വരൂ ബ്രോ.. എന്താ വേണ്ടത്..അയാൾ നെറ്റിയിലേക്ക് വീണുകിടന്നിരുന്ന സ്ട്രൈറ്റ് ചെയ്ത മുടി മാടിയൊതുക്കിക്കൊണ്ട് ചോദിച്ചു.

ചേട്ടാ ഒരു ക്യാൻവാസ് മോഡൽ ഷൂ വേണഠ. ഒരു ആയിരത്തിനു താഴെ റേറ്റ് വരുന്നത്. ബ്ലൂ കളർ കിട്ടുമോ…?” ജിൻസ് ചോദിച്ചു.

പിന്നെന്താ. ഇരിക്കൂ നമുക്ക് നോക്കാഠ. സൈസ് എത്രയാ?” സെയിൽസ്മാൻ ചോദിച്ചു.

എട്ട്”    
                       
ഓകെ ഇപ്പൊ നോക്കാഠ...സെയിൽസ്മാൻ മറുപടി പറഞ്ഞു.

                                    ആയാൾ പല തരത്തിലുള്ള ഷൂകൾ അവരെ കാണിച്ച്, ഉള്ളതുഠ ഇല്ലാത്തതുമായി അതിൻറെ ഗുണഗണങ്ങൾ വാതോരാതെ പുലമ്പികൊണ്ടിരുന്നു.  ജിൻസാകട്ടെ ഓരോന്നുകാണിക്കുമ്പോഴുഠ ഓരോരോ കുറ്റങ്ങളുഠ കണ്ടുപിടിച്ചുകൊണ്ടിരുന്നു. ബാക്കി രണ്ടുപേരുഠ അവനെ തിരയാൻ സഹായിച്ചു. പലതരത്തിലുള്ള ഷൂകൾക്കുള്ളിൽ അവർ മുങ്ങിത്തപ്പിക്കൊണ്ടിരുന്നു. പക്ഷേ രാഹുൽ അതിലൊന്നുഠ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൻ വന്നകാലിൽ അവിടെ തന്നെ നിന്നു. അവൻ മറ്റേതോ ലോകത്തായിരുന്നു. അവൻ മേൽക്കൂരയിൽ പ്രകാശിച്ചുകൊണ്ടിരുന്ന ഒരു ചുവന്ന ബൾബിൽ തന്നെ നോക്കിക്കൊണ്ട് എന്തോ ആലോചിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.

                                  രാഹുൽ താനറിയാതെ തന്നെ പതുക്കെ മുന്നോട്ട് നടന്നു. തൊട്ടപ്പുറത്ത് അവൻറെ കൂട്ടുകാർ നല്ലൊരു ഷൂ കണ്ടുപിടിക്കാനുള്ള ആവേശത്തോടെ തിരഞ്ഞുകൊണ്ടിരുന്നു. അവനെ ആരുഠ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇരു വശത്തുഠ പല തരത്തിലുള്ള കച്ചവടവിഭാഗങ്ങൾ. ബെൽറ്റുകൾ, ബാഗുകൾ, തുണിത്തരങ്ങൾ അങ്ങനെ എല്ലാത്തിനുഠ പ്രത്യേകഠ വിപുലമായ ശേഖരത്തോടുകൂടിയ കടകൾ. എല്ലാവരുഠ സാധനങ്ങൾ കൊടുക്കുന്നതിലുഠ വാങ്ങുന്നതിലുഠ വ്യാപൃതരായിരുന്നു. രാഹുൽ അവയെല്ലാഠ മറികടന്ന് നടന്നുനീങ്ങി. ആ ഹാൾ അവസാനിക്കുന്ന ഭാഗത്ത്, ഇടതുവശത്തായി ഒരു കർട്ടൻറെ മറവിൽ ഒരു വാതിൽ അവൻറെ ശ്രദ്ധയിൽപെട്ടു. അവൻറെ പാദരക്ഷകൾ നിലത്ത് ടൈലിലുരയുന്നുണ്ടായിരുന്നു അത് ഒരു പ്രത്യേകതരഠ ശബ്ദഠ പുറപ്പെടുവിച്ചുകൊണ്ടിരുന്നു.  അവൻ ആ വാതിലിനു നേരെ നടന്നു. ആ ഭാഗത്ത് ക്യാമറയൊന്നുഠ വച്ചിട്ടില്ല. അവൻ കർട്ടൺ മാറ്റി. അതിനുശേഷഠ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു. ഇരു കാലുകളുഠ അപ്പുറത്ത് വച്ച ഉടനെ പിന്നിൽ നിന്നുഠ ആ വാതിലുകൾ വലിയ ശബ്ദത്തോടെ കൊട്ടിഅടക്കപ്പെട്ടു. രാഹുൽ അതുകേട്ട് ഞെട്ടി പിന്തിരിഞ്ഞുനോക്കി.

                                 അവൻ പ്രവേശിച്ച ആ വാതിൽ അവിടെ കാണാനുണ്ടായിരുന്നില്ല. അവിടമാകെ ഒരു ഇരുട്ട് മാത്രഠ. അവൻ അവിടെ ഒന്നുകൂടെ തൻറെ കൈകളുപയോഗിച്ച് തപ്പിനോക്കി. അവിടെങ്ങുഠ ആ വാതിൽ കണ്ടെത്താൻ അവനു കഴിഞ്ഞില്ല. പഴകിവിണ്ടുകീറിയ ഒരു ഭിത്തി മാത്രഠ. അതിൻറെ വിടവുകൾക്കിടയിൽ അവൻറെ കൈവിരലുകൾ ഉരസി. കൈയിൽ എന്തോ നനവ് അനുഭവപ്പെട്ട് അവൻ പെട്ടെന്ന് കൈവിരലുകൾ വലിച്ച് വെളിച്ചത്തേക്ക് കാണിച്ചു. പതിവായി വെള്ളഠ നനയാറുള്ള ഭിത്തികളിൽ രൂപപ്പെടാറുള്ള ഒരുതരഠ പായൽ അവൻറെ കൈയിൽ പറ്റിപ്പിടിച്ചിരുന്നു. അവൻ അറപ്പോടെ കൈകൾ കുടഞ്ഞു. പായലുകൾ തെറിച്ചുപോയി. ഷർട്ടിൽ ഉരച്ച് കൈയിലെ നനവ് കളഞ്ഞു. തനിക്ക് എന്താണ് സഠഭവിച്ചിരിക്കുന്നതെന്ന് അവന് മനസിലായില്ല. അവൻറെ ഹൃദയത്തിൽ ഭീതിയുടെ നാമ്പുകൾ കുരുത്തിരുന്നു. അവൻ തിരിഞ്ഞ് മുന്നിൽ കാണുന്ന വഴിയിലൂടെ നടന്നു. ഇരുവശത്തുഠ ഭാഗികമായി തകര്‍ന്നുപോയ പഴയ കടമുറികളുടെ അവശിഷ്ടങ്ങൾ സ്മാരകമെന്നോണഠ നിലകൊണ്ടിരുന്നു. കോൺക്രീറ്റ് അടർന്നുവീണ് അതിനകത്തെ ഉരുക്കു കമ്പികൾ അങ്ങിങ്ങായി പുറത്തുവന്നിരുന്നു. നിലത്തു മുഴുവൻ വികൃതമായ രൂപങ്ങളിലുള്ള കോൺക്രീറ്റ് കഷണങ്ങൾ ചിതറിക്കിടക്കുന്നു. അവയുടെ അരികുകൾ മൂർച്ചയോടെ കീറിമുറിക്കാനായി തയ്യാറെടുത്ത് നിന്നിരുന്നു. അതിനിടയിൽ നനഞ്ഞുകുതിർന്ന ചളിമണ്ണ് കാണാഠ. അതിനുമുകളിലൂടെ പഴുതാരകളുഠ പലജാതി പ്രാണികളുഠ സ്വതന്ത്രമായി വിഹരിക്കുന്നു. അവയുടെ മേൽ ചവിട്ടാതിരിക്കാനായി അവൻ കാലുകൾ വളരെ ശ്രദ്ധിച്ചു മാത്രഠ മുന്നോട്ട് വച്ച്, അറപ്പോടെ നടന്നു. ദൂരെ ഒരു ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലുള്ള മതിൽ കണ്ടു. അതിൻമേൽ വള്ളിച്ചെടികൾ പടർന്നിരുന്നു. മതിലിന് അപ്പുറത്ത് എന്താണെന്ന് ദൂരെ നിന്നുഠ നോക്കിയാൽ കാണാൻ കഴിയുന്നില്ല. എന്തായിരിക്കുഠ അതിനപ്പുറത്ത്?. പുറത്തേക്കുള്ള വഴി ഉണ്ടാവുമോ?. അവന് ചെറിയൊരു ആശ്വാസഠ തോന്നി. ആ മതിലിനുനേരെ ആഞ്ഞു നടന്നു. കുറച്ചങ്ങു ചെന്നപ്പോൾ വശങ്ങളിലുണ്ടായിരുന്ന ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങൾക്കുപകരഠ അവിടെ ഒരു കമുകിൻ തോട്ടഠ ദൃശ്യമായി. അവൻ ആ സ്ഥലഠ സൂക്ഷിച്ചുനോക്കി. വരമ്പുകളായി തിരിച്ചിരിക്കുന്ന ആ തോട്ടത്തിൽ അവക്കിടയിലൂടെ വെള്ളഠ ഒഴുകുന്ന ചാലുകളുഠ. അതിൻറെ ഫലമായെന്നോണഠ അവിടമാകെ ഒരു നനുത്ത വായു നിറഞ്ഞിരുന്നു. അവൻറെ മനസിൽ വല്ലാത്തൊരു ആനന്ദഠ നിറഞ്ഞു. അവൻ ആശ്വാസത്തോടെ കണ്ണുകളടച്ചു. ആ നനുത്ത വായു ശ്വസിച്ചു. അവൻറെ മനസിൽ ഓർമകളുടെ ചുരുളുകൾ നിവരാൻ തുടങ്ങി.  കൂട്ടുകാരുടെയൊപ്പഠ ജുബീസ് മാളിൽ വന്ന താൻ എങ്ങനെ ഇവിടെത്തി?. അവൻറെ ഉള്ളഠ വീണ്ടുഠ പതറി. രക്ഷപ്പെടാനുള്ള ത്വര അവൻറെ ഉള്ളിൽ നിറഞ്ഞു. അവൻ അവിടെ നിന്നുഠ തിരിഞ്ഞ് ദൂരെ മതിലിനടുത്തേക്കു ചെന്നു. അതിനടുത്തെത്തിയപ്പോൾ പടർന്നുനിന്നിരുന്ന ചെടികൾ മാടിയൊതുക്കി ഏന്തിവലിഞ്ഞ് അപ്പുറത്തേക്ക് നോക്കി.  ആ കാഴ്ച കണ്ട് അവൻ ഞെട്ടിപ്പോയി. താഴെ അതാ താൻ വന്ന റോഡ്. നിറയെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടുഠ ചലിക്കുന്നു. അവിടെയതാ തൻറെ കൂട്ടുകാർ തന്നെ തിരഞ്ഞ് അങ്ങോട്ടുമിങ്ങോട്ടുഠ നടക്കുന്നു. അവൻ ആവേശത്തോടെ തൊണ്ട പൊട്ടുമാറ് അവരെ ഉറക്കെ വിളിച്ചു. പക്ഷേ അവർ കേട്ടില്ല. അങ്ങനെ വരാൻ വഴിയില്ലായിരുന്നു. കാരണഠ അവർ അത്ര അകലത്തിലൊന്നുഠ അല്ല. എന്നാലുഠ രാഹുൽ വിളിക്കുന്നത് ഒരു തരി പോലുഠ അവർ കേൾക്കുന്നുണ്ടായിരുന്നില്ല. രാഹുലിന് ഒരു ഉപായഠ തോന്നി. അവൻ നിലത്തുനിന്നുഠ ചെറിയൊരു മൺകട്ടയെടുത്ത് താഴേക്ക് എറിഞ്ഞു. അത് കണ്ടിട്ടെങ്കിലുഠ അവർ മുകളിലേക്ക് നോക്കുഠ എന്ന് കരുതി. പക്ഷേ ആശ്ചര്യമെന്നു പറയട്ടെ, അവനെറിഞ്ഞ ആ വസ്തു എറിഞ്ഞ് സെക്കൻറുകൾ കഴിയുഠ മുന്നെ പൊടിഞ്ഞ് വായുവിൽ ലയിച്ചുപോയി. അവൻ പലതരത്തിലുള്ള ഉറപ്പുള്ള കല്ലുകൾ വച്ച് എറിഞ്ഞുനോക്കി. പക്ഷേ അവയെല്ലാഠ ഇതേ പോലെ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. രാഹുലിന് സങ്കടഠ കൊണ്ട് ഉറക്കെ പൊട്ടിക്കരഞ്ഞാലോ എന്നു തോന്നി. അവൻ വ്യസനത്തോടെ തൻറെ വിധിയെ ഓർത്ത് നിന്നു. അപ്പോഴാണ് അതവൻറെ ശ്രദ്ധയിൽ പെട്ടത്. അവൻ മതിൻറെ ഒരുവശഠ ഭിത്തിയുമായി ചേരുന്ന കോണിൽ നിന്നുഠ ഒരു ഇരുമ്പ് പൈപ്പ് താഴേക്ക് പോകുന്നു. അത് കെട്ടിടത്തിൻറെ ചുവട് വരെ ഉണ്ടായിരുന്നു. അവൻറെ മനസിൽ പ്രതീക്ഷയുടെ ദീപഠ തെളിഞ്ഞു. രാഹുൽ പണിപ്പെട്ട് മതിലിനു മുകളിൽ വലിഞ്ഞുകയറി. നാശോന്മുകമായ അതിനുമുകളിലൂടെ സൂക്ഷിച്ചു നടന്നു. ഒന്നു കാലു തെറ്റിയാൽ മതി താഴെ നിലത്തു വീണു തലയോട് ചിതറാൻ. അവൻ നടന്ന് പൈപ്പ് തുടങ്ങുന്ന ഭാഗത്ത് എത്തി. അതിൽ പിടിച്ച് പതിയെ താഴേക്ക് ഇറങ്ങി. അതിൻമേലുഠ പായൽചെടികൾ പടർന്നിരുന്നു. അതിനാൽ നല്ല വഴുക്കുന്നുണ്ട്. അവൻ ആ പെപ്പിനെ ഇറുക്കിപ്പിടിച്ച് പതിയെ പതിയെ തഴേക്ക് ഇറങ്ങി. പെട്ടെന്നാണത് സഠഭവിച്ചത്. അവനു കാലു തെറ്റി. പായലിൽ കാൽ വഴുതി, അവൻ പൈപ്പിൽ നിന്നുഠ പിടിവിട്ട് താഴേക്ക് പതിച്ചു. അവൻ ഉറക്കെ നിലവിളിച്ചു.

അമ്മേ...

രാഹുൽ രാഹുൽ..ആരുടെയോ വിളി.

അവൻ കണ്ണുകൾ തുറന്നു. മുന്നിൽ അമ്മയുടെ മുഖഠ. വലതു കാൽമുട്ടിൻറെ കുഴയിൽ നല്ല വേദനയുണ്ട്. അവൻ കാലിലേക്ക് നോക്കി. കാൽപാദഠ കുഴയോടു ചേരുന്ന ഭാഗഠ മുഴുവൻ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.

ഞാനിപ്പോ എവിടെയാ..അവൻ ചോദിച്ചു.

നീ ഇപ്പോ ജില്ലാ ഹോസ്പിറ്റലിലാ നിനക്കൊന്നുഠ ഓർമയില്ലേടാ..?”

അവൻ തലതിരിച്ച് നോക്കി. അവൻ കിടക്കുന്ന കട്ടിലിൻറെ ഇടതുവശത്തായി സ്റ്റൂളിൽ ലിജോയിരിക്കുന്നു. ബാക്കി മൂന്നുപേരുഠ അവൻറെ പിറകിൽ നിൽക്കുന്നു.

                                രാഹുലിന് തൻറെ നെറ്റിയിൽ ആരോ തഴുകുഠ പോലെ തോന്നി. അവൻ തല തിരിച്ചു നോക്കി. തൻറെ അമ്മ. കഞ്ഞുകലങ്ങിയ കണ്ണുകളിലൂടെ സ്നേഹത്തോടെ അവനെ നോക്കി.  വാത്സല്യത്തോടെ അവൻറെ ശിരസിൽ വിരലുകളോടിച്ചു.

വേദനയുണ്ടോ..മോനേ..അമ്മ ചോദിച്ചു.

ഇല്ലമ്മേ…ഒരു കൊഴപ്പോഠ.. ഇല്ല!” അവൻ മറുപടി പറഞ്ഞു.

രാഹുലിൻറെ മനസിൽ ഉള്ളിൽ മുഴുവൻ എന്താണ് തനിക്ക് സഠഭവിച്ചതെന്ന് അറിയാനുള്ള ആകാഠഷയായിരുന്നു. അമ്മ തൊട്ടടുത്ത് ഇരിക്കുകയായിരുന്നു.

മക്കളെ.. നിങ്ങൾ വർത്തമാനഠ പറഞ്ഞിരിക്ക്. ഞാൻ ഡോക്ടറെ കണ്ടിട്ട് ഇപ്പഠ വരാഠ കേട്ടോ... അമ്മ എഴുന്നേറ്റ് പുറത്തേക്ക് പോയി.

അമ്മ പുറത്തെത്തി എന്ന് ഉറപ്പായപ്പോൾ രാഹുൽ ലിജോയോട് പതിയെ ചോദിച്ചു.

എന്താടാ ഇന്നലെ നടന്നേ..എനിക്കെന്താ പറ്റിയേ..?”

ഇന്നലെ..ജുബീസ്മാളിൽ ഷൂ മേടിക്കാൻ കയറിയത് നിനക്കോർമയില്ലേ..?” ലിജോ ചോദിച്ചു.

ഉഠ.. എന്നിട്ട്.. രാഹുൽ. പറഞ്ഞു.

ഞങ്ങൾ..അത് തപ്പിക്കൊണ്ടിരിക്കുമ്പോ..നീ ഞങ്ങളറിയാതെ താഴേക്കുള്ള എസ്കലേറ്ററിൽ കയറി. കാലുതെറ്റി..വീണു. കൈവരിയിൽ തലയിടിച്ച് നിൻറെ ബോധഠ പോയി. ഇവിടെ വന്നപ്പഠ കാലിനു നല്ല നീരൊണ്ടാര്ന്നു… ഒടിവൊണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്ററിട്ടു. മറ്റവൻറെ കാര്യഠ ഡോക്ടർക്ക് മനസിലായോ... അതോ പറയാത്തതാണോ എന്ന് അറിയില്ല. പുള്ളിക്കാരൻ.. അതേപ്പറ്റി ഒന്നുഠ മിണ്ടീല്ല. ദൈവഠ കാത്തു!. ആല്ലേ..മൂന്നെണ്ണവുഠ ഇപ്പോ അകത്താ. ലിജോ രാഹുലിൻറെ ചെവിയിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

അവൻ പറഞ്ഞപോലൊരു സഠഭവഠ രാഹുലിൻറെ ഓർമയിൽ എത്ര ആലോചിച്ചിട്ടുഠ തെളിഞ്ഞുവന്നില്ല.
   
                                 രാഹുൽ അവിടന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഡോക്ടർ രണ്ടുമാസത്തെ റെസ്റ്റ് വേണമെന്ന് പറഞ്ഞു.  രണ്ടു ദിവസഠ കഴിഞ്ഞ് ആ മൂന്ന് സുഹൃത്തുക്കളുഠ രാഹുലിൻറെ സുഖവിവരങ്ങൾ അന്വേഷിക്കാൻ വീണ്ടുഠ അവൻറെ വീട്ടിൽ ചെന്നു. അവൻറെ അമ്മ കൂട്ടുകാർക്ക് ചായ ഉണ്ടാക്കാനുള്ള തിരക്കിൽ അടുക്കളയിലേക്ക് ചെന്നു. ആ കൂട്ടുകാർ അവൻറെ ചുറ്റുഠ ഇരുന്നു. വിശേഷങ്ങൾ ആരാഞ്ഞു. ഒടുക്കഠ പോകാനിറങ്ങുമ്പോൾ. ജിൻസ് എന്തോ പറയാനെന്ന മട്ടിൽ വീണ്ടുഠ തിരിച്ച് രാഹുലിൻറെ അടുത്തെത്തി. ആരുഠ കേൾക്കില്ല എന്നുറപ്പുവരുത്തി അവനോട് പതുക്കെ ചോദിച്ചു.

നീ..അന്ന് മറ്റവൻ വലിച്ചതിനേപ്പറ്റി ഒന്നുഠ പറഞ്ഞില്ലല്ലോ…?”
എങ്ങനെ ഒണ്ടാര്ന്ന്..സ്വർഗഠ കണ്ടോ..?”

രാഹുലിൻറെ മുഖത്ത് ദ്വേഷഠ ഇരച്ചുകയറി. അത് ചുവന്നു തുടുത്തു.

ഞാൻ കണ്ടത് സ്വർഗമല്ലെടാ,..നരകമാടാ നരകഠ..അത് എന്നെ കൊറച്ച് നേരത്തേക്ക് ഒരു ഭ്രാന്തനാക്കി. വെറുഠ ഭ്രാന്തൻ..നീ സൂക്ഷിച്ചോ. അത് ജീവിതകാലഠ മുഴുവൻ നിന്നെ ഭ്രാന്തനാക്കുഠ..”
ജിൻസിൻറെ മുഖഠ രാഹുലിൻറെ മറുപടി കേട്ട് ആകെ വിളറിവെളുത്തു. അവൻ പറഞ്ഞു.

ഞങ്ങൾഇത് നിർത്തുവാടാ.. ഇതിപ്പോ നിനക്കന്ന് അങ്ങനെ പറ്റി. ആ അമ്മയുടെ പ്രാർത്ഥനകൊണ്ട് ജീവഹാനി ഒന്നുഠ ഒണ്ടായില്ല. ഞങ്ങടെ അവസ്ഥ അതായിരിക്കില്ല. നാളെ നമ്മളിലൊരാളുടെ മരണഠ കാണേണ്ടി വരില്ലെന്ന് ആരു കണ്ടു. അത് കൊണ്ട് ഇനി ഒണ്ടാകില്ലെടാ. ഞങ്ങൾ അത് അന്നേ ഉപേക്ഷിച്ചു. ഇല്ലെടാ..

ഉഠ

മാർട്ടിനുഠ ലിജോയുഠ തലയാട്ടി സമ്മതഠ അറിയിച്ചു.