നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൻറെ വാതിൽ
അടച്ച് കുറ്റിയിട്ട് ഗെയ്റ്റ് കടന്ന് ഞാൻ
പുറത്തേക്കിറങ്ങി. കിഴക്ക് വെള്ള കീറിത്തുടങ്ങിയിരുന്നില്ല. നല്ല
തണുപ്പുണ്ടായിരുന്നു. ഞാൻ ബാഗിൽ നിന്നുഠ ഒരു കറുത്ത കമ്പിളിത്തൊപ്പി എടുത്ത്
ധരിച്ചു. ചാറ്റൽ മഴയിൽ നിന്നുഠ തലയെങ്കിലുഠ രക്ഷിക്കാമല്ലോ. തലേ ദിവസഠ രാത്രി നല്ല
മഴ പെയ്തിരുന്നു. അതിൻറെ ബാക്കിയെന്നോണഠ രാവിലെയുഠ മഴ ചാറിക്കൊണ്ടിരിക്കുന്നു. ഞാൻ
കൈകൾകെട്ടി കൂനിക്കൂടി റോഡിലൂടെ നടന്നു. കുറച്ചു നടന്നാൽ വലതുഭാഗത്ത് റോഡിനോട് ചേർന്നു
തന്നെ ഒരു വീടുണ്ട്. അതിൻറെ ഒരരികുവശഠ ഷീറ്റിനാൽ മറച്ചിരുന്നു. അതുകൊണ്ട് റോഡിൽ നിൽക്കുമ്പോൾ
അതിനകത്ത് എന്താണെന്ന് കാണാൻ കഴിയില്ല. ഞാൻ അവിടേക്ക് വെറുതെ ഒന്നു നോക്കി. അപ്പോൾ
പെട്ടെന്ന് അതിനകത്തുനിന്നുഠ അപ്രതീക്ഷിതമായി ഒരാൾ ഇറങ്ങി വന്നു. ഒരു പരിചയക്കാരനെ
കണ്ടപോലെ അവൻ എൻറെ ചുറ്റുഠ നടന്നു. സ്നേഹത്തോടെ എൻറെ ദേഹത്ത് ചാടിക്കയറാൻ
ശ്രമിച്ചു. വാലാട്ടി. ആളെ കണ്ട ഞാൻ ഞെട്ടി. വെളുത്ത് രോമാവൃതനായ ഒരു ശ്വാനൻ!. ഇങ്ങനെ ഒരാളെ മുൻപെങ്ങുഠ കണ്ട്
പരിചയമില്ല. എന്നെ കണ്ട് ഇത്രയുഠ സ്നേഹഠ കാണിക്കാൻ. ഞാനാകെ ആശയക്കുഴപ്പത്തിലായി. ആൾ
എന്നെ വിടുന്ന മട്ടില്ല. ഞാൻ ഒന്നുകൂടെ ഒന്ന് ഇരുത്തി ആലോചിച്ചു. അപ്പോഴാണ്
എനിക്ക് കാര്യഠ പിടികിട്ടിയത്.
ഏകദേശഠ ഒരു എട്ട് മാസങ്ങൾക്ക് മുൻപാകണഠ.
ഓഫീസ് മുറിയിൽ ഏകനായിരുന്ന് മുഷിഞ്ഞപ്പോൾ ഞാനൊന്ന് പുറത്തേക്കിറങ്ങി. സമയഠ ഒരു
എട്ടര ആയിക്കാണുഠ. ഒന്ന് മൂരിനിവർത്തിയതിനുശേഷഠ ഞാൻ മുകളിലേക്ക് നോക്കി. മാനഠ
നിറയെ നക്ഷത്രങ്ങൾ, വാരിയെറിഞ്ഞകണക്കെ വിന്യസിച്ചിരിക്കുന്നു. അതിൽ ഒരു ഭാഗത്തായി ചന്ദ്രൻ നിന്നു പുഞ്ചിരിക്കുന്നു.
വലതുഭാഗത്തു കാണുന്ന തെങ്ങിൻറെ ശിരസ് ആ പശ്ചാത്തലത്തിൽ അതിമനോഹരമായി എനിക്കു
തോന്നി. മുൻഭാഗത്ത് റോഡാണ്. ഇരുചക്രവാഹനങ്ങൾ ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടുഠ
പായുന്നുണ്ട്. അതിനപ്പുറഠ പാലക്കയഠ പുഴ. അതിലെ ഓളങ്ങളുടെ താളഠ എനിക്ക് കേൾക്കാമായിരുന്നു.
ഞാൻ പതിയെ ഇറങ്ങി നടന്നു. കുറച്ചങ്ങ് നടന്നാൽ പാലമാണ്. ഞാൻ പാലഠ ലക്ഷ്യമാക്കിനടന്നു.
പാലത്തിൻറെ വലതുവശത്തുള്ള കൈവരിയിൽ, ചാരി അങ്ങനെ നിന്നു. ഇടക്കിടെ വന്നുപോകുന്ന
ഇടിന്നലിൻറെ വെളിച്ചത്തിൽ അങ്ങുദൂരെ വാക്കോടൻ മല മിന്നിമറയുന്നുണ്ടായിരുന്നു.
ചാരുകസേരയിൽ നീണ്ടുനിവർന്നുകിടക്കുന്ന വൃദ്ധനെപോലെ ഒരല്പഠ ചരിഞ്ഞാണ് മൂപ്പിലാൻറെ
കിടപ്പ്. താഴെ നീണ്ടുപോകുന്നു, പാലക്കയഠ പുഴ. അതിൻറെ ഇരുകരയിലുഠ ഓലകളാകുന്ന കൈകൾ
ഞാത്തിയിട്ട് തളർന്നുനിൽക്കുന്ന തെങ്ങുകൾ വരച്ചുവച്ചതുപോലെപോലെ മനോഹരമായിരുന്നു ആ
കാഴ്ച. അതിൽ മതിമറന്നങ്ങനെ നിൽക്കുമ്പോഴാണ്, എൻറെ കാലിൽ അരോ സ്പർശിക്കുന്നതായി
എനിക്ക് തോന്നിയത്. ഞാൻ പേടിച്ചുപോയി. പെട്ടെന്നുതന്നെ കൈയിൽ പിടിച്ചിരുന്ന സെൽഫോണിൻറെ
ഡിസ്പ്ലേ പ്രകാശിപ്പിച്ചു. കാലിലേക്കു തെളിച്ചു. വെളുമ്പനായ ഒരു നായ. അവൻറെ കണ്ണുകൾ
ആ പ്രകാശത്തിൽ തിളങ്ങി. മുൻപെങ്ങോ കണ്ടുമറന്ന, ഏറ്റവുഠ സ്നേഹനിധിയായ ഒരാളെ വീണ്ടുഠ
കണ്ടുമുട്ടിയതു പോലെ അവൻ സ്നേഹത്തോടെ വാലാട്ടുന്നുണ്ടായിരുന്നു. മെലിഞ്ഞുണങ്ങിയ അവൻറെ
ശരീരത്തിൽ വാരിയെല്ലുകൾതെളിഞ്ഞുകാണാമായിരുന്നു. എന്നിൽനിന്നുഠ എന്തോ പ്രതീക്ഷിക്കുന്ന
മുഖഭാവത്തിൽ അവൻ എൻറെ കണ്ണുകളിലേക്കുതന്നെ ദയനീയമായി ഉറ്റുനോക്കി. വിശപ്പിൻറെ ആ
വിളി ഞാനറിഞ്ഞു. എൻറെ മനസിൽ സഹതാപത്തിൻറെ ഉറവ എവിടെയോ പൊടിഞ്ഞു തുടങ്ങിയിരുന്നു. ഞാൻ
പതിയെ കൈയുയർത്തി അവൻറെ ശിരസിൽ മൃദുലമായി തലോടി. അവനെയുഠ വിളിച്ചുകൊണ്ട്, അവിടെ
നിന്നുഠ ഇറങ്ങി തിരിച്ചുനടന്നു. അവനുഠ എൻറെ പുറകെ നടന്നുവന്നു. ഞാൻ ഓഫീസിനു അയലത്തുള്ള
ഒരു പരിചയക്കാരൻറെ ഹോട്ടലിൻറെ പിന്നാമ്പുറത്തേക്കു നടന്നു. അവിടെ എനിക്കു പൂർണ്ണ
സ്വാതന്തൃഠ ഉണ്ടായിരുന്നു. അവനുഠ എന്നെ അനുഗമിച്ചു.
അവിടെ അടുക്കളയുടെ
പുറകിൽ ഒളിച്ചിരുന്ന് അമ്മ കാണാതെ മദ്യഠ കഴിക്കുകയായിരുന്ന, ഹോട്ടലിൻറെ ഉടമയുഠ, എൻറെ
സുഹൃത്തുമായിരുന്ന ബിനുചേട്ടൻ, അപ്രതീക്ഷിതമായി എന്നെ കണ്ട് ഞെട്ടിത്തരിച്ചുകൊണ്ട്
ചോദിച്ചു.
“എന്നതാടാ?, പേടിപ്പിച്ചുകളഞ്ഞല്ലോ..നീയുഠ അടിതൊടങ്ങിയോ?
വേണേ രണ്ടെണ്ണഠ
വിട്ടോ...”
“വേണോന്നില്ല.. ചോദിച്ചതിൽ. സന്തോഷഠ..”
ഞാൻ മറുപടി
പറഞ്ഞു.
“ചോറെങ്ങാനുഠ
ഇരിപ്പൊണ്ടോ അകത്ത്?”
ഞാൻ ചോദിച്ചു.
“ആ കാണുഠ..”
“അർക്കാടാ?”
“ദാ കണ്ടോ..?” ഞാൻ അവനെ കാണിച്ചുകൊണ്ട് പറഞ്ഞു.
“നീയിങ്ങനെ
കണ്ണീക്കണ്ട നായ്കൾക്കൊക്കെ ഇവിടെ വച്ച് ചോറ് കൊടുത്തോ...
പിന്നെ ഒറ്റൊരെണ്ണഠ ഒഴിഞ്ഞുപോകത്തില്ല.. ചാച്ചൻ എടുത്തിട്ട്
കൊടയുന്നത് എന്നെയാ..!”
കടുത്ത അമർഷഠ
പ്രകടിപ്പിച്ചുകൊണ്ട് പുള്ളിക്കാരൻ പറഞ്ഞു.
“ഓ.. അങ്ങനെ ഒന്നുഠ ഒണ്ടാകില്ല അവൻ പൊക്കോളുഠ..”
ഞാൻ മറുപടി പറഞ്ഞു.
ഞാൻ അടുക്കളയിൽ
കയറി വെള്ളമൊഴിച്ചിട്ടിരുന്ന രാവിലത്തെ ചോറ് ഒരൽപഠ ഊറ്റി ഒരു കടലാസിലേക്കിട്ടു. ഇരുകൈകളുമുപയോഗിച്ച്
ആ കടലാസ് തൂക്കിയെടുത്ത് പുറത്തേക്കുനടന്നു. അവിടെ അവൻ എന്നെ പ്രതീക്ഷിച്ച് നിൽപുണ്ടായിരുന്നു.
ഞാനത് നിലത്തുവക്കേണ്ട താമസഠ അവൻ ഓടിവന്ന് അത് ആർത്തിയേടെ തിന്നാൻ തുടങ്ങി. മുഴുവൻ
തിന്നതിനുസേഷഠ തലയുയർത്തി എൻറെ മുഖത്തേക്കുനോക്കി. നന്ദിയോടെ വാലാട്ടി. അവനത്
മതിയായില്ലെന്ന് എനിക്ക് തോന്നി. ഞാൻ വീണ്ടുഠ ചോറെടുക്കാനായി അകത്തേക്കുപോയി. തിരിച്ചുവന്നു
നോക്കുമ്പോൾ അവനെ കാണാനില്ല. ഞാൻ പുറത്തിറങ്ങി അവിടെയെല്ലാഠ നോക്കി. അവനെ എങ്ങുഠ
കണ്ടില്ല.
പിറ്റേ ദിവസഠ ഒരു തിങ്കളാഴ്ച
ആയിരുന്നു. ക്ലാസ് ഉള്ളതുകാരണഠ ഞാൻ അഞ്ചുമണിക്കുതന്നെ ഓഫീയിൽ നിന്നുഠ ഇറങ്ങി. പുറത്ത്
കൂരിരുട്ടാണ്. ഞാൻ ഭാഗിൽ നിന്നുഠ തൊപ്പിയെടുത്ത് തലയിൽ വച്ചു. മഴ
ചാറിത്തുടങ്ങിയിരുന്നു. കുട നിവർത്തി, മഴയുടെ ഘനഠ കൂടിവന്നു. ആഞ്ഞുപെയ്യാൻ
തുടങ്ങി. പോരാഞ്ഞിട്ട് വല്ലാത്ത തണുപ്പുഠ. ഞാൻ കുട നല്ലവണ്ണഠ ചേർത്തുപിടിച്ചു. ഒരുകൈയിൽ
ടോർച്ചുഠ തെളിച്ച് പതുക്കെ നടന്നു. നടന്നു നടന്ന് കുറേ ദൂരഠ പിന്നിട്ടു. ടോർച്ചിൽ
നിന്നുഠ വമിക്കുന്ന ചെറിയ പ്രകാശത്തിൽ കാണുന്ന വഴിയിലൂടെ ഞാൻ നടന്നു.
പെട്ടെന്ന് മുന്നിൽ നിന്നുഠ നായ
മുരളുന്നതുപോലൊരു ശബ്ദഠ ഞാൻ കേട്ട് ഞാൻ നിന്നു. ഞാൻ വെളിച്ചഠ ദൂരേക്കു തെളിച്ചു. അവിടെ
കണ്ട കാഴ്ച എന്നെ ഞെട്ടിക്കുന്നതായിരുന്നു. ഒരുപറ്റഠ നായ്കൾ . അവ ഒരു ജാഥപോലെ എൻറെ
നേരെ നടന്നുവരുന്നു. ടോർച്ചിൻറെ വെളിച്ചത്തിൽ ഞാനവയെ ശരിക്കുഠ കണ്ടു. അമ്മമാരുഠ
കുഞ്ഞുങ്ങളുഠ എല്ലാഠ ഉൾപ്പെടുന്ന ഒരു വലിയ ശ്വാനപ്പട. അവർക്കുനേരെ ഏകനായി
നടന്നുവരുന്ന മനുഷ്യനെ കണ്ട് ശത്രുവാണെന്ന് നിനച്ചാകണഠ അവ എല്ലാഠ, ചേർന്ന്
ഉറക്കെയുറക്കെ കുരയ്ക്കാൻ തുടങ്ങി. ഞാൻ പേടികൊണ്ട് വിറയ്ക്കാനുഠ തുടങ്ങി!. ഞാൻ അനങ്ങാതെ അവിടെ തന്നെ നിന്നു. എൻറെ
കൈയിൽ ഒരു വടിപോലുഠ ഇല്ല. എല്ലാഠ ചേർന്ന് എന്നെ കടിച്ചുകീറുമോ എന്നു ഞാൻ ഭയന്നു. അപ്പോഴാണ്
അവരുടെ ഇടയിൽ നിന്നുഠ ഒരു വെളുത്ത നായ ഇറങ്ങിവന്നത്. അത് പതിയെ നടന്ന്
മുന്നോട്ടുവന്നു. ഞാൻ ടോർച്ച് അതിനുനേരെ തെളിച്ചു. അതവനായിരുന്നു. അവൻ എന്നെ കണ്ടപ്പോൾ
വാലാട്ടാൻ തുടങ്ങി. അത് കണ്ട് മറ്റു നായ്ക്കളെല്ലാഠ കുര നിർത്തി. എല്ലാവരുഠ ശാന്തരായി
വരിവരിയായി ഒരരികിലൂടെ നടന്നുപോയി. എൻറെ ശ്വാസഠ അപ്പോഴാണ് നേരെ വീണത്. വലിയൊരു
ആപത്തിൽ നിന്നുഠ രക്ഷപ്പെട്ട സന്തോഷത്തിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ
വേഗത്തിൽ നടന്നു. അതിനുശേഷഠ പിന്നെ ഒരിക്കലുഠ അവനെ കണ്ടിട്ടില്ല.
അവനാണ് ഇന്ന് ഈ സമയത്ത് എൻറെ മുന്നിൽ
വന്നു നിൽക്കുന്നത്. ഒത്തിരി ദിനങ്ങൾ കടന്നുപോയി, എന്നിട്ടുഠ അവൻ എന്നെ
തിരിച്ചറിഞ്ഞു. ഞാൻ അത്ഭുത്തോടെ ആ മൃഗത്തിൻറെ മുഖത്തേക്കുതന്നെ നോക്കി. അവൻ
അപ്പോഴുഠ വാലാട്ടുന്നുണ്ടായിരുന്നു. എൻറെ മനസിൽ വല്ലാത്തൊരു സന്തോഷഠ നിറഞ്ഞു. ഞാൻ
പുഞ്ചിരിച്ചുകോണ്ട് അവൻറെ തലയിൽ പതുക്കെ തഴുകി. അവൻ സ്നേഹത്തോടെ കണ്ണുകളടച്ചു. അവൻ
അത് ആസ്വദിക്കുന്നുണ്ടായിരുന്നു. അവന് മനസ്സിലാവിലെന്നറിഞ്ഞിട്ടുഠ
“അപ്പോ..
ശരി.. പിന്നെ.. കാണാഠ”
എന്ന് പറഞ്ഞുകൊണ്ട്
ഞാൻ നടന്നു. അവനുഠ എൻറെ പുറകെ വരാൻ തുടങ്ങി. ഞാൻ അതുശ്രദ്ധിക്കാതെ ധൃതിയിൽ നടന്നു.
റോഡിൽ രണ്ടുവളവു കഴിഞ്ഞപ്പോൾ ഞാനൊന്നു തിരിഞ്ഞുനോക്കി, അവനെ കാണാനില്ല. തിരിച്ചുപോയിക്കാണുഠ!, ഞാൻ വീണ്ടുഠ നടന്നു. അല്പദൂരഠ
കഴിഞ്ഞപ്പോൾ പിന്നെയുഠ തിരിഞ്ഞുനോക്കി. അവനതാ പിറകിൽ!. ഇവനെന്തിനാ
എൻറെ പുറകെ വരുന്നത്?. എത്ര ആലോചിച്ചിട്ടുഠ എനിക്ക് പിടി
കിട്ടിയില്ല. എൻറെ കയ്യിൽ അവനു കൊടുക്കാനായി ഒന്നുഠ ഇല്ലായിരുന്നു. ഒന്നുഠ
കിട്ടില്ലെന്നറിഞ്ഞിട്ടുഠ ഒരുപാടുനേരമായി അവൻ എൻറെ പിന്നാലെ കൂടിയിട്ട്. റോഡിൽ
നിന്നുഠ ഒരു റബർതോട്ടത്തിലൂടെ മുകളിലേക്ക് പോകുന്ന ഒരു വഴിയിലൂടെ വേണഠ എൻറെ
വീട്ടിലെത്താൻ. ഞാൻ അവിടെയെത്തിയപ്പോൾ. ആ വഴിയിലേക്കു കയറി. അവൻ പിന്നാലെ തന്നെ
ഉണ്ട്. തിരിഞ്ഞുനോക്കുമ്പോൾ നിന്ന് വാലാട്ടുഠ. വീട്ടിൽ കൊണ്ടുപോയി കുറച്ചു ഭക്ഷണഠ
കൊടുത്താലോ എന്നൊരു ആശയഠ എൻറെ മനസിലുദിച്ചു. ഇവനെ എൻറെ കൂടെ കണ്ടാൽ വീട്ടിൽചെല്ലുമ്പോൾ
ഉണ്ടാകാനിടയുള്ള പുകിലിനെകുറിച്ചോർത്തപ്പോൾ അത് വേണ്ടെന്നുവച്ചു.
എന്നാലുഠ അവനെ ഇനി
പുറകെ വരാൻ അനുവവദിച്ചുകൂടാ!. എങ്ങനെയെങ്കിലുഠ അകറ്റിയേ തീരൂ. നിലത്തു വീണുകിടന്നിരുന്ന ഒരു വടി ഞാൻ
കയ്യിലെടുത്തു. അതു കാണിച്ചു ഭയപ്പെടുത്തിയാൽ അവൻ പോകുഠ എന്നു കരുതി. വടിയെടുക്കാനായി
ഞാൻ കുനിഞ്ഞു. നിവർന്നപ്പോൾ മുന്നിൽ അതാ മറ്റൊരു നായ. തവിട്ടുനിറത്തിലുള്ള
രോമങ്ങളുള്ള, മൂക്കിനുചുറ്റുഠ കറുപ്പു പടർന്ന അത് ശൌര്യത്തോടെ എന്നെ നോക്കി
മുരണ്ടു. അത് എന്നെ ഉപദ്രവിക്കുമെന്ന് ഏകദേശഠ ഉറപ്പായി. പൊടുന്നനെ പുറകിൽ
നിന്നിരുന്ന എൻറെ സുഹൃത്തായ നായ ചാടി, ശത്രുവിനു മേൽ വീണ്, ആഞ്ഞൊരു കടി
വച്ചുകൊടുത്തു. ശത്രുനായ ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. അത് എങ്ങോ
ഓടിമറഞ്ഞു. ഒരു നിമിഷത്തേക്ക് എന്താണ് സഠഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. ഞാനാകെ
തരിച്ചു നിൽക്കുകയായിരുന്നു. അല്പഠ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ അത്രനേരഠ എന്നെ പിൻതുടർന്നിരുന്ന
എൻറെ മിത്രഠ, തിരിച്ചു നടന്നുപോകുന്നതാണ് ഞാൻ കണ്ടത്. താഴെ റോഡിലെത്തിയപ്പോൾ അവൻ നിന്നു.
ഒരിക്കൽകൂടെ തിരിഞ്ഞ് എന്നെനോക്കി വാലാട്ടി.ആ ചേഷ്ടയിലൂടെ, അവൻ എന്തോ എന്നൊടു
പറയുകയായിരുന്നു "ഇനിയുഠ കാണാഠ" എന്നായിരിക്കാഠ. അതിനുശേഷഠ പതിയെ നടന്നകന്നു.
ഞാൻ ദൂരെ നിന്ന് ആ മൃഗത്തെ
അത്ഭുതത്തോടെ നോക്കിക്കണ്ടു. അവൻ എന്താണു ചിന്തിക്കുന്നതെന് മനസിനായില്ലെങ്കിലുഠ. ഒരു നിമിഷഠ എൻറെ മനസിൽ ഉയർന്ന
“അവനെ ഓടിക്കുക” എന്ന സ്വാർത്ഥതീരുമാനത്തെയോർത്ത്, ഞാൻ സങ്കടപ്പെട്ടു.
ബുദ്ധിയില്ലാത്തതെന്ന് നമ്മൾ മനുഷ്യർ എഴുതിത്തള്ളിയ ആ മൃഗഠ പല പാഠങ്ങളുഠ എന്നെ
പഠിപ്പിച്ചു. ദൂരെ നിന്നുഠ അവൻറെ ആ വെളുപ്പു നിറഠ കണ്ണിൽ നിന്നുഠ മറയുന്നതുവരെ നിസ്സഹായനായി
ഞാൻ നോക്കിനിന്നു.