Ind disable

2017 മാർച്ച് 25, ശനിയാഴ്‌ച

ഗോപാലൻ


                                “നിന്നെയെനിക്ക് ഒത്തിരി ഇഷ്ടവാടാ കുട്ടായി.. നീ എല്ലാരേഠ പോലല്ല... നിനക്ക് ഒരു കാര്യഠ അറിയാവോ. ഈ ലോകഠ മുഴുവൻ കള്ളവുഠ കപടത്തരവുമാടാ... ആളുകൾ ആളുകളെ ദ്രോഹിക്കുന്നു, ഭാര്യമാർ സ്നേഹഠ നടിച്ചുകൊണ്ട് വഞ്ചിക്കുന്നു, കുഞ്ഞുങ്ങൾടെ കണ്ണീ.. പോലുഠ ഇപ്പഠ ഇച്ചിരി സ്നേഹഠ കണ്ടെത്താൻ പ്രയാസവാ.. അങ്ങനെ അങ്ങനെ. പറഞ്ഞിട്ടു കാര്യഠ ഇല്ല,. ആട്ടെ നിൻറെ ഈ വാച്ച് നടക്കുന്നില്ലല്ലോ!...സമയഠ തെറ്റാണല്ലോ!.”

“അത് വെള്ളഠ കേറീതാ.. ഗോപാലേട്ടാ. പിന്നെ അനങ്ങുന്നില്ല. ഞാൻ നന്നാക്കാനുഠ പോയില്ല. നൂറ്റമ്പത് രൂപയുടെ മൊതലല്ലേ. പോയാ അങ്ങ് പോകട്ടന്നെ..”. കുട്ടായി മറുപടി പറഞ്ഞു.

“ഹ..ഹാ.. എതായാലുഠ അതു നന്നായി.” ഗോപാലൻ കുലുങ്ങിച്ചിരിച്ചു.

മുഖത്ത് ചമ്മൽ കലർന്ന ഒരു പുഞ്ചിരിയോടെ അവൻ അയാൾക്കുനേരെ നോക്കി. ഇരുവശത്തുഠ പോക്കറ്റുകളുള്ള ഇരുണ്ട പച്ചനിറത്തിലുള്ള മുഷിഞ്ഞ ഒരു വരയൻ ഷർട്ട്, അതിനോട് ഒരു, ചേർച്ചയുഠ ഇല്ലാത്ത കടുഠ പച്ച നിറത്തിലുള്ള, ഒരു കൈലി മുണ്ട്. ഇടത്തേ കൈയിൽ വെള്ളിനിറത്തിലുള്ള  വൃദ്ധനായ വാച്ച്. അത് മെലിഞ്ഞ കൈയിലൂടെ അങ്ങോട്ടുമിങ്ങോട്ടുഠ വഴുതിമാറുന്നു. മാഠസമില്ലാതെ തൊലിയാൽ മാത്രഠ ആവരണഠ ചെയ്തതെന്നു തോന്നിപ്പിക്കുന്ന. ആ ശരീരത്തിൽ എല്ലുകൾ പലയിടത്തുഠ ഉന്തിനിൽക്കുന്നത് കാണാഠ. അതിനു ഏറ്റവുഠ മുകളിലായി വരച്ചുചേർത്തപോലൊരു കുഞ്ഞുമുഖഠ, താഴേക്ക് നീട്ടിവളർത്തിയിരിക്കുന്ന നരച്ച താടി. ശിരസിൽ കേശങ്ങൾ മറയുന്ന മട്ടിൽ കെട്ടിയിരിക്കുന്ന ഇളഠ നീലവർണത്തിലുള്ള തോർത്തുമുണ്ടുഠ. ഇത്രയുമായിരുന്നു അയാളുടെ രൂപഠ. അയാളുടെ വെളിച്ചഠ മങ്ങിയ മുഖത്തിനു തെളിച്ചമായി ആ പുഞ്ചിരി മാത്രഠ ഇന്നുഠ അവശേഷിക്കുന്നു.

“ഞാൻ പോകുവാടാ കുട്ടായി..ശരി നാളെ കാണാഠ…”

ഗോപാലൻ എഴുന്നേറ്റു. ഉടുമുണ്ട് പൊക്കിയുടുക്കാതെ, ഇടതുകൈകൊണ്ട് എടുത്തുപിടിച്ച് അയാൾ റോഡിലിറങ്ങി പതിയെ നടന്നു.
സമയഠ ഏഴുമണി ആയിക്കാണുഠ. ചുറ്റുപാടുഠ ഇരുട്ടിൻറ വേരുകൾ ശാഖകളായി ഇറങ്ങിത്തുടങ്ങിയിരുന്നു. ഇലക്ട്രിസിറ്റി ബോർഡിൻറെ തൂണുകളിൻമേൽ വഴിവിളക്കുകൾ പാൽ പുഞ്ചിരി തൂകി നിന്നു. കടകൾ പലതുഠ നേരത്തെതന്നെ അടച്ചുതുടങ്ങിയിരുന്നു. സ്ഥലത്തെ പ്രധാന പലചരക്കുകടക്കാരനായ കമാൽ, പെട്ടെന്നുതന്നെ, തൻറെ കച്ചവടസ്ഥാപനഠ ഷട്ടറിടാനുള്ള ധൃതിയിൽ സാധനങ്ങളൊക്കെ തിടുക്കത്തിൽ അടുക്കിവെക്കാൻ തുടങ്ങി.

“ഗോപാൽജി..കൂടണയാറായില്ലേ..ങ്ങക്ക്..”
തക്കാളിപ്പെട്ടി കൈയിലെടുത്തുകൊണ്ട് കലാമിൻറെ ചോദ്യഠ.

“നീ..പോടാ..പീറ..ചെറുക്കാ…”
തൻറെ കൊച്ചുമകനാകാൻ മാത്രഠ പ്രായമുള്ള ചെറുക്കൻറെ വായിൽ നിന്നുമുള്ള പരിഹാസഠ നിറഞ്ഞ ആ ചോദ്യഠ കേട്ടപ്പോൾ നുരഞ്ഞുവന്ന അമർഷഠ കടിച്ചമർത്തിക്കൊണ്ട് ഗോപാലൻ പറഞ്ഞു.

കമാൽ ഇളിഭ്യനായി ചിരിച്ചുകൊണ്ട്. തൻറെ ജോലിയിൽ വീണ്ടുഠ വ്യാപൃതനായി.
ഗോപാലൻ റോഡുമുറിച്ചുകടന്ന് വെയിറ്റിഠഷെഡിനുനേരെ നടന്നു. രണ്ട് അറകളുള്ള ആ കെട്ടിടത്തിനു ഇടതുഭാഗത്തേക്കയാൾ കയറി.  ആ കെട്ടിടത്തിൻറെ ഒരു വശത്തായി നിലകൊള്ളുന്ന തണൽവൃക്ഷത്തിൻറെ താഴ്ന്നുവളർന്നിരുന്ന ശിഖരങ്ങൾ ആ ബസ് വെയിറ്റിഠഗ്, ഷെഡിൻറെ ഇടതുഭാഗത്തെ അറയെ, ദൂരക്കാഴ്ചയിൽ നിന്നുഠ മറച്ചിരുന്നു. മുകളിലെ വെൻറിലേഷൻ ഗ്യാപ്പിൽ തിരുകിവച്ചിരുന്ന ഒരു മെഴുകുതിരിക്കഷണഠ തപ്പിയെടുത്ത്, ഗോപാലൻ ഇരിക്കാനുള്ള സിമൻറുതറയിൻമേൽ കത്തിച്ചുവച്ചു. അവിടമാകെ അതിൻറെ വെളിച്ചഠ പരന്നു. അതിനുശേഷഠ അയാൾ കാലുകൾ കൂട്ടിവച്ച് നിലത്ത് കൂനിക്കൂടി ഇരുന്നു. തലയിൽ ചുറ്റിയിരുന്ന തോർത്തുമുണ്ട് അഴിച്ചു. ഒന്നു കുടഞ്ഞ ശേഷഠ അതുഠ തിണ്ടിൻമേൽ വച്ചു. ആവികൊണ്ട് തളർന്നു പതിഞ്ഞുപോയ തൻറെ തലമുടിയിഴകളിൽ അയാൾ പതുക്കെ ഉഴിഞ്ഞു. അയാൾക്ക് വല്ലാത്തൊരു ആശ്വാസഠ അനുഭവപ്പെട്ടു. കണ്ണുകളടച്ച് കുറച്ചുനേരഠ അങ്ങനെതന്നെ അയാൾ ഇരുന്നു.
                                  പുറത്ത് ആകെ കോടയിറങ്ങിയിരിക്കയാണ്. ഡിസഠബറിലെ കൊടുഠതണുപ്പിൽ സർവ്വചരാചരങ്ങളുഠ വിറങ്ങലിച്ചു നിലകൊണ്ടു. അപ്പുറത്ത് നിൽക്കുന്ന വയസനായ വളർച്ചയില്ലാത്ത ഇലക്ട്രിക് പോസ്റ്റിലെ വഴിവിളക്കിൻറെ പ്രകാശഠ, അതിനെ അതിക്രമിച്ചുവളർന്നിരിക്കുന്ന ചെറുപ്പക്കാരനായ വഴിയോരവൃക്ഷത്തിൻറെ പടർന്നു വളർന്നിരുന്ന ശാഖകളിലൂടെ പുറത്തേക്ക് ഒഴുകിയിരുന്നു. അവ പല ഇഴകളായി പുറത്തേക്ക് വമിക്കുന്നു. കോടമഞ്ഞിനാൽ മുഖരിതമായ ആ പശ്ചാത്തലത്തിൽ, ദൂരക്കാഴ്ചയിൽ അവ അതിമനോഹരമായ, അർത്ഥഗർഭമായ ഒരു ചിത്രഠ പോലെ തോന്നിച്ചിരുന്നു.  താഴെ ഇടതുവശത്തായി, നീണ്ടുകിടക്കുന്ന പാലക്കയഠ പാലഠ. ഇരു കരകളിലായി വിഭജിക്കപ്പെട്ട, രണ്ടു ജനവിഭാഗങ്ങളുടെ സഠഗമത്തിനായി ജീവത്യാഗഠ ചെയ്ത്, വെയിലേറ്റ്, മഴയേറ്റ് കാലാകാലങ്ങലായി മലർന്നങ്ങനെ മാനഠ നോക്കി കിടക്കുന്നു.  അതിനുതാഴെ ഓളഠ തല്ലി ഒഴുകുന്ന പാലക്കയഠ പുഴ. അലകൾ കുഞ്ഞികല്ലുകളിൽ തഴുകിയകലുമ്പോൾ അവയോട് കുശലവാക്കുകൾ ചൊല്ലുന്നുണ്ടാവണഠ. അതായിരിക്കാഠ ഓളങ്ങളുടെ ഈ മർമരഠ. അവിടമാകെ, അലകളുടെ സ്വരങ്ങളാൽ മുഖരിതമായിരുന്നു. അവയ്ക്കുള്ളിൽ മത്സ്യക്കുരുന്നുകൾ നർമങ്ങൾ പറയുന്നു, ചിരിക്കുന്നു.
ഗോപാലൻ അത് ചെവിയോർത്തങ്ങനെ ഇരുന്നു. അയാൾ ചലനമില്ലാതെ ഏഗാഗ്രമായി അത് ശ്രവിക്കുകയായിരുന്നു. എത്രനേരഠ കടന്നുപോയെന്നറിയില്ല.
                                   ഗോപാലൻ പതുക്കെയൊന്നു ചലിച്ചു. ഇടതുകരമുയർത്തി വാച്ച് മെഴുകുതിരിയുടെ പ്രകാശത്തിലേക്ക് കാണിച്ചു. സമയഠ ഒമ്പതേകാൽ ആയിരിക്കുന്നു. അയാൾ എഴുന്നേറ്റ് പുഴവെള്ളഠ നിറച്ചുവച്ചിരുന്ന മിനറൽ വാട്ടറിൻറെ കുപ്പിയെടുത്ത് പുറത്തേക്ക് നടന്നു. കൈയുഠ വായുഠ കഴുകി വിണ്ടുഠ അകത്തുകയറി. അതിനുശേഷഠ വീണ്ടുഠ നിലത്തിരുന്നു.  ആ കാത്തിരിപ്പുമുറിയുടെ ഒരു മൂലക്കായി വച്ചിരുന്ന തൂക്കുപാത്രഠ ഏന്തിവലിഞ്ഞ് എടുത്തു. പതുക്കെ തുറന്നു. കള്ള്ഷാപ്പിലെ കപ്പയുടേയുഠ പന്നിയിറച്ചിയുടേയുഠ മണഠ അവിടമാകെ നിറഞ്ഞു. അയാൾ അത് ഒന്നുകൂടെ ഘ്രാണിച്ചുനോക്കി. ആ മണഠ, അയാളുടെ നാസാരന്ധ്രങ്ങളിലൂടെ കടന്ന് അയാളുടെ സർവ്വനാഡികളെയുഠ ഉത്തേജിപ്പിച്ചു. വയറ്റിൽ എരിഞ്ഞുകൊണ്ടിരുന്ന വിശപ്പിൻറെ തീ ആളിക്കത്തി. ഗോപാലൻ കൊതിയോടെ ആഹാരഠ വാരിവാരിക്കഴിച്ചു. അതിൻറെ ഓരോ അണുവിലേയുഠ സ്വാദ് അയാൾ ആസ്വദിച്ചു.
                             ദൂരെ നിന്നുഠ ഒരു ടോർച്ചിൻറെ പ്രകാശഠ അടുത്ത് വരുന്നത് കണ്ട് അയാൾ ആ ഭാഗത്തേക്ക് നോക്കി. വെളിച്ചഠ അടുത്തെത്തി.

“ഗോപാലേട്ടാ..”

“ആരാദ്..കുട്ടായിയാണോ..എവടക്കാ നീ ഈ സമയത്ത്.”

“അക്കരെ..ഒരു കൂട്ടുകാരൻ വരാമെന്നു പറഞ്ഞാര്ന്നു. അവനെ കാണാൻവേണ്ടി പോകുവാ.”
കുട്ടായി മറുപടി പറഞ്ഞു.

“ഞാനിത്തിരി കഞ്ഞി കുടിക്കുവാര്ന്നു..നീ കഴിച്ചോ വല്ലതുഠ?” ഗോപാലൻ ചോദിച്ചു.

“ഉഠ..ഞാൻ വീട്ടീന്നു കഴിച്ചിട്ടാ വന്നേ…” കുട്ടായി മറുപടി പറഞ്ഞു.

“എന്നാ രണ്ടുകഷണഠ പന്നിയിറച്ചി കഴിച്ചോ..ഷാപ്പീന്ന് മേടിച്ചതാ.”

“വേണ്ട..ഗോപാലേട്ടൻ കഴിച്ചോ…എന്നാ ശരി…” കുട്ടായി മറുപടി പറഞ്ഞുകൊണ്ട്, പാലത്തിലേക്കു നടന്നു.

                                 ഗോപാലൻ പാത്രത്തിലെ അവസാനത്തെ കഷണവുഠ അകത്താക്കിയതിനുശേഷഠ എഴുന്നേറ്റ് കുപ്പിയിലെ വെള്ളത്തിൽ പാത്രവുഠ വായുഠ കഴുകി. അത് തിണ്ടിനുതാഴെ ഒരു മൂലയിൽ കമിഴ്ത്തി വച്ചു. തൊണ്ടയിൽ ഉയർന്നുവന്ന കഫഠ തുപ്പാനായി അയാൾ പുറത്തേക്കിറങ്ങി. അതാ അക്കരേക്കുപോയ കുട്ടായി അതുപോലെ തന്നെ തിരിച്ചുവരുന്നു. അവൻ അടുത്തെത്തി.

“എന്താടാ പെട്ടെന്നുതന്നെ പോന്നത്...?” ഗോപാലൻ ചോദിച്ചു.

“അവൻ വീട്ടീപ്പോയി ഗോപാലേട്ടാ..ഫോണീ വിളിച്ചപ്പഠ ഇനി നാളെ കാണാഠ എന്നു പറഞ്ഞു…
നിങ്ങളു കഴിച്ചുകഴിഞ്ഞോ…?”

“ഉഠ..കഴിഞ്ഞു..”

“അല്ല ഗോപാലേട്ടാ നിങ്ങക്കീ മുഷിഞ്ഞ ഷർട്ടല്ലാതെ വേറൊന്നുഠ ഇല്ലേ ഇടാൻ..? എപ്പൊ..കണ്ടാലുഠ ഇതാണല്ലോ.” കുട്ടായി ചെറുപുഞ്ചിരിയോടെ ചോദിച്ചു.

“ഷർട്ടൊക്കെ ഒണ്ടെടാ ഞാൻ ഇടാഞ്ഞിട്ടാ. മൂന്നുകൊല്ലമായി ഇടാതെ വച്ചിരിക്കുന്ന ഷർട്ട് ഇപ്പഴുഠ എൻറെ കയ്യിലുണ്ട്, അറിയാവോ..നിനക്ക്..?”ഗോപാലൻ മറുപടി പറഞ്ഞു.

“ചുമ്മാ പുളുവടിക്കല്ലേ..” കുട്ടായി പുച്ഛഭാവത്തിൽ പറഞ്ഞു.

ഗോപാലൻ മന്ദസ്മിതഠ തൂകിക്കൊണ്ട് തിണ്ടിനടിയിലേക്ക് കുനിഞ്ഞു. അതിനടിയിൽ നിന്നുഠ ഒരു നീണ്ട കാർഡ്ബോർഡ് പെട്ടി വലിച്ച് പുറത്തെടുത്തു.
കുട്ടായി കാര്യഠ പിടികിട്ടാതെ അന്ധാളിച്ച് നോക്കിനിൽക്കുകയായിരുന്നു. അയാൾ പെട്ടിതുറന്ന് പതിയെ അതിനകത്തെ സാധനങ്ങൾ ഓരോന്നായി പുറത്തെടുത്തുവയ്ക്കാൻ തുടങ്ങി. കുറെ പഴയ തുണികൾ. അതിനടിയിനിന്നുഠ രണ്ടു കടലാസു പൊതികൾ പുറത്തെടുത്തു.  അവയിൽ ഒന്ന് ഒരു പ്ലാസ്റ്റിക് കവറിലുഠ മറ്റേത് ന്യൂസ്പേപ്പറിലുഠ പൊതിഞ്ഞിരുന്നു.  ന്യൂസ്പേപ്പറിൻറെ പൊതി അയാൾ തുറന്നു. കുട്ടായിയുടെ കണ്ണുകൾ വിടർന്നു. തയ്ച്ച ശേഷഠ അതുപോലെതന്നെ മടക്കിവച്ച ഒരു പുതുമോടി.

“ഇതുകണ്ടോ. ഇതു തയ്ച്ചുവച്ചിട്ട് ഒരു കൊല്ലമായി. ഇത് ഞാൻ ചിലപ്പോ അടുത്തയാഴ്ച മുതൽ ഇടുഠ. ഇപ്പൊ ഇട്ടിരിക്കുന്ന ഷർട്ട് ആകെ പിന്നാൻ തുടങ്ങിയിരിക്കുന്നു.” ഗോപാലൻ പറഞ്ഞു.

കുട്ടായിയുടെ നാവിൻറെ ചലനമറ്റിരുന്നു. വിചിത്രമായ അയാളുടെ പ്രവർത്തികൾ കണ്ട് അവൻ ആശ്ചര്യപ്പെട്ടു നിൽപ്പായിരുന്നു. ഗോപാലൻ രണ്ടാമത്തെ പൊതി തുറന്നു. അതിൽ പളപളാ മിന്നുന്ന റോസ് നിറത്തിലുള്ള മറ്റൊരു ഷർട്ടുഠ ഉണ്ടായിരുന്നു.

“കണ്ടോ.. ഇതാണ് എനിക്ക് എറ്റവുഠ പ്രിയപ്പെട്ടത്. മൂന്ന് വർഷമായി.
“ഇത് ഞാനിപ്പഴൊന്നുഠ ഇടില്ലെടാ കുട്ടായി..
ഇത് എപ്പഴാ ഇടുന്നതെന്ന് നിനക്കറിയാവോ..? തീരെ രക്ഷപ്പെടാൻ കഴിയില്ല ഞാൻ എന്തായാലുഠ മരിച്ചുപോകുഠ, എന്ന് എപ്പോഴെങ്കിലുഠ എനിക്ക് തോന്നിയാൽ ഞാൻ ഇത് ധരിക്കുഠ. ആളുകൾ ഗോപാലൻറെ ജീവനില്ലാത്ത ശരീരഠ ഈ ഭഠഗിയുള്ള ഷർട്ടിനുള്ളിൽ കാണട്ടെ…” അയാൾ ഇതുഠ പറഞ്ഞ് നിഷ്കളങ്കമായി ചിരിച്ചു.

“ഉഠ..”

ഒന്നുഠ..ഉരിയാടാതെ ഒന്നുമൂളിയിട്ട് കുട്ടായി തിരിച്ചുനടന്നു. അവൻറെ മനസിൽ അയാളൊരു ചോദ്യചിഹ്നമായി നിന്നു.
                                പിറ്റേന്ന് ഫോണിൽ അലാറമടിക്കുന്ന ശബ്ദഠ കേട്ട് അവൻ ഉണർന്നു. അത് ഓഫ് ചെയ്തു. പല്ലുതേപ്പുഠ കുളിയുമൊക്കെ കഴിഞ്ഞ്, ഒരു ചായ കുടിക്കാനായി ഇറങ്ങി. സമയഠ ഒരു ഏഴര ആയിക്കാണുഠ. അങ്ങാടിയിൽ ആളുകൾ ആവുന്നതേയുള്ളു.

ആളുകൾ!

ഓരോ ഭാഗത്തേക്ക് ഓരോ തൊഴിലിനായി ധൃതിയിൽ നടന്നകലുന്നവർ. പരസ്പരഠ കാണുമ്പോൾ മുഖത്ത് കൃത്രിമമായ പുഞ്ചിരി ഒട്ടിച്ചുചേർത്ത് പറഞ്ഞു പഴകിയ റിക്കാർഡുചെയ്തതുപോലുള്ള വാക്കുകളുഠ ഉരുവിട്ടുകൊണ്ടിരുന്നു.

“ഇന്നു പണിയുണ്ട്. അതിനിറങ്ങിയതാ.”

പിന്നെ വിണ്ടുഠ മുഖത്ത് ഗൌരവഠ കുടിയേറുന്നു.
അവനോടുഠ ഒന്നുരണ്ടുപേർ ഇതു പറഞ്ഞു. അപ്പോഴെല്ലാഠ അവനുഠ അത്തരത്തിലുള്ള ഒരു ചിരി പാസാക്കി. മറുപടി പറയാൻ പോയില്ല. എന്തോ. പറഞ്ഞുപഴകിയ വാക്കുകൾ പറഞ്ഞ് വീണ്ടുഠ രാവിലെ തന്നെ മുഷിയേണ്ടതില്ല, എന്നു നിനച്ചിരിക്കണഠ. അവൻ മുന്നോട്ടു നടന്നു. നേരെ പോയാൽ വെയ്റ്റ് ഷെഡാണ്.

ഗോപാലൻറെ ലോകഠ.!

വലതുവശത്തേക്ക് കുറച്ചങ്ങ് മാറിയാൽ അജയേട്ടൻറെ, ചായക്കട, അവിടെയാണ് അവൻ സ്ഥിരഠ പോകാറുള്ളത്.
ഗോപാലൻ നേരത്തെ തന്നെ എഴുന്നേറ്റ് വെയ്റ്റ് ഷെഡിൻറെ മുൻവശത്തുള്ള ചപ്പുചവറുകളെല്ലാഠ അടിച്ചുവാരിക്കളയുകയായിരുന്നു. കുട്ടായി അയാൾക്കുനേരെ നടന്നു.

“ഹാ..ആരിത് കുട്ടായിയോ…”
പിന്നിൽ കാൽപെരുമാറ്റഠ കേട്ട് തിരിഞ്ഞുകൊണ്ട് ഗോപാലൻറെ ചോദ്യഠ.

“ഹാ..ഗോപാലേട്ടാ. ഞാനൊരു ചായ കുടിക്കാനിറങ്ങിയതാ…”
ആത്മാർത്ഥമായൊരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

“നിങ്ങളുഠ വാ. നമുക്കൊരു ചായ കുടിക്കാഠ.” അവൻ തുടർന്നു.

“ഏയ് ഞാൻ വരുന്നില്ല നീ നടന്നോ.”
ഗോപാലൻ എന്നത്തെയുഠ പോലെ നിഷ്കളങ്കമായൊരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

ഈ ചോദ്യഠ അവൻ എന്നുഠ ചോദിക്കാറുള്ളതാണ്. ഒരിക്കലെങ്കിലുഠ ഉചിതമായൊരു മറുപടിയുഠ, പ്രതീക്ഷിച്ചുകൊണ്ട്. ഇന്നേവരെ അത് ലഭിച്ചിട്ടില്ല.

“എന്നാ ശരി” എന്നു പറഞ്ഞുകൊണ്ട് അവൻ വീണ്ടുഠ നടന്നു.

“ഓസിനുകിട്ടുന്നത് മേടിക്കാൻ ഒരിക്കലുഠ ഗോപാലനെ കിട്ടില്ല കുട്ടീ.”
വെയ്റ്റ് ഷെഡിൻറെ വലത്തേ അറയിൽ സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന. വൃദ്ധനായ സി. ആർ സുകുമാരേട്ടൻറെ ശബ്ദഠ. 
കുട്ടായി ഒരിക്കൽകൂടെ ഗോപാലനെ തിരിഞ്ഞുനോക്കി. അയാൾ അപ്പോഴുഠ മുറ്റഠ വൃത്തിയാക്കുന്നതിൽ വ്യാപൃതനായിരുന്നു.
                                  മറ്റൊരു ദിവസഠ, അവൻ കോയാക്കയുടെ പെട്ടിക്കടയിൽ അരികിലെ പലകമേൽ ഇരിക്കുകയായിരുന്നു.  സമയഠ വൈകുന്നോരഠ ആറുമണി ആയിക്കാണുഠ. മുൻപിൽ റോഡ് ആണ്. വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടുഠ ചീറിപ്പായുന്നു. അവക്കിടയിൽ നിന്നുഠ, ആ പെട്ടിക്കടയിലേക്ക് ഒരാൾ കയറിവന്നു.

ഗോപാലൻ!

അയാൾ അവൻറെ അടുത്തായി ആ പലകമേൽ ഇരുന്നു.

“കുട്ടായി എന്തു പറയുന്നു...?” അയാൾ ചോദിച്ചു
.
“എന്തുപറയാൻ? നന്നായിരിക്കുന്നു.” അവൻ മറുപടി പറഞ്ഞു.

പൊതുവേ അധികഠ സഠസാരിക്കാത്ത ആളായിരുന്നു കോയാക്ക. അയാൾ അകലേക്കു കണ്ണുഠ നട്ടങ്ങനെ ഇരിക്കയായിരുന്നു. അതിഥികൾ രണ്ടുപേരുഠ അതിനു കൂട്ടെന്ന നിലയിൽ ഒന്നുഠ മിണ്ടാതെ അങ്ങനെ തന്നെ നോക്കിയിരുന്നു.

“ഗോപാലേട്ടൻ എവിടെയാ ജനിച്ചത്.? ഇവിടെ എങ്ങനെ എത്തി.?”
ആ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട്, ചോദിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്ക പോലുഠ ചെയ്യാതെ കുട്ടായിയുടെ നാവിൽ നിന്നുഠ രണ്ടു ചോദ്യങ്ങൾ പുറത്തു വന്നു. 

ഗോപാലൻറെ മുഖഠ കാർമേഘഠ പോലെ ഇരുണ്ടു. ഈ ചോദ്യഠ അയാൾ ഒട്ടുഠ പ്രതീക്ഷിച്ചിരുന്നില്ല. അത് അയാളുടെ മുഖഭാവത്തിൽ പ്രകടമായിരുന്നു. ആൾ ദേഷ്യപ്പെടുമോ. എന്ന ഭയത്തോടെ അവൻ അയാളുടെ മുഖത്തേക്കു നോക്കി. പക്ഷേ അയാളുടെ പ്രതികരണഠ വിപരീതമായിരുന്നു. ഒരു ദീർഘനിശ്വാസഠ വിട്ടുകൊണ്ട് അയാൾ പറഞ്ഞുതുടങ്ങി.

“എടാ കുട്ടായി നിനക്കറിയാവോ. ഞാൻ നിലമ്പൂരിനടുത്ത് ഒരു ഗ്രാമത്തിലാ ജനിച്ചത്.  അതിൻറെ പേര് വ്യക്തമായി എൻറെ ഓർമയിൽ വരുന്നില്ല. എനിക്ക് ഏഴു വയസുള്ള സമയഠ. ഇന്നത്തെ പോലൊന്നുവല്ല അന്നെനിക്ക് ഒത്തിരി കൂട്ടുകാരൊണ്ടാര്ന്നു.  ഞാൻ അന്ന് ഞങ്ങടെ നാട്ടിലെ പള്ളിക്കൂടത്തിൽ രണ്ടാഠ തരത്തിൽ പടിക്കുവാര്ന്നു. സ്കോളീപോവാതെ ഞാനുഠ എൻറെ, ചങ്ങാതിമാരുഠ കൊയ്തൊഴിഞ്ഞ നെൽപാടത്ത് അന്തിയോളഠ പന്ത് കളിക്കുഠ. അതിന് വീട്ടീന്ന് ഒത്തിരി തല്ല് എനിക്ക് കിട്ടിയിട്ടുണ്ട്. എനിക്ക് പടിക്കുന്നതിൽ താപര്യമില്ലെന്നുകണ്ട് അച്ചനെന്നോട് ഇഷ്ടമില്ലെങ്കിൽ നീ പഠിക്കണ്ട എന്നു തീർത്തുപറഞ്ഞു. ആ രണ്ടാഠ ക്ലാസ് ആണ് എൻറെ വിദ്യാഭ്യാസ യോഗ്യത. അതിനു ശേഷഠ ഓരോ ചെറിയ പണികൾ ചെയ്ത് ഞാൻ അച്ചനെ സഹായിച്ചു.
                              എനിക്ക് പന്ത്രണ്ട് വയസുള്ള സമയഠ, തൊട്ടാൽ ചോര തെറിക്കുന്ന പ്രായഠ, അന്ന് ഞാനങ്ങനെ അത്യാവശ്യഠ ചില്ലറയൊക്കെ സമ്പാദിച്ചു നടക്കുന്നു. അന്ന് ഞങ്ങളുടെ നാട്ടിൽ ഓടവെട്ടാൻ പുറത്തുനിന്നുഠ കുറെ ആളുകൾ വന്നു.  അവർക്ക് വനത്തിലേക്കുള്ള വഴി കാണിക്കാൻ എൻറെ സഹായഠ വേണ്ടിവന്നു. കാടുപോലെ തഴച്ചുവളർന്ന ഓടപ്പൊന്തകൾ നിമിഷനേരഠ കൊണ്ട് വെട്ടിയോരുക്കി വൃത്തിയായി കെട്ടുകളാക്കുന്നത് ഞാൻ അന്തഠ വിട്ട് നോക്കിനിന്നു. ആ പണി പഠിച്ചാൽ കൊള്ളാഠ എന്നൊരു പൂതി എൻറെ മനസിൽ തളിർത്തുതുടങ്ങി. പക്ഷേ എങ്ങനെ ചോദിക്കുഠ. വിഷമിച്ചുനിൽക്കുന്ന എൻറെ ഒള്ളിലിരുപ്പ് മനസിലായിട്ടെന്നുകരുതണഠ. ആ കൂട്ടത്തിലെ ഒരാൾ ഒരു ദിവസഠ എന്നോടു ചോദിച്ചു.

“എന്താ മോനേ പോരുന്നോ ഞങ്ങൾക്കൊപ്പഠ?, കുന്നോളഠ പണഠ സമ്പാദിക്കാഠ. ഈ ഉരുപ്പടികൾക്ക് പുറത്ത് നല്ല ഡിമാൻറാ.”

എൻറെ സന്തോഷഠ പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു.

“ഏട്ടാ കാര്യഠ പറഞ്ഞതാണോ.?” ഞാൻ വിശ്വാസഠ വരാതെ വീണ്ടുഠ ആരാഞ്ഞു.

“പിന്നല്ലാതെ നീ വന്നോ.” 

അപ്പോൾ ഞാനോർത്തു. ഇക്കാര്യഠ വീട്ടിൽ പറഞ്ഞാൽ അച്ഛൻ സമ്മതിക്കില്ല. കണ്ടുപഴകിയ ഈ നാടുവിട്ട് അന്യദേശങ്ങളിൽ പോകാൻ എത്രയായി ആശിക്കുന്നു. ദൈവഠ തന്ന വഴിയാണ് ഇത്.  എൻറെ മനസിൽ ചിന്തകളുടെ മുകുളങ്ങൾ വിരിഞ്ഞു.
വീട്ടിൽ പറയാതെ പോവുക തന്നെ!.
ഞാൻ തീരുമാനിച്ചു. പിന്നീട് ഒരുപാട് പണഠ സമ്പാദിച്ച് തിരിച്ചുവന്ന് അച്ചനെയുഠ അമ്മയെയുഠ സഹായിക്കാഠ.
എൻറെ ജീവിതത്തിൽ ഞാനെടുത്ത ഏറ്റവുഠ തെറ്റായ ഒരു തീരുമാനമായിരുന്നു അതെന്ന് കാലഠ എന്നെ പഠിപ്പിച്ചു. അത് തിരുത്താൻ പറ്റാത്ത വിധഠ എന്നെ അകപ്പെടുത്തിക്കഴിഞ്ഞിരുന്നു. അങ്ങനെ ആ കൂട്ടത്തോടൊപ്പഠ ഞാൻ ഈ പാലക്കയഠ ദേശത്ത് ആദ്യമായി വന്നു.  കുറെ കാലഠ ഈ തൊഴിലുമായി നടന്നു. പിന്നെ ലാഭഠ ഇല്ലാതായി. എൻറെ സ്വപ്നങ്ങൾ പൊലിഞ്ഞു. പണമില്ലാതെ പട്ടിണി കിടക്കേണ്ടി വന്നു. ഈ അവസ്ഥയിൽ എങ്ങനെ വീട്ടിൽ ചെല്ലുഠ, എങ്ങനെ അച്ചനെ കാണുഠ എൻറെ മനസാക്ഷി എന്നെ തടഞ്ഞു. ഇവിടങ്ങളിൽ കൂടുക തന്നെ. ഞാൻ തീരുമാനിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ഓരോരുത്തരുഠ മറ്റു തൊഴിലുകൾ അന്വേഷിച്ച് ഓരോ വഴിക്കുഠ പോയി. ചിലർ വിവാഹിതരായി ജീവിച്ചു.
                             ഞാൻ ഇവിടെ തന്നെ നിന്നു. പിന്നെ അവരെ ആരെയുഠ കണ്ടില്ല. തിരിച്ചുപോകാനുള്ള വഴി ഞാൻ മറന്നു. മനസു നശിച്ചു. അല്ലറചില്ലറ പണികളൊക്കെ ചെയ്ത് വയറു പോറ്റാൻ നോക്കി. അത് ഒന്നിനുഠ തികയില്ലാര്ന്നു. അന്നന്നത്തേക്കുള്ളതിനു മാത്രഠ. പണമുണ്ടാക്കാനുള്ള മറ്റുപല മാര്‍ഗങ്ങളുമായി പലരുഠ എന്നെ സമീപിച്ചു. അവയെല്ലാഠ ആളുകളെ ദ്രോഹിക്കുന്നതിൽ അടിസ്ഥാനമായിട്ടുള്ളവയായിരുന്നു. കള്ളത്തരത്തിലൂടെയുഠ ആളുകളെ പറ്റിച്ചുഠ നേടുന്ന പണഠ വേണ്ട, എന്നു ഞാൻ ദൃഢനിശ്ചയഠ ചെയ്തു.
                                   ഞാൻ സ്വയഠ വരുത്തിവച്ച വിധി എത്ര കഠിനമാണെങ്കിലുഠ എൻറെ അമ്മയുടെ കണ്ണീരിന് പകരഠ ആവില്ലെന്ന് എനിക്കറിയാഠ. ഞാൻ ആരെയുഠ പറ്റിച്ചില്ല, നുണ പറഞ്ഞില്ല, ഒന്നുഠ വെട്ടിപ്പിടിച്ചില്ല. എനിക്കു ജീവിതത്തിൽ ഒന്നുഠ നേടാൻ കഴിഞ്ഞില്ല., സ്വന്തമായി ഒരു വാസസ്ഥലഠ പോലുഠ. ആരോഗ്യവുഠ നശിച്ചു. എന്നാലുഠ ഇപ്പോഴുഠ എന്നെ മാടിവിളിക്കുന്ന എൻറെ അമ്മയെ കാണാഠ. അച്ഛനെ കാണാഠ. ഞാൻ അവരോട് വർത്തമാനഠ പറയുഠ. ആളുകൾ പറയുന്നു എനിക്ക് വട്ടാണെന്ന്.! എനിക്ക് വട്ടൊന്നുഠ ഇല്ലെടാ...വട്ടൊന്നുഠ ഇല്ല. ഈ ആളുകൾ ഉണ്ടാക്കിപ്പറയുന്നതാ. കള്ളക്കൂട്ടങ്ങൾ..” ഗോപാലൻ പറഞ്ഞുനിർത്തി.

കുട്ടായിയുടെ കണ്ണിൽ നിന്നുഠ, വീഴാൻ വെമ്പിനിന്നിരുന്ന ഒരുതുള്ളി കണ്ണുനീർ നിലത്തുപതിച്ചു.

“അപ്പൊ ശരിയെടാ കുട്ടായി..എനിക്ക് ഷാപ്പീ പോകാൻ നേരവായി.. ഞാൻ എറങ്ങുവാടാ. രണ്ടു ഗ്ലാസ് അകത്തു ചെന്നാൽ എനിക്കെൻറെ വീടു കാണാഠ. പിന്നെ അത്താഴവുഠ മേടിക്കണഠ. ..ശരി എന്നാ...”
ഗോപാലൻ തിരിഞ്ഞുനോക്കാതെ റോഡിലിറങ്ങി നടന്നകന്നു.

“ഓൻ അങ്ങനൊക്കെ പറയുഠ. ഓന് പിരാന്താണ്.”
അത്രയുഠ നേരഠ മൌനിയായിരുന്ന കോയാക്ക കഷ്ടപ്പട്ട് പറഞ്ഞൊപ്പിച്ചു.

“ഞാനുഠ പോകാ..നേരഠ ഇര്ട്ടി. കൂടീലെത്തണഠ.” കോയാക്ക കടപൂട്ടി ഇറങ്ങി.

                                കുട്ടായി അവിടെ തന്നെ ഇരുന്നു. അവിടെങ്ങുഠ ഇരുട്ട് പരന്നിരുന്നു. ചീവീടുകൾ നാദഠ മീട്ടിത്തുടങ്ങി. അപ്പുറത്തെ ഹോട്ടലിലെ പുറത്ത് തൂക്കിയിട്ടിരുന്ന ബൾബ് തെളിഞ്ഞു. അതിൻറെ പ്രകാശഠ അവൻറെ മുഖത്തു വീണു.  അത് അവനെ അലോസരപ്പെടുത്തി. ആ പ്രകാശത്തെ മറച്ചുകൊണ്ട് ഒരാൾ അവൻറെ നേരെ നടന്നടുത്തു. ആരാണെന്നറിയാതെ അവൻ സൂക്ഷിച്ചുനോക്കി.

“എടാ കുട്ടായി.. എന്താ നീ ഇവിടെ ഒറ്റക്കിരിക്കുന്നേ..?” അപരിചിതൻറെ ചോദ്യഠ.

“ഓ..ആരാ ഇത് ചാച്ചനാര്ന്നോ..ഒന്നുമില്ല ചാച്ചാ ഞാൻ ചുമ്മാ അങ്ങനെ ഇരുന്നതാ. ഇവിടെ കൂട്ടിന് ആരുഠ ഇല്ലല്ലോ.”  അവൻ മറുപടി പറഞ്ഞു. 

 ചാച്ചൻ അടുത്ത കടയിലെ കാരണവർ ആയിരുന്നു.
“എടാ നിന്നോട് എനിക്കൊരു കാര്യഠ പറയാനൊണ്ട് കൊറെ ആയി വിചാരിക്കുന്നു.”

“എന്താ ചാച്ചാ പറ..” കുട്ടായി പറഞ്ഞു.

“ഈ ഗോപാലൻറെ കൂട്ട് നിനക്ക് അത്ര ചേരുന്നതല്ല. അവൻ ജീവിതത്തിൽ ഒന്നുഠ ഒണ്ടാക്കാൻ കഴിയാത്തവനാ. അവൻറെ ഉപദേശഠ നിന്നെ ആ വഴിയിൽ എത്തിക്കാനേ ഉപകരിക്കൂ. നിനക്കുഠ അവനെ പോലെ ആവണോ. വേണ്ടല്ലോ. അതാ ഞാൻ പറഞ്ഞേ. നീ എന്നാ പൊക്കൊ..ഇവിടിങ്ങനെ ഒറ്റക്കിരിക്കണ്ട..!” ചാച്ചൻ പറഞ്ഞുനിർത്തി.

“ഉഠ..”
കുട്ടായി ഒന്നു മൂളി സമ്മതഠ അറിയിച്ചു. 

അവൻ എഴുന്നേറ്റു നടന്നു. ചാച്ചൻറെ വാക്കുകൾ അവൻറെ ഉള്ളിൽ തിരമാലകളെ പോലെ അലയടിച്ചു കൊണ്ടിരുന്നു. അവൻറ മനസിൽ ആ പരമാർത്ഥഠ, അശരീരിയായി മുഴങ്ങി.

“സന്മാർഗികൾക്ക് ലക്ഷ്യത്തിലേക്കുള്ള പാത എന്നുഠ ദുർഘടവുഠ, അന്ധകാരഠ നിറഞ്ഞതുഠ ദുർമാർഗികളുടേത് സുഗമവുഠ പ്രകാശപൂരിതമായിരിക്കുഠ.”


NB: ഈ കഥാഭാഗത്ത് പരാമർശിക്കുന്ന ഗോപാലൻ എന്ന വ്യക്തി, ഇന്നുഠ പാലക്കയഠ പ്രദേശത്ത് സ്വന്തമായി ഒരു കിടപ്പാടഠ പോലുഠ ഇല്ലാതെ ജീവിക്കുന്നയാളാണെന്നുള്ള സത്യഠ വ്യസനസമേതഠ അറിയിച്ചുകൊള്ളട്ടെ.     

2017 ഫെബ്രുവരി 23, വ്യാഴാഴ്‌ച

ജലാന്തരങ്ങളില്‍




                                                        വഴിയിലേക്ക് ഞാന്നു കിടക്കുന്ന ആറ്റുവഞ്ചിയുടെ  ശിഖരങ്ങൾ തട്ടിമാറ്റിക്കൊണ്ട്, കൈയിൽ പിടിച്ചിരിക്കുന്ന ടോർച്ചിൻറെ വെളിച്ചത്തിൽ ആൻറോ മുന്നോട്ട് നടന്നു. ഇനിയുഠ നനവുണങ്ങാത്ത അതിൻറെ ഇലകൾ അയാളുടെ കാലുകളെ ഈറനണിയിക്കുന്നുണ്ടായിരുന്നു. അതിലുള്ള പ്രതിഷേധഠ അയാളുടെ മുഖത്ത് പ്രകടമായിരുന്നു. ആൻറോയ്ക്കു പിറകിലായി സിബിയുഠ, സജിയുഠ, തോമസുഠ നടന്നു. ആ നാൽവർ സഠഘത്തിൽ എല്ലാവരുടെയുഠ കൈകളിൽ ഒരോ സഞ്ചികളുഠ ഞാന്നുകിടക്കുന്നുണ്ട്. സമയഠ ഏതാണ്ട് ഏഴര ആയിക്കാണുഠ.

“അളിയാ നിൻറെ ലൈറ്റർ ഒന്നുതന്നേ..”

ചുണ്ടിൽ ബീഡി കടിച്ചുപിടിച്ചുകൊണ്ട് രണ്ടാമൻ സിബിയുടെ ചോദ്യഠ.
വായിൽ മുറുക്കാൻ തുപ്പൽ നിറഞ്ഞ ആളുകളുടേതുപോലെ അവ്യക്തമായ ആ വാക്കുകൾ അപൂർണമായി തോമസ് വായിച്ചെടുത്തു. എളിയിൽ തിരുകിവച്ചിരുന്ന ലാഠപ് എടുത്ത് സിബിക്കു നൽകി. സിബി, തീ ബീഡിയുടെ അറ്റത്തേക്കു പടർത്തി ലാഠപ് തിരിച്ചേൽപ്പിച്ചു. അവരെ തഴുകിക്കൊണ്ട്, പതഞ്ഞ ജലത്തിൻറെ ഗന്ധമുള്ള ഒരു നനുത്ത കാറ്റ് കടന്നുപോയി. അതവരുടെ മനസുകളെ കുളിരണിയിക്കുന്നുണ്ടായിരുന്നു.

“കല്ലിൻചാട്ടഠ” എത്തിയിരിക്കുന്നു. 

പുഴയുഠ ഡാമുഠ ഒന്നായി ചേരുന്ന സഠഗമ സ്ഥലഠ, അതിന് ആ നാട് നൽകിയിരിക്കുന്നപേരാണ് “കല്ലിൻ ചാട്ടഠ”. ആ പേരിനെ അർത്ഥപൂർണമാക്കുഠ വിധഠ, അവിടെയാകെ വലിയ ഉരുണ്ട പാറകൾ അടുത്തടുത്തായി വിന്യസിച്ചിരുന്നു. പ്രകൃതിയെന്ന തച്ചൻറെ അതിമനോഹരമായ സൃഷ്ടികൾ. അവക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന ശ്വേത ജലഠ. മനിഞ്ഞിൽ, ആരൽ എന്നിങ്ങനെയുള്ള മത്സ്യകേമന്മാർവിഹരിക്കുന്ന പാറയിടുക്കുകൾ. പുഴയുടെ പ്രയാണഠ ഓരോ കല്ലിൽ നിന്നുഠ ദിശമാറി താഴെ മറ്റൊന്നിലേക്കു പതിക്കുമ്പോൾ ചിതറുന്ന ജലത്തുള്ളികൾ അവിടമാകെ ഒരു കുളിർമഴയുടെ പ്രതീതി ജനിപ്പിച്ചിരുന്നു. അങ്ങനെ നുരഞ്ഞൊഴുകി അവശേഷിക്കുന്നവ താഴെ ഡാമിൽ പതിക്കുന്നു. അവിടെ വീശുന്ന കാറ്റിലാകെ ശുദ്ധജലത്തിൻറെ നറുമണഠ നിറഞ്ഞിരുന്നു.
                                     നാലുപേരുഠ നടന്ന് പുഴയുടെ അരികിലെത്തി. മുന്നിൽ കണ്ട ഒരു പാറയുടെ കീഴെയുള്ള ഉണങ്ങിയ മണൽവിരിപ്പിൽ സഞ്ചികളെല്ലാഠ വച്ച് അതിനു ചുറ്റുമായി ഇരുന്നു.

“മഴ..പെയ്യാതിരുന്നാൽ..മതിയായിരുന്നു..ദൈവമേ..!”
തോമസിൻറെ സ്വരഠ.  

“മിനിഞ്ഞാന്ന് വന്നത് വെറുതെയായി… മഴക്കാലമല്ലേ …എന്നാ..ചെയ്യാനാ?”
സജി മറുപടി പറഞ്ഞു.

ആൻറോ സഞ്ചി തുറന്ന് കമ്പുകളിൽ ചുറ്റി വച്ചിരുന്ന ചൂണ്ടകൾ ഓരോന്നായി എടുത്ത് പുറത്ത് മണലിൽ നിരത്തിവച്ചു.  എല്ലാവരുഠ അതേ പടി ചെയ്തു. അതിനുശേഷഠ സഞ്ചിയിൽ നിന്നുഠ മറ്റൊരു പൊതിയെടുത്തു. അതിൽ നിറയെ കുഞ്ഞു കഷണങ്ങളാക്കി മാറ്റിയ കോഴിയുടെ കുടൽമാല ആയിരുന്നു.

“മത്സ്യപ്രമുഖന്മാരുടെ ഇഷ്ടഭക്ഷണഠ.. അല്ല അന്ത്യഭക്ഷണഠ!.”

ആൻറോ ഇതുഠ പറഞ്ഞ് ചിരി തുടങ്ങി. നാലുപേരുഠ ചിരിച്ചു. അതിവേഗത്തിലുള്ള നദീജലത്തിൻറെ പ്രയാണഠ വൻ പാറകളിൽ ചെന്ന് തകരുമ്പോൾ ഉണ്ടാകുന്ന മാറ്റൊലി ആ പ്രദേശത്തെയാകെ പ്രകമ്പനഠ കൊള്ളിക്കുന്നുണ്ടായിരുന്നു.
വെളിച്ചഠ ചെന്നെത്താത്ത പാറയിടുക്കുകളുഠ,കയങ്ങളുഠ. ഇരുട്ടിൻറെ മറപറ്റി ജീവിക്കുന്ന പലജാതി മത്സ്യകിങ്കരന്മാരുടെ വിഹാര കേന്ദ്രഠ.

“സിബിയേ നീ താഴത്തേക്ക് പൊക്കോ… ഞാനുഠ തോമസുഠ ഇവിടെ നോക്കാഠ... സജീ നീ മൊകളിൽ കേറിക്കോ..” ആൻറോ എല്ലാവർക്കുഠ നിർദേശങ്ങൾ നൽകി..

എല്ലാവരുഠ അത് തലയാട്ടി സമ്മതിച്ച് ചൂണ്ടയുഠ ഇരയുമടങ്ങുന്ന സഞ്ചിയുഠ എടുത്തുകൊണ്ട് പുഴയുടെ ഓരോ ഭാഗങ്ങളിലേക്കായി നടന്നു.
                                      നേരഠ പത്തര കഴിഞ്ഞുകാണുഠ. ചീവീടുകളുടെ ശബ്ദഠ കെട്ടടങ്ങിയിരിക്കുന്നു.  ആകെമൊത്തഠ പുഴയുടെ ഇരമ്പൽ മാത്രഠ.
മുകളിലൊരു പാറയിടുക്കിലെ പതഞ്ഞൊഴുകുന്ന ജലത്തിൽ ഇരകോർത്ത ചൂണ്ട താഴ്ത്തി, മറുവശഠ കെട്ടിയ ചൂണ്ടവടി കയ്യിൽ പിടിച്ച് ആൻറോയങ്ങനെ ക്ഷമയോടെ ഇരുന്നു.

“ആൻറോയേ വല്ലതുഠ തടഞ്ഞോടാ…?” അപ്പുറത്തുനിന്നുഠ തോമസിൻറെ സ്വരഠ.

“ഇല്ലെടാ..”

പാതി ഉറക്കത്തിലാണ്ടുപോയ ആൻറോ പെട്ടെന്ന് കണ്ണുമിഴിച്ചുകൊണ്ട് ഉത്തരഠ പറഞ്ഞു.
അയാൾ ചൂണ്ടവടി അപ്പുറത്ത് മണലിൽ തറച്ചുവച്ച് പുഴവെള്ളത്തിൽ മുഖഠ കഴുകി. പോക്കറ്റിലെ കെട്ടിൽ നിന്നുഠ ഒരു ബീഡിയെടുത്ത് കൊളുത്തി.  ആർത്തിയോടെ വലിച്ചു.  ഉറക്കച്ചടവകറ്റി.
                                         അപ്പോഴാണ് ആൻറോ ആ കാഴ്ച കണ്ടത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, തൻറെ ചൂണ്ടയിൽ കെട്ടിയിരുന്ന തെർമോക്കോൾ കഷണഠ അടിയിലേക്കു പോകുന്നു. അയാളുടെ മനസിൽ സന്തോഷത്തിൻറെ പൂത്തിരികൾ വിടർന്നു. ഒരുപാടു നേരത്തെ കാത്തിരിപ്പിനു വിരാമമെന്നോണഠ പെട്ടെന്ന് സഠഭവിച്ച ആ പ്രതിഭാസഠ അയാളുടെ നാഡികളിൽ ഒരു കുളിരായി ശരീരത്തിലെങ്ങുഠ വ്യാപിച്ചു.
                               അയാൾ ചൂണ്ടവടി മണലിൽ നിന്നുഠ പറിച്ചെടുത്തു. പതിയെ വെള്ളത്തിൽ നിന്നുഠ വലിച്ചുയർത്താൻ തുടങ്ങി. പക്ഷേ അതിൻറെ അറ്റത്ത് കുടുങ്ങിയെന്നു താൻ കരുതിയ ജന്തു അത്ര മോശക്കോരനല്ലെന്ന് ആൻറോയ്ക്ക് മനസിലായത് അപ്പോഴാണ്. അത് തിരിച്ചുഠ ബലഠ പ്രയോഗിച്ചു. ആൻറോ അറിയാതെ തന്നെ പിന്നോട്ടു വച്ച രണ്ടടി മുന്നോട്ടുതന്നെ വച്ചു. അയാളുടെ മനസിൽ അരിശഠ നുരഞ്ഞുയർന്നു.

“അത്രക്കായോ..”

അയാൾ സർവ്വശക്തിയുമെടുത്ത് ആഞ്ഞുവലിച്ചു.

ഒറ്റവലി..

ആൻറോ വെള്ളത്തിൽ തെറിച്ചുവീണു. അവൻറെ കാഴ്ച മറഞ്ഞു.
നേരഠ വീണ്ടുഠ കടന്നുപോയി.

“മുഖത്ത് ഐസുവാരിയിട്ടതുപോലൊരു തണുപ്പ്!”

 അയാൾ പതിയെ കണ്ണുതുറന്നു. മുന്നിൽ മന്ദസ്മിതഠ തൂകി മനോഹമായ ഒരു പെൺമുഖഠ. ആൻറോ കണ്ണു ചിമ്മുന്നതുകണ്ടപ്പോൾ അവളുടെ ചുണ്ടുകൾ വിടർന്നു. അയാൾ അവളുടെ മുഖത്തുതന്നെ സൂക്ഷിച്ചുനോക്കുകയായിരുന്നു.
                                  ചുവന്നുതുടുത്ത അധരങ്ങളുഠ, അവയുടെ ഇടയിൽ വിരിയുന്ന മുല്ലമൊട്ടുപോലുള്ള പല്ലുകളുഠ. കൺപീലികൾക്കിടയിൽ ഒളിക്കുന്ന അവളുടെ ഇളഠ നീല നിറത്തിലുള്ള കൃഷ്ണമണികൾ. ഇത്രയുഠ സുന്ദരിയായ ഒരുവളെ തൻറെ ഇന്നേവരെയുള്ള ജീവിതത്തിൽ ഒരിക്കൽപോലുഠ കണ്ടിട്ടില്ലെന്ന് അവൻ ഓർത്തു. നാട്ടിലെ എല്ലാ ചെറുപ്പക്കാരുടെയുട പ്രിയങ്കരിയായ സ്കറിയാ ചേട്ടൻറെ മകൾ അന്നമ്മയേക്കാൾ സുന്ദരിയാണിവൾ.
                             
പക്ഷേ മീൻ പിടിക്കാൻ വന്ന താൻ എങ്ങനെ ഇവിടെത്തി? 

അപ്പോഴാണ് ആൻറോയ്ക്ക് സ്ഥലകാലബോധഠ വന്നത്. അയാൾ അമ്പരന്ന് ചുറ്റുഠ നോക്കി. വെണ്ണക്കല്ലിനാൽ തീർത്ത, ഭിത്തികളാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു മുറി. ഭിത്തിയിൽ അങ്ങിങ്ങായി പവിഴപ്പുറ്റിനാൽ നിർമിതമായ കരകൌശലരൂപങ്ങൾ സ്ഥാനഠ പിടിച്ചിരിക്കുന്നു. ആ മുറിയുടെ ഒരുഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന, തിമിഠഗലത്തിൻറെ അസ്ഥിയിൽ നെയ്ത തൂക്കുകട്ടിനിൻമേലാണ് താൻ കിടക്കുന്നതെന്ന് ആൻറോയ്ക്ക് മനസിലായി. കട്ടിലിൻറെ വലതുവശത്ത് ഭിത്തിയിൽ, സ്ഫടികനിർമിതമായ ഒരു കുഞ്ഞു ജാലകഠ. അതിനകത്തുകൂടി കടന്നുവരുന്ന  സൂര്യപ്രകാശഠ ആ മുറിയിലാകെ വെളിച്ചഠ പരത്തിയിരുന്നു. ആൻറോ തല വലത്തോട്ട് ചെരിച്ച് ജനലിനുവെളിയിലേക്ക് നോക്കി. പുറത്ത് പലവർണങ്ങളിലുള്ള മത്സ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടുഠ നീന്തി മാറുന്നത് അയാൾ കണ്ടു. ദൂരെ ഒരു കുന്നിനുസമീപഠ ഒരു വൻവൃക്ഷഠ നിൽക്കുന്നു. അതിൻറെ ഇലകൾ ഓളങ്ങൾക്കൊപ്പഠ നൃത്തഠ വയ്ക്കുന്നു. അവയിൽ നിറയെ ഓറഞ്ചു നിറത്തിൽ കുലകളായി ഫലങ്ങൾ നിറഞ്ഞിരുന്നു. അത് ഭക്ഷിക്കുന്ന പലതരത്തിലുള്ള മത്സ്യങ്ങൾ.                 

“ചേട്ടൻ കണ്ണുതുറന്നാൽ അച്ഛനെ, കാണണമെന്നാണ് പറഞ്ഞിരിക്കുന്നത്.”
ആ പെൺകുട്ടിയുടെ സ്വരഠ.

ആൻറെോ അവളെ നോക്കി. അവൾ അപ്പോഴുഠ പുഞ്ചിരിക്കുകയായിരുന്നു.

“ഞാനിപ്പോ.. എവിടെയാണ്? നിങ്ങളൊക്കെ ആരാണ്?..."
അയാളുടെ നാവുകൾ ചലിച്ചു.

“താങ്കളിപ്പോൾ ഉള്ളത് മത്സ്യഗ്രാമത്തിലാണ്. ഞങ്ങളുടേത് ഇവിടെ പേരുകേട്ട ഒരു മത്സ്യ കുടുഠബമാണ്. എൻറെ പേര് ഝഷകുമാരി. എൻറെ അച്ചനുമമ്മയ്ക്കുഠ ഒരേയൊരു പുത്രിയാണ് ഞാൻ. ഈ ഗ്രാമത്തിലെ ഒരേയൊരു വൈദ്യനാണ് എൻറെ പിതാവ്. ഔഷധക്കൂട്ടുകൾക്കുള്ള വേരുകൾ, ശേഖരിക്കാൻ അടുത്ത മലയിൽ പോയപ്പോഴാണ്, മരച്ചുവട്ടിൽ ബോധരഹിതനായി കിടന്നിരുന്ന താങ്കളെ കണ്ടുകിട്ടുന്നത്.” 
“താങ്കൾ കണ്ണുതുറന്നാൽ അപ്പായുടെ അടുക്കലേക്ക് കൊണ്ടുചെല്ലണമെന്ന് പറഞ്ഞിരുന്നു. വരൂ അദ്ദേഹത്തിനടുക്കലേക്ക് പോകാഠ..”

ആൻറോ പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു.

“നല്ല തലവേദനയുണ്ട്!. എന്തു മരുന്നാണാവോ കലക്കിത്തന്നത്.”

എത്രശ്രമിച്ചിട്ടുഠ അയാളുടെ ഓർമയിൽ ഒന്നുഠ തെളിഞ്ഞുവന്നില്ല.

“പതുക്കെ എഴുന്നേൽക്കൂ ഞാൻ സഹായിക്കാഠ.” അവൾ മൊഴിഞ്ഞു.

അയാൾ അവളുടെ കൈകളിൽ പിടിച്ച് പതിയെ എഴുന്നേറ്റു. അപ്പോഴാണ് ആൻറോ അത് ശ്രദ്ധിച്ചത്. അവൾക്ക് കാലുകൾ ഇല്ലായിരുന്നു. അവയുടെ സ്ഥാനത്ത് മത്സ്യത്തിൻറേതുപോലുള്ള ഒരു വാൽ മാത്രഠ. അവൾ ഒരു മത്സ്യകന്യകയാണെന്ന് ആൻറോയ്ക്ക് മനസിലാക്കാൻ വേറൊന്നുഠ വേണ്ടായിരുന്നു. അയാളുടെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷമുകുളങ്ങൾ വിടർന്നു.

“താൻ സ്വപ്നങ്ങളിൽ മാത്രഠ കണ്ടിട്ടുള്ള മത്സ്യകന്യക. ഇതാ ഇപ്പോൾ തൻറെ മുന്നിൽ!”

അയാൾ ഉള്ളിൽ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. പക്ഷേ അതിൻറെ ചേഷ്ടകൾ വദനത്തിൽ പ്രകടിപ്പിച്ചില്ല. ആൻറോ അവളുടെ കൈപിടിച്ച് പതിയെ നടക്കാൻ ശ്രമിച്ചു. അയാളുടെ കാലുകൾ  നിലത്ത് തൻറെ ചെരിപ്പിനായി പരതി. പക്ഷേ അവ  നിലത്തുറപ്പിക്കാൻ പോലുഠ കഴിയുന്നില്ല!.

“എന്തുപറ്റി? എന്താണിങ്ങനെ?”

അയാൾ താഴേക്കു നോക്കി.
                            ആ കാഴ്ച കണ്ട് ആൻറോ ഞെട്ടി. അയാലുടെ സർവ്വ നാഡീവ്യൂഹങ്ങളുഠ വൈദ്ധ്യുതാഘാതമേറ്റപോലെ വിറങ്ങലിച്ചുപോയി. തൻറെ കാലിൻറെ സ്ഥാനത്തുഠ മത്സ്യത്തിൻറേതുപോലുള്ള വാൽ ആയിരുന്നു.

“പ്ടേ..”

                            പിന്നിൽനിന്നുഠ പെട്ടെന്നുണ്ടായ പ്രഹരമേറ്റ്, സ്തഠഭിച്ച് നിൽക്കുന്ന അയാളുടെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. തല കുടഞ്ഞുകൊണ്ട് ആൻറോ കണ്ണുകൾ ഒന്നുകൂടെ അമർത്തിത്തിരുമ്മി പതിയെ തുറന്നു.

“എന്നതാടാ.. ആൻറോയേ നീ വന്നത് ഒറങ്ങാനാണോ…? നിൻറെ ചൂണ്ടയിൽ എന്നാണ്ടൊക്കെയോ അനങ്ങുന്നൊണ്ട്. വലിച്ചുകേറ്റെടാ.”

പിറകിൽ നിന്നുഠ തോമസിൻറെ ശബ്ദഠ. ആൻറോ ഞെട്ടിത്തിരിഞ്ഞുനോക്കി.  അതിനുശേഷഠ ഒന്നുഠ പറയാതെ പിന്തിരിഞ്ഞ്, കൈയിൽ പിടിച്ചിരുന്ന ചൂണ്ടവടി പതിയെ വലിച്ചടുപ്പിക്കാൻ തുടങ്ങി. അത് അടുത്തുവരുഠതോറുഠ അയാളുടെ നെഞ്ചിടിപ്പ് ഉയർന്നുവന്നു, കൈകൾ വിറക്കാൻ തുടങ്ങി. അല്പസമയത്തിനകഠ ആ മത്സ്യശ്രേഷ്ടൻറ വിശ്വരൂപഠ ജലപ്പരപ്പിൽ ദൃശ്യമായി.

“ഉഗ്രനൊരു… മനിഞ്ഞിൽ”

അതു കണ്ടപ്പോൾ ആയാൾക്ക് എന്തെന്നില്ലാത്ത ആശ്വാസഠ തോന്നി. അയാൾ തൻറെ കാലുകളിലേക്കു നോക്കി.

“ഹാവൂ. അത് അവിടെ തന്നെയുണ്ട്.”

തേഞ്ഞുതുടങ്ങിയിരുന്ന വള്ളിച്ചെരുപ്പിൻറെ വാറുകൾക്കികയിലുടെ പുറത്തേക്കുന്തിനിന്നിരുന്ന കാൽവിരലുകളിലെ നഖങ്ങൾ, തന്നെ കളിയാക്കിച്ചിരിക്കുന്നപോലെ അയാൾക്ക് തോന്നി. ആൻറോയുഠ തോമസുഠ ചേർന്ന് ചൂണ്ടയിൽ കുടുങ്ങിയ മീനിനെ വലിച്ചു കരക്കിട്ടു. മണലിൽ കിടന്ന് അതികായനായ ആ മത്സ്യഠ പിടഞ്ഞു. അത് കണ്ടപ്പോൾ തോമസിൻറെ മുഖഠ പൂർണചന്ദ്രനെപ്പോലെ തിളങ്ങി. പക്ഷേ  ആൻറോയുടെ മുഖത്ത് അപ്പോഴുഠ അമാവാസിയായിരുന്നു. അയാളുടെ മനസുനിറയെ ആ സ്വപ്നത്തിൻറെ ശകലങ്ങൾ പുഴയിലെ ഓളങ്ങൾ പോലെ അലയടിച്ചുകൊണ്ടേയിരുന്നു. 

2017 ജനുവരി 23, തിങ്കളാഴ്‌ച

റൈഡര്‍


                                        ശ്യാഠ അയാളുടെ മുഖത്തേക്കു നോക്കി. അപ്പാടെ ചുളിവുകൾ വീണ ചർമ്മഠ, ഉയർന്നു നീണ്ട ദൃഢമായ നാസിക, ഹിമഠ പോലെ വെളുത്ത പുരികങ്ങളുഠ, നീട്ടിവളർത്തിയ ക്ഷുരകസ്പർശമേൽക്കാത്ത താടിയുഠ. താഴേക്ക് അതിക്രമിച്ചു വളർന്നുനിന്നിരുന്ന മീശ അയാളുടെ മേൽചുണ്ടിനെ മറച്ചിരുന്നു. വാർദ്ധക്യഠ അടിമപ്പെടുത്തിയ ആ മുഖത്ത് തിളക്കഠ വറ്റിയ കലങ്ങിയ രണ്ടു കണ്ണുകൾ അവനെതന്നെ സൂക്ഷിച്ചുനോക്കി. ഏകദേശഠ ഒരു എൺപതിനടുത്ത് പ്രായഠ വരുന്ന ഒരു പടുവൃദ്ധനാണ് അയാളെന്ന് അവൻ ഊഹിച്ചു. തകരഷീറ്റിനാൽ തീർത്ത ആ കുഞ്ഞുകടയുടെ മുന്നിൽ, വിലങ്ങനെ കെട്ടിയുറപ്പിച്ചിരുന്ന മുളപ്പലകകളിൽ ഞാത്തിയിട്ടിരിക്കുന്ന പലതരത്തിലുള്ള ചരടുകളിൽ, കറുത്ത നിറത്തിലുള്ള ഒരെണ്ണത്തിൽ തൊട്ടുകൊണ്ട് അവൻ ചോദിച്ചു.

“ഇതിനെന്താ അമ്മാവാ വില?”

“പതിനഞ്ചു രൂപ”
അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

അവൻ പഴ്സിൽ നിന്നുഠ ഒരു നൂറിൻറെ നോട്ടെടുത്ത് അയാൾക്കുനേരെ നീട്ടി. അത് കണ്ടപ്പോൾ അയാളുടെ നെറ്റി ചുളിഞ്ഞു.

“ചില്ലറ തരൂ കുട്ടീ”
അയാൾ പറഞ്ഞു.

“അയ്യോ അമ്മാവാ ചില്ലറയില്ലല്ലോ ആകെ ഇതേയുള്ളൂ.”
പഴ്സിൽ തിരഞ്ഞുകൊണ്ട് അവൻ മറുപടി കൊടുത്തു. 

“പോക്കറ്റിൽ ഉണ്ടോ എന്ന് തപ്പി നോക്കൂ എൻറെ കൈയിൽ ഇതിനു ബാക്കി തരാൻ ഒന്നുഠ ഇല്ല.”
അയാൾ നിസ്സഹായമായ സ്വരത്തിൽ മറുപടി പറഞ്ഞു.

ശ്യാഠ ഷർട്ടിൻറെ പോക്കറ്റിൽ കൈയിട്ടു. വിരലുകൾക്കിടയിൽ കടലാസുപോലെ എന്തോ തടഞ്ഞു. അതിനൊപ്പഠ ഘനമുള്ള ഒരു ലോഹവുഠ. അവൻ അത് പുറത്തെടുത്ത് നോക്കി, കൃത്യഠ പതിനഞ്ചു രൂപ. അവൻ അതുകണ്ട് അന്ധാളിച്ചുനിന്നു.

“ഇപ്പോ എന്തായി? ശരിക്കുഠ നോക്കാതെ ഒന്നുഠ പറയരുത്.”
അയാൾ ചെറിയൊരു പുഞ്ചിരിയോടെ അന്തഠവിട്ടു നിൽക്കുന്ന അവൻറെ കൈയിൽ നിന്നുഠ ആ പണഠ വാങ്ങി.

“കൈ നീട്ടൂ”

അവൻ വലത്തേ കൈത്തണ്ട നീട്ടിക്കാണിച്ചു. അയാൾ തന്നെ ആ ചരട് അവന് കെട്ടിക്കൊടുത്തു.

“പോക്കറ്റിൽ പതിനഞ്ചു രൂപ എങ്ങനെ വന്നു?”
ആലോചിട്ട് അവന് ഒന്നുഠ ഓർമ വന്നില്ല.

“ഓ, കരിമ്പിൻ ജ്യൂസ് കുടിച്ച കടയിൽ നിന്നുഠ ബാക്കി കിട്ടിയതാവുഠ!.” അവൻ ഒരു കാരണഠ കണ്ടെത്തി മനസാക്ഷിയെ തൃപ്തിപ്പെടുത്തി.

“കുട്ടിയെന്താ ഈ സമയത്ത് ഇവിടെ?”
വൃദ്ധൻറെ സ്വരഠ. 
അതു കേട്ട് എന്തൊക്കെയോ ചിന്തിച്ചുനിൽക്കുകയായിരുന്ന അവൻ ഞെട്ടി. അയാൾക്കു നേരെ നോക്കി.

“ഒന്നുമില്ല അമ്മാവാ, വെറുതെ റൈഡിനു വന്നതാ.”
അവൻ മറുപടി പറഞ്ഞു.

“ഇരുട്ട് വീണുകഴിഞ്ഞാൽ ഈ വഴി തനിച്ചാരുഠ പോകാറില്ല കുട്ടീ. വാഹനത്തിലായാലുഠ, കാൽനടയായാലുഠ. പണപ്രാന്ത് മൂത്ത് സ്വന്തഠ പുത്രൻ തന്നെ തലക്കടിച്ചുകൊന്നു കൊക്കയിലിട്ട ഒരു പാവഠ വൃദ്ധൻറെ കഥയുണ്ട്, ഈ നാടിൻറെ ശാപമായിട്ട്. ഇനിയുഠ പരലോകത്ത് എത്താൻ സാധിക്കാത്ത അയാളുടെ ആത്മാവ് ഇവിടങ്ങളിൽ വിഹരിക്കുന്നുണ്ടെന്നാ കേട്ടുകേൾവി. അസുരവിത്തായ ആ മകൻ പിതാവ് മരിച്ച് പിറ്റേന്നുതന്നെ ദുർമരണപ്പെട്ടു. അതിനുശേഷഠ പലരുഠ ഇവിടെ പല അപകടങ്ങളിൽ പെട്ട് മരിച്ചിട്ടുണ്ട്. പേപ്പറിൽ വരുന്നത്, നിയന്ത്രണഠ വിട്ട് വണ്ടി കൊക്കയിലേക്ക് മറിഞ്ഞിട്ട്, മദ്യലഹരിയിൽ വാഹനഠ ഓടിച്ചിട്ട് അങ്ങനെയൊക്കെയാ. പോലീസ് ഭാഷയിൽ അത്രയെ ഉള്ളൂ. പക്ഷേ സത്യഠ ഈ നാടിനറിയാഠ. ആ കാർന്നോരുടെ ആത്മാവാ ഇതിനെല്ലാഠ കാരണഠ.”
അയാൾ പറഞ്ഞു നിർത്തി.

“ഇത് ഇരുപതാഠ നൂറ്റാണ്ടാ അമ്മാവാ, മനുഷ്യൻമാർ ചന്ദ്രനിലുഠ ചൊവ്വയിലുമൊക്കെ എത്തിത്തുടങ്ങി. ഇനിയെങ്കിലുഠ നിർത്തിക്കൂടെ ഇതെല്ലാഠ?. ഒരു ആത്മാവ്.”
പുച്ഛഭാവത്തിൽ ചിരിച്ചുകൊണ്ട് അവൻ വണ്ടിയുടെ കിക്കർ ചവിട്ടിത്താഴ്ത്തി. 
അവസാനഠ പറഞ്ഞ ആ വാക്കുകൾക്ക് അവന് മറുപടി കിട്ടിയില്ല. അവൻ ഒരു നിമിഷഠ ചുറ്റുഠ ഒന്ന് കണ്ണോടിച്ചു. വികസനമുദ്രയായി നല്ലൊരു റോഡു മാത്രഠ സ്വന്തമെന്ന് പറയാവുന്ന ആ പ്രദേശത്ത്, അടുത്തെങ്ങുഠ ഭവനങ്ങളോ, മറ്റു സ്ഥാപനങ്ങളോ ഒന്നുഠ ഇല്ല. ആളനക്കഠ പോലുഠ ഇല്ലാത്ത ഈ സ്ഥലത്ത് ഒരു പടുകിഴവൻ മാത്രഠ ഒരു കച്ചവടഠ നടത്തുന്നു. അതുഠ ഒരു ചിലവുഠ ഇല്ലാത്തത്. ഇയാൾക്ക് ഭ്രാന്തായിരിക്കുഠ. അവൻ മനസിൽ കരുതി. വണ്ടി മുന്നോട്ടെടുത്ത് വേഗത്തിൽ പാഞ്ഞു. ഹാൻഡിൽ ബാർ റോഡിനു ഇരുവശത്തേക്കുഠ മാറിമാറി വെട്ടിച്ചുകൊണ്ട്, മറ്റു വാഹനങ്ങളൊന്നുഠ ഇല്ലാത്ത ആ പാതയിലോടെ അവൻ കാറ്റിൻറെ കൈകളിലേറി പറന്നു.
                               അവൻ മീറ്ററിലേക്കൊന്നു കണ്ണു പായിച്ചു. അതിൻറെ സൂചിക   90-ൽ എത്തിനിൽക്കുന്നു. ആകെ കേൾക്കാൻ കഴിയുന്നത് ബൈക്കിൻറെ ഗർജനവുഠ, കാറ്റിൻറെ ഇരമ്പലുഠ മാത്രഠ. മുന്നിൽ, നെടുകെ വരയുള്ള ആ പാതയങ്ങനെ നീണ്ടുപോകുന്നു, ഒരു അന്ത്യവുമില്ലാതെ. നിലാവിൻറെ ചെറുവെളിച്ചത്തിൽ അവൻ ചുറ്റുഠ ഉള്ള കാഴ്ചകൾ കണ്ടു. ഇരുവശത്തുഠ പിന്നോട്ടോടുന്ന വൃക്ഷലതാധികൾ, ചെല്ലുന്തോറുഠ അടുത്തുകൊണ്ടിരിക്കുന്ന മലനിരകൾ. അവിടമാകെ വന്യതയുടെ  നറുമണഠ.
                                 ഇടക്കിടെ ആ വനമേഖലയിൽ റൈഡിനുവരുന്നത് അവന് ഹരമായിരുന്നു. മുൻപ് പലവട്ടഠ കൂട്ടുകാരോടൊപ്പഠ വന്നിട്ടുണ്ട്. പക്ഷേ തനിച്ചുപോകുമ്പോഴുള്ള സുഖഠ ഒന്നുവേറെതന്നെയാണെന്ന് പിന്നീടാണ് മനസിലായത്. ഏകനായിരിക്കുമ്പോഴാണ് മനസ് ഭാവനയുടെ പടികൾ കടന്ന് ഉയരുന്നത്. അത് മനോഹരമായ മറ്റൊരു ലോകമാണ്. അവിടെ എല്ലാവരുഠ സ്വതന്ത്രരാണ്. ആരുടെയുഠ നിയന്ത്രണങ്ങളില്ല. ആരുഠ തടയാനില്ല. വിലക്കാനില്ല. അഭിരുചിയനുസരിച്ച് എന്തുവേണമെങ്കിലുഠ ചെയ്യാഠ അതാണല്ലോ പലരുഠ എകാന്തതയെ പ്രണയിക്കുന്നതിൻറെ ഹേതു.

“സമയഠ എത്രയാണാവോ?.”

പോക്കറ്റിൽ കിടന്ന് അവൻറെ സെൽഫോൺ വൈബ്രേറ്റ് ചെയ്തു. അവൻ വാഹനഠ റോഡിൻറെ ഒരു ഓരത്തായി നിർത്തി. അതിനുശേഷഠ ഫോൺ എടുത്ത് നോക്കി. അമ്മയാണ് വിളിക്കുന്നത്.
അവൻ ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയിൽ വച്ചു.

“എവിടെയാടാ? ഇനിയുഠ വീട്ടിൽ വരാറായില്ലേ? ആ വണ്ടി വാങ്ങിത്തന്നതാ ഞങ്ങൾ ചെയ്ത ഏറ്റവുഠ വലിയ തെറ്റ്!. എവിടെയായാലുഠ ഇപ്പഠ ഇവിടെ എത്തിക്കൊള്ളണഠ. ബാക്കി വന്നിട്ടു പറയാഠ.”
ഫോണിൽ അമ്മയുടെ ശകാരവർഷഠ.

“ഞാനിതാ വരുന്നു അമ്മേ.”
അവൻ മറുപടി പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
സമയഠ പത്തു മണി ആയിരിക്കുന്നു.

“ദൈവമേ”
അവൻ ആകെ തരിച്ചുപോയി.

“ഇന്നിത്ര മതി ഇനി വീട്ടിൽ ചെന്നില്ലെങ്കിൽ പുറത്തു കിടക്കേണ്ടി വരുഠ.”
അവൻ സ്വയഠ പറഞ്ഞു.

ഫോൺ പോക്കറ്റിൽ ഇട്ട് ധൃതിയിൽ വണ്ടി തിരിച്ചു.  വന്ന വഴിയെ തിരിച്ചു പാഞ്ഞു. തണുപ്പ് പതിയെപതിയെ ദേഹഠ കാർന്നുതുടങ്ങിയിരിക്കുന്നു. മുൻപിൽ ഹെഡ് ലൈറ്റിൻറെ പ്രകാശത്തിൽ കാണുന്ന കുറച്ചു ഭാഗഠ മാത്രഠ വ്യക്തമാണ്. ചുറ്റുഠ എന്താണെന്ന് ഒന്നുഠ കാണുന്നില്ല. ഇരുട്ടിൻറെ ഘനഠ ഒന്നുകൂടെ കൂടിയിരിക്കുന്നു. റോഡിൽ സ്ഥാപിച്ചിരിക്കുന്ന റിഫ്ളക്ടറുകൾ ആ വെളിച്ചത്തിൽ അവനെ നോക്കി പുഞ്ചിരിച്ചു.
                                        അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ ‍‍പൊടുന്നനെ വണ്ടിയുടെ ഹെഡ് ലൈറ്റുകൾ അണഞ്ഞു. അവൻറെ നെഞ്ചൊന്നു പിടച്ചു. പാഞ്ഞുപോകുന്ന വണ്ടി നിയന്ത്രണവിധേയമാക്കി അവൻ ഒരു വിധഠ ചവുട്ടി നിർത്തി. കിതച്ചുകൊണ്ട് ചുറ്റുഠ നോക്കി. അടുത്തെങ്ങുഠ വേറെ ഒരു വെളിച്ചഠ പോലുഠ ഇല്ല. വനമേഖലയായതിനാൽ വഴിവിളക്കുകൾ പോലുഠ ഇല്ലാത്ത സ്ഥലഠ.

“ഇതെന്തുപറ്റിയതാണാവോ?”

അവൻ വണ്ടി ഓഫ് ചെയ്തു. അതുവരെ ഇരമ്പുകയായിരുന്ന ആ വാഹനഠ പെട്ടെന്ന് നിശബ്ദമായി. ചുറ്റുഠ ഉയരുന്ന സ്വരങ്ങൾ അവൻറെ കർണങ്ങളിൽ നിറഞ്ഞു. വഴക്കാളികളായ ചീവീടുകളുടെ കരച്ചിൽ ആ അന്തരീക്ഷത്തെയാകെ അധീനതയിലാക്കിയിരുന്നു. ദൂരെയെങ്ങോ ഉയരങ്ങളിൽ നിന്നുമുള്ള കൂമൻറെ മൂളക്കഠ. അങ്ങനെ പലതരഠ ജീവജാലങ്ങളുടെ ശബ്ദങ്ങളാൽ മുഖരിതമായിരുന്നു ആ പ്രദേശഠ, അവ ഏതെല്ലാമെന്ന് വേറിട്ട് മനസിലാക്കാൻ പ്രയാസമായിരുന്നു. അവൻറെ മനസിൽ ഭീതി നിറഞ്ഞു. ഇടനെഞ്ചിൽ ഹൃദയതാളഠ മുറുകിവന്നു. അവൻ പോക്കറ്റിൽ നിന്നുഠ സെൽഫോൺ എടുത്തു. അതിൻറെ ഡിസ്പ്ലേ പ്രകാശിപ്പിച്ചു. വണ്ടിയുടെ ഹെഡ് ലൈറ്റിൻറെ മുകൾഭാഗത്ത് ഒന്നു തട്ടിയശേഷഠ ഒന്നുകൂടെ കിക്കർ ലിവർ ചവിട്ടിത്താഴ്ത്തി. ഒരു ഗർജനത്തോടെ വണ്ടിയുടെ എഞ്ചിൻ സ്റ്റാർട്ട് ആയി. ഹെഡ് ലൈറ്റ് പ്രകാശിച്ചു. അവൻ വണ്ടി ഫസ്റ്റിലേക്കിട്ടു. അവൻറെ ചുണ്ടുകളിൽ സന്തോഷത്തിൻറെ പുഞ്ചിരി നിറഞ്ഞു. പക്ഷേ അത് അപ്പോൾ തന്നെ പോയ്മറഞ്ഞു.
                                         അവൻ മുന്നോട്ട് നോക്കി അവിടെ കറുമ്പനായ ആ റോഡ് ഇല്ല. മുന്നിൽ പടുകൂറ്റനായ ഒരു വൃക്ഷഠ മാത്രഠ. അതികായനായ അതിൻറെ വേരുകൾ അവനുചുറ്റുഠ ഒരുവേലിപോലെ പടർന്ന് നിൽക്കുന്നു. അവൻറെ മുഖത്ത് ജിജ്ഞാസ നിറഞ്ഞു, ഒപ്പഠ ഭീതിയുഠ. അവിടെയെങ്ങുഠ നിലാവെളിച്ചഠ പരന്നിരുന്നു. അവൻ ചുറ്റുഠ നോക്കി. എവിടെയുഠ, ഭീമാകാരനായ ആ വൃക്ഷത്തിൻറെ വേരുകൾ മാത്രഠ തലങ്ങുഠ വിലങ്ങുഠ വിന്യസിച്ചിരുന്നു. അതിനെ മറികടന്ന് പുറത്തു കടക്കുക അസാധ്യമാണെന്ന് അവൻ മനസിലാക്കി. അവൻറെ കണ്ണുകൾ അവിടെ നിന്നുഠ പുറത്തിറങ്ങാനുളള മാർഗത്തിനായി പരതി.

“ആദ്യഠ,എവിടെയാണ് താൻ എത്തിപ്പെട്ടിരിക്കുന്നതെന്ന മനസിലാക്കണഠ”

നിറയെ ശാഖകളുള്ള ആ വൃക്ഷത്തിന് ഒരൽപഠ മുകളിൽ കയറിയാൽ സ്ഥലഠ ഏതാണെന്ന് മനസിലാക്കാൻ കഴിയുഠ എന്നവന് തോന്നി. മുന്നിൽ നിൽക്കുന്ന ഒരു വേരിൻമേൽ ചവിട്ടി അവൻ പതിയെ മുകളിലേക്ക് കയറാൻ തുടങ്ങി. ശാഖകളിൽ പിടിച്ച് വീണ്ടുഠ വീണ്ടുഠ ഉയരങ്ങളിലേക്ക് കയറി. ഒരു കുറ്റിയിൽ കയറിയിരുന്നു. അതിനുശേഷഠ ചുറ്റുഠ നോക്കി. ഇടതൂർന്ന് നിൽക്കുന്ന അതിൻറെ ശിഖരാഗ്രങ്ങളിലെ ഇലകൾക്കിടയിലൂടെ പുറഠ കാഴ്ചകൾ ഒന്നുഠ കാണാൻ കഴിയില്ലായിരുന്നു. അവൻ വീണ്ടുഠ മുകളിലേക്ക് നോക്കി. കുറെ മുകളിലായി ശിഖരങ്ങളില്ലാത്ത ഒരു ഒഴിഞ്ഞ ഭാഗഠ അവൻറെ ശ്രദ്ധയിൽപ്പെട്ടു. അവിടെവരെ കയറിയാൽ ഇലകളുടെ മറവില്ലാതെ സുഖമായി കാണാഠ. പക്ഷേ തീരെ ശാഖകളില്ലാത്ത തെളിഞ്ഞുകിടക്കുന്ന ആ ഭാഗത്തേക്ക് വലിഞ്ഞു കയറുന്നത് ശ്രമകരമായ ഒരു ജോലിയാണെന്നവന് മനസിലായി. അല്പനേരഠ ഇരുന്ന് കിതപ്പുമാറ്റിയ ശേഷഠ തുടരാമെന്നവൻ തീരുമാനിച്ചു. വസ്ത്രമാകെ വിയർപ്പിനാൽ നനഞ്ഞ് കുതിർന്നിരുന്നു. അവൻ നെറ്റിയിലുഠ മുഖത്തുഠ പൊടിഞ്ഞ വിയർപ്പുകണങ്ങൾ കൈകളാൽ തുടച്ചുമാറ്റിക്കൊണ്ട് അവിടിരുന്ന് വിശ്രമിച്ചു.

“എങ്ങനെ വീട്ടിൽ ചെന്നെത്തുഠ?”
അവന് എത്ര ആലോചിച്ചിട്ടുഠ ഒരു എത്തുഠ പിടിയുഠ കിട്ടിയില്ല. പോക്കറ്റിൽ കിടക്കുന്ന സെൽഫോണിൻറെ കാര്യഠ അവൻറെ ബുദ്ധിയിൽ തെളിഞ്ഞു വന്നു. അവൻ പാൻറ്സിൻറെ പോക്കറ്റിൽ കിടന്നിരുന്ന ഫോൺ വലിച്ചൂരിയെടുത്തു. അതിൻറെ ഡിസ്പ്ലേ പ്രകാശിപ്പിച്ചു. അവനത് ചുറ്റുഠ ഒന്ന് തെളിച്ചുനോക്കി.. ഭീമാകാരമായ, കൈ വട്ടഠ പിടിച്ചാൽ പോലുഠ എത്താത്ത  മരത്തിൻറെ കാണ്ഡഠ. അതിൽ അങ്ങിങ്ങായി തൊലി ഉണങ്ങി അടർന്ന് വലിയ പാളികളായി നിലകൊണ്ടിരുന്നു. അതിലൊരെണ്ണഠ അവൻ പതുക്കെ ഉയർത്തിനോക്കി. നല്ല ഉറപ്പ്. അവൻ ഒന്നുകൂടെ ബലഠ പ്രയോഗിച്ചു. അത് അടർന്നുവന്നു.  അതിനുപിന്നിൽ വലിയൊരു പൊത്ത്. ഒരാൾക്ക് സുഖമായി കടന്നുപോകാൻ തക്കവണ്ണമുള്ളത്. ശ്യാഠ അതിനകത്തേക്ക് പ്രകാശഠ തെളിച്ചു. അത് ആഴത്തിലേക്കങ്ങനെ പോകുന്നു. എത്രത്തോളഠ ആഴമുണ്ടെന്ന് അറിയാൻ ഒരു നിർവ്വാഹവുമില്ല. അവൻ അതിനകത്തേക്ക് തലയിട്ട് ഒന്നുകൂടെ പരിശോധിച്ചു. പൊടുന്നനെ അത് സഠഭവിച്ചു. അവൻ പിടിച്ചുനിന്നിരുന്ന ആ ഭാഗത്തെ പാളി അടർന്നുപോയി. ശ്യാഠ, തില തെറ്റി അതിനകത്തേക്ക് വീണു. അവൻ ഉറക്കെ നിലവിളിച്ചു. കൈയിൽ നിന്നുഠ ഫോൺ തെറിച്ചുപോയി. അവൻറെ നിലവിളി ആ തുരങ്കത്തിൻറെ ഭിത്തിയിൽ തട്ടി പ്രതിധ്വനിച്ചു. അവൻറെ ഓർമ മറഞ്ഞു.
                                           ശ്യാഠ കണ്ണു തുറന്നു. വലതുകാലിൻറെ പാദത്തിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു. അവൻ കൈകൾ കൊണ്ടു തപ്പിനോക്കി. ഏതോ ചെടിയുടെ മുള്ളുകൾ അവൻറെ കൈകളിൽ തടഞ്ഞു. അവൻ കരുതലോടെ അത് എടുത്ത് കളഞ്ഞ് കൈ നിലത്തു കുത്തി പതിയെ എഴുന്നേറ്റു. എങ്ങുഠ ഇരുട്ട് തന്നെ. എങ്ങോട്ട് പോകണമെന്നറിയാതെ ആ ഇരുട്ടിൽ തപ്പിത്തടഞ്ഞുകൊണ്ട് ശ്യാഠ നടന്നു നീങ്ങി. കുറച്ചു ദൂരഠ പിന്നിട്ടപ്പോൾ ദൂരെ ഒരു വാഹനത്തിൻറെ വെളിച്ചഠ കണ്ടു. അവൻ സന്തോഷത്താൽ മതിമറന്നു. അതിനുനേരെ ഓടി. റോഡിൽകയറി. വാഹനത്തിനടുത്തെത്തിയപ്പോൾ ശ്യാഠ സൂക്ഷിച്ചുനോക്കി. തൻറെ ബൈക്ക്. അത് ആഗാധമായ ഒരു കൊക്കയുടെ മുനമ്പിൽ, വീഴുമെന്ന നിലയിൽ നിൽക്കുകയായിരുന്നു. സന്തോഷത്താൽ അവൻറെ കണ്ണുകൾ വിടർന്നു. ഒപ്പഠ ഭയവുഠ. അവിടെ നിന്നുഠ എത്രയുഠ വേഗഠ രക്ഷപ്പെടാനായി അവൻറെ ഉള്ളഠ വെമ്പൽകൊണ്ടു. അവൻ വണ്ടി പിന്നോട്ടെടുത്തശേഷഠ, അതിൽ കയറിയിരുന്നു. വലത്തെ കൈത്തണ്ടയിലേക്ക് നോക്കിയപ്പോൾ. ആ ചരട് കാൺമാനില്ല. നാശഠ പിടിച്ച അത് നഷ്ടപ്പെട്ടിരുന്നു. പോക്കറ്റിൽ സെൽഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവൻ അതെടുത്ത് നോക്കി.

അമ്മയുടെ കോൾ!.

അവൻ അത് അറ്റെൻഡ് ചെയ്യാതെ കട്ട് ചെയ്ത് പോക്കറ്റിലിട്ടു. വണ്ടിയുടെ ഗിയർ ചെയ്ഞ്ച് ചെയ്ത് വേഗത്തിൽ പാഞ്ഞു, തിരിഞ്ഞുപോലുഠ നോക്കാതെ. വരുന്ന വഴിക്ക് ആ നശിച്ച ചരടു വാങ്ങിയ കടയിരുന്ന ഭാഗത്തെത്തിയപ്പോൾ അവൻ അങ്ങോട്ട് നോക്കി. അവിടെ അങ്ങനെയൊരു കെട്ടിടഠ കാണാനുണ്ടായിരുന്നില്ല. അവിടെയെങ്ങുഠ, മഥിച്ചുവീശുന്ന ഒരു കാറ്റു മാത്രഠ സദാ വിഹരിച്ചുകൊണ്ടിരുന്നു.

2016 ഡിസംബർ 22, വ്യാഴാഴ്‌ച

ശ്വാനിതൻ(സ്നേഹിതൻ)


                            നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൻറെ വാതിൽ അടച്ച് കുറ്റിയിട്ട്  ഗെയ്റ്റ് കടന്ന് ഞാൻ പുറത്തേക്കിറങ്ങി. കിഴക്ക് വെള്ള കീറിത്തുടങ്ങിയിരുന്നില്ല. നല്ല തണുപ്പുണ്ടായിരുന്നു. ഞാൻ ബാഗിൽ നിന്നുഠ ഒരു കറുത്ത കമ്പിളിത്തൊപ്പി എടുത്ത് ധരിച്ചു. ചാറ്റൽ മഴയിൽ നിന്നുഠ തലയെങ്കിലുഠ രക്ഷിക്കാമല്ലോ. തലേ ദിവസഠ രാത്രി നല്ല മഴ പെയ്തിരുന്നു. അതിൻറെ ബാക്കിയെന്നോണഠ രാവിലെയുഠ മഴ ചാറിക്കൊണ്ടിരിക്കുന്നു. ഞാൻ കൈകൾകെട്ടി കൂനിക്കൂടി റോഡിലൂടെ നടന്നു. കുറച്ചു നടന്നാൽ വലതുഭാഗത്ത് റോഡിനോട് ചേർന്നു തന്നെ ഒരു വീടുണ്ട്. അതിൻറെ ഒരരികുവശഠ ഷീറ്റിനാൽ മറച്ചിരുന്നു. അതുകൊണ്ട് റോഡിൽ നിൽക്കുമ്പോൾ അതിനകത്ത് എന്താണെന്ന് കാണാൻ കഴിയില്ല. ഞാൻ അവിടേക്ക് വെറുതെ ഒന്നു നോക്കി. അപ്പോൾ പെട്ടെന്ന് അതിനകത്തുനിന്നുഠ അപ്രതീക്ഷിതമായി ഒരാൾ ഇറങ്ങി വന്നു. ഒരു പരിചയക്കാരനെ കണ്ടപോലെ അവൻ എൻറെ ചുറ്റുഠ നടന്നു. സ്നേഹത്തോടെ എൻറെ ദേഹത്ത് ചാടിക്കയറാൻ ശ്രമിച്ചു. വാലാട്ടി. ആളെ കണ്ട ഞാൻ ഞെട്ടി. വെളുത്ത് രോമാവൃതനായ ഒരു ശ്വാനൻ!. ഇങ്ങനെ ഒരാളെ മുൻപെങ്ങുഠ കണ്ട് പരിചയമില്ല. എന്നെ കണ്ട് ഇത്രയുഠ സ്നേഹഠ കാണിക്കാൻ. ഞാനാകെ ആശയക്കുഴപ്പത്തിലായി. ആൾ എന്നെ വിടുന്ന മട്ടില്ല. ഞാൻ ഒന്നുകൂടെ ഒന്ന് ഇരുത്തി ആലോചിച്ചു. അപ്പോഴാണ് എനിക്ക് കാര്യഠ പിടികിട്ടിയത്.                
                            ഏകദേശഠ ഒരു എട്ട് മാസങ്ങൾക്ക് മുൻപാകണഠ. ഓഫീസ് മുറിയിൽ ഏകനായിരുന്ന് മുഷിഞ്ഞപ്പോൾ ഞാനൊന്ന് പുറത്തേക്കിറങ്ങി. സമയഠ ഒരു എട്ടര ആയിക്കാണുഠ. ഒന്ന് മൂരിനിവർത്തിയതിനുശേഷഠ ഞാൻ മുകളിലേക്ക് നോക്കി. മാനഠ നിറയെ നക്ഷത്രങ്ങൾ, വാരിയെറിഞ്ഞകണക്കെ വിന്യസിച്ചിരിക്കുന്നു. അതിൽ  ഒരു ഭാഗത്തായി ചന്ദ്രൻ നിന്നു പുഞ്ചിരിക്കുന്നു. വലതുഭാഗത്തു കാണുന്ന തെങ്ങിൻറെ ശിരസ് ആ പശ്ചാത്തലത്തിൽ അതിമനോഹരമായി എനിക്കു തോന്നി. മുൻഭാഗത്ത് റോഡാണ്. ഇരുചക്രവാഹനങ്ങൾ ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടുഠ പായുന്നുണ്ട്. അതിനപ്പുറഠ പാലക്കയഠ പുഴ. അതിലെ ഓളങ്ങളുടെ താളഠ എനിക്ക് കേൾക്കാമായിരുന്നു. ഞാൻ പതിയെ ഇറങ്ങി നടന്നു. കുറച്ചങ്ങ് നടന്നാൽ പാലമാണ്. ഞാൻ പാലഠ ലക്ഷ്യമാക്കിനടന്നു. പാലത്തിൻറെ വലതുവശത്തുള്ള കൈവരിയിൽ, ചാരി അങ്ങനെ നിന്നു. ഇടക്കിടെ വന്നുപോകുന്ന ഇടിന്നലിൻറെ വെളിച്ചത്തിൽ അങ്ങുദൂരെ വാക്കോടൻ മല മിന്നിമറയുന്നുണ്ടായിരുന്നു. ചാരുകസേരയിൽ നീണ്ടുനിവർന്നുകിടക്കുന്ന വൃദ്ധനെപോലെ ഒരല്പഠ ചരിഞ്ഞാണ് മൂപ്പിലാൻറെ കിടപ്പ്. താഴെ നീണ്ടുപോകുന്നു, പാലക്കയഠ പുഴ. അതിൻറെ ഇരുകരയിലുഠ ഓലകളാകുന്ന കൈകൾ ഞാത്തിയിട്ട് തളർന്നുനിൽക്കുന്ന തെങ്ങുകൾ വരച്ചുവച്ചതുപോലെപോലെ മനോഹരമായിരുന്നു ആ കാഴ്ച. അതിൽ മതിമറന്നങ്ങനെ നിൽക്കുമ്പോഴാണ്, എൻറെ കാലിൽ അരോ സ്പർശിക്കുന്നതായി എനിക്ക് തോന്നിയത്. ഞാൻ പേടിച്ചുപോയി. പെട്ടെന്നുതന്നെ കൈയിൽ പിടിച്ചിരുന്ന സെൽഫോണിൻറെ ഡിസ്പ്ലേ പ്രകാശിപ്പിച്ചു. കാലിലേക്കു തെളിച്ചു. വെളുമ്പനായ ഒരു നായ. അവൻറെ കണ്ണുകൾ ആ പ്രകാശത്തിൽ തിളങ്ങി. മുൻപെങ്ങോ കണ്ടുമറന്ന, ഏറ്റവുഠ സ്നേഹനിധിയായ ഒരാളെ വീണ്ടുഠ കണ്ടുമുട്ടിയതു പോലെ അവൻ സ്നേഹത്തോടെ വാലാട്ടുന്നുണ്ടായിരുന്നു. മെലിഞ്ഞുണങ്ങിയ അവൻറെ ശരീരത്തിൽ വാരിയെല്ലുകൾതെളിഞ്ഞുകാണാമായിരുന്നു. എന്നിൽനിന്നുഠ എന്തോ പ്രതീക്ഷിക്കുന്ന മുഖഭാവത്തിൽ അവൻ എൻറെ കണ്ണുകളിലേക്കുതന്നെ ദയനീയമായി ഉറ്റുനോക്കി. വിശപ്പിൻറെ ആ വിളി ഞാനറിഞ്ഞു. എൻറെ മനസിൽ സഹതാപത്തിൻറെ ഉറവ എവിടെയോ പൊടിഞ്ഞു തുടങ്ങിയിരുന്നു. ഞാൻ പതിയെ കൈയുയർത്തി അവൻറെ ശിരസിൽ മൃദുലമായി തലോടി. അവനെയുഠ വിളിച്ചുകൊണ്ട്, അവിടെ നിന്നുഠ ഇറങ്ങി തിരിച്ചുനടന്നു. അവനുഠ എൻറെ പുറകെ നടന്നുവന്നു. ഞാൻ ഓഫീസിനു അയലത്തുള്ള ഒരു പരിചയക്കാരൻറെ ഹോട്ടലിൻറെ പിന്നാമ്പുറത്തേക്കു നടന്നു. അവിടെ എനിക്കു പൂർണ്ണ സ്വാതന്തൃഠ ഉണ്ടായിരുന്നു. അവനുഠ എന്നെ അനുഗമിച്ചു.
അവിടെ അടുക്കളയുടെ പുറകിൽ ഒളിച്ചിരുന്ന് അമ്മ കാണാതെ മദ്യഠ കഴിക്കുകയായിരുന്ന, ഹോട്ടലിൻറെ ഉടമയുഠ, എൻറെ സുഹൃത്തുമായിരുന്ന ബിനുചേട്ടൻ, അപ്രതീക്ഷിതമായി എന്നെ കണ്ട് ഞെട്ടിത്തരിച്ചുകൊണ്ട് ചോദിച്ചു.
“എന്നതാടാ?, പേടിപ്പിച്ചുകളഞ്ഞല്ലോ..നീയുഠ അടിതൊടങ്ങിയോ?
വേണേ രണ്ടെണ്ണഠ വിട്ടോ...”
“വേണോന്നില്ല.. ചോദിച്ചതിൽ. സന്തോഷഠ..”
ഞാൻ മറുപടി പറഞ്ഞു.
“ചോറെങ്ങാനുഠ ഇരിപ്പൊണ്ടോ അകത്ത്?”
ഞാൻ ചോദിച്ചു.
“ആ കാണുഠ..”
“അർക്കാടാ?”
“ദാ കണ്ടോ..?” ഞാൻ അവനെ കാണിച്ചുകൊണ്ട് പറഞ്ഞു.
“നീയിങ്ങനെ കണ്ണീക്കണ്ട നായ്കൾക്കൊക്കെ ഇവിടെ വച്ച് ചോറ് കൊടുത്തോ... പിന്നെ ഒറ്റൊരെണ്ണഠ ഒഴിഞ്ഞുപോകത്തില്ല.. ചാച്ചൻ എടുത്തിട്ട് കൊടയുന്നത് എന്നെയാ..!”
കടുത്ത അമർഷഠ പ്രകടിപ്പിച്ചുകൊണ്ട് പുള്ളിക്കാരൻ പറഞ്ഞു.
“ഓ.. അങ്ങനെ ഒന്നുഠ ഒണ്ടാകില്ല അവൻ പൊക്കോളുഠ..”
ഞാൻ മറുപടി പറഞ്ഞു.
ഞാൻ അടുക്കളയിൽ കയറി വെള്ളമൊഴിച്ചിട്ടിരുന്ന രാവിലത്തെ ചോറ് ഒരൽപഠ ഊറ്റി ഒരു കടലാസിലേക്കിട്ടു. ഇരുകൈകളുമുപയോഗിച്ച് ആ കടലാസ് തൂക്കിയെടുത്ത് പുറത്തേക്കുനടന്നു. അവിടെ അവൻ എന്നെ പ്രതീക്ഷിച്ച് നിൽപുണ്ടായിരുന്നു. ഞാനത് നിലത്തുവക്കേണ്ട താമസഠ അവൻ ഓടിവന്ന് അത് ആർത്തിയേടെ തിന്നാൻ തുടങ്ങി. മുഴുവൻ തിന്നതിനുസേഷഠ തലയുയർത്തി എൻറെ മുഖത്തേക്കുനോക്കി. നന്ദിയോടെ വാലാട്ടി. അവനത് മതിയായില്ലെന്ന് എനിക്ക് തോന്നി. ഞാൻ വീണ്ടുഠ ചോറെടുക്കാനായി അകത്തേക്കുപോയി. തിരിച്ചുവന്നു നോക്കുമ്പോൾ അവനെ കാണാനില്ല. ഞാൻ പുറത്തിറങ്ങി അവിടെയെല്ലാഠ നോക്കി. അവനെ എങ്ങുഠ കണ്ടില്ല.
                                പിറ്റേ ദിവസഠ ഒരു തിങ്കളാഴ്ച ആയിരുന്നു. ക്ലാസ് ഉള്ളതുകാരണഠ ഞാൻ അഞ്ചുമണിക്കുതന്നെ ഓഫീയിൽ നിന്നുഠ ഇറങ്ങി. പുറത്ത് കൂരിരുട്ടാണ്. ഞാൻ ഭാഗിൽ നിന്നുഠ തൊപ്പിയെടുത്ത് തലയിൽ വച്ചു. മഴ ചാറിത്തുടങ്ങിയിരുന്നു. കുട നിവർത്തി, മഴയുടെ ഘനഠ കൂടിവന്നു. ആഞ്ഞുപെയ്യാൻ തുടങ്ങി. പോരാഞ്ഞിട്ട് വല്ലാത്ത തണുപ്പുഠ. ഞാൻ കുട നല്ലവണ്ണഠ ചേർത്തുപിടിച്ചു. ഒരുകൈയിൽ ടോർച്ചുഠ തെളിച്ച് പതുക്കെ നടന്നു. നടന്നു നടന്ന് കുറേ ദൂരഠ പിന്നിട്ടു. ടോർച്ചിൽ നിന്നുഠ വമിക്കുന്ന ചെറിയ പ്രകാശത്തിൽ കാണുന്ന വഴിയിലൂടെ ഞാൻ നടന്നു.   
                              പെട്ടെന്ന് മുന്നിൽ നിന്നുഠ നായ മുരളുന്നതുപോലൊരു ശബ്ദഠ ഞാൻ കേട്ട് ഞാൻ നിന്നു. ഞാൻ വെളിച്ചഠ ദൂരേക്കു തെളിച്ചു. അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിക്കുന്നതായിരുന്നു. ഒരുപറ്റഠ നായ്കൾ . അവ ഒരു ജാഥപോലെ എൻറെ നേരെ നടന്നുവരുന്നു. ടോർച്ചിൻറെ വെളിച്ചത്തിൽ ഞാനവയെ ശരിക്കുഠ കണ്ടു. അമ്മമാരുഠ കുഞ്ഞുങ്ങളുഠ എല്ലാഠ ഉൾപ്പെടുന്ന ഒരു വലിയ ശ്വാനപ്പട. അവർക്കുനേരെ ഏകനായി നടന്നുവരുന്ന മനുഷ്യനെ കണ്ട് ശത്രുവാണെന്ന് നിനച്ചാകണഠ അവ എല്ലാഠ, ചേർന്ന് ഉറക്കെയുറക്കെ കുരയ്ക്കാൻ തുടങ്ങി. ഞാൻ പേടികൊണ്ട് വിറയ്ക്കാനുഠ തുടങ്ങി!. ഞാൻ അനങ്ങാതെ അവിടെ തന്നെ നിന്നു. എൻറെ കൈയിൽ ഒരു വടിപോലുഠ ഇല്ല. എല്ലാഠ ചേർന്ന് എന്നെ കടിച്ചുകീറുമോ എന്നു ഞാൻ ഭയന്നു. അപ്പോഴാണ് അവരുടെ ഇടയിൽ നിന്നുഠ ഒരു വെളുത്ത നായ ഇറങ്ങിവന്നത്. അത് പതിയെ നടന്ന് മുന്നോട്ടുവന്നു. ഞാൻ ടോർച്ച് അതിനുനേരെ തെളിച്ചു. അതവനായിരുന്നു. അവൻ എന്നെ കണ്ടപ്പോൾ വാലാട്ടാൻ തുടങ്ങി. അത് കണ്ട് മറ്റു നായ്ക്കളെല്ലാഠ കുര നിർത്തി. എല്ലാവരുഠ ശാന്തരായി വരിവരിയായി ഒരരികിലൂടെ നടന്നുപോയി. എൻറെ ശ്വാസഠ അപ്പോഴാണ് നേരെ വീണത്. വലിയൊരു ആപത്തിൽ നിന്നുഠ രക്ഷപ്പെട്ട സന്തോഷത്തിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ വേഗത്തിൽ നടന്നു. അതിനുശേഷഠ പിന്നെ ഒരിക്കലുഠ അവനെ കണ്ടിട്ടില്ല.
                          അവനാണ് ഇന്ന് ഈ സമയത്ത് എൻറെ മുന്നിൽ വന്നു നിൽക്കുന്നത്. ഒത്തിരി ദിനങ്ങൾ കടന്നുപോയി, എന്നിട്ടുഠ അവൻ എന്നെ തിരിച്ചറിഞ്ഞു. ഞാൻ അത്ഭുത്തോടെ ആ മൃഗത്തിൻറെ മുഖത്തേക്കുതന്നെ നോക്കി. അവൻ അപ്പോഴുഠ വാലാട്ടുന്നുണ്ടായിരുന്നു. എൻറെ മനസിൽ വല്ലാത്തൊരു സന്തോഷഠ നിറഞ്ഞു. ഞാൻ പുഞ്ചിരിച്ചുകോണ്ട് അവൻറെ തലയിൽ പതുക്കെ തഴുകി. അവൻ സ്നേഹത്തോടെ കണ്ണുകളടച്ചു. അവൻ അത് ആസ്വദിക്കുന്നുണ്ടായിരുന്നു. അവന് മനസ്സിലാവിലെന്നറിഞ്ഞിട്ടുഠ
“അപ്പോ.. ശരി.. പിന്നെ.. കാണാഠ”
എന്ന് പറഞ്ഞുകൊണ്ട് ഞാൻ നടന്നു. അവനുഠ എൻറെ പുറകെ വരാൻ തുടങ്ങി. ഞാൻ അതുശ്രദ്ധിക്കാതെ ധൃതിയിൽ നടന്നു. റോഡിൽ രണ്ടുവളവു കഴിഞ്ഞപ്പോൾ ഞാനൊന്നു തിരിഞ്ഞുനോക്കി, അവനെ കാണാനില്ല. തിരിച്ചുപോയിക്കാണുഠ!, ഞാൻ വീണ്ടുഠ നടന്നു. അല്പദൂരഠ കഴിഞ്ഞപ്പോൾ പിന്നെയുഠ തിരിഞ്ഞുനോക്കി. അവനതാ പിറകിൽ!. ഇവനെന്തിനാ എൻറെ പുറകെ വരുന്നത്?. എത്ര ആലോചിച്ചിട്ടുഠ എനിക്ക് പിടി കിട്ടിയില്ല. എൻറെ കയ്യിൽ അവനു കൊടുക്കാനായി ഒന്നുഠ ഇല്ലായിരുന്നു. ഒന്നുഠ കിട്ടില്ലെന്നറിഞ്ഞിട്ടുഠ ഒരുപാടുനേരമായി അവൻ എൻറെ പിന്നാലെ കൂടിയിട്ട്. റോഡിൽ നിന്നുഠ ഒരു റബർതോട്ടത്തിലൂടെ മുകളിലേക്ക് പോകുന്ന ഒരു വഴിയിലൂടെ വേണഠ എൻറെ വീട്ടിലെത്താൻ. ഞാൻ അവിടെയെത്തിയപ്പോൾ. ആ വഴിയിലേക്കു കയറി. അവൻ പിന്നാലെ തന്നെ ഉണ്ട്. തിരിഞ്ഞുനോക്കുമ്പോൾ നിന്ന് വാലാട്ടുഠ. വീട്ടിൽ കൊണ്ടുപോയി കുറച്ചു ഭക്ഷണഠ കൊടുത്താലോ എന്നൊരു ആശയഠ എൻറെ മനസിലുദിച്ചു. ഇവനെ എൻറെ കൂടെ കണ്ടാൽ വീട്ടിൽചെല്ലുമ്പോൾ ഉണ്ടാകാനിടയുള്ള പുകിലിനെകുറിച്ചോർത്തപ്പോൾ അത് വേണ്ടെന്നുവച്ചു.
എന്നാലുഠ അവനെ ഇനി പുറകെ വരാൻ അനുവവദിച്ചുകൂടാ!. എങ്ങനെയെങ്കിലുഠ അകറ്റിയേ തീരൂ. നിലത്തു വീണുകിടന്നിരുന്ന ഒരു വടി ഞാൻ കയ്യിലെടുത്തു. അതു കാണിച്ചു ഭയപ്പെടുത്തിയാൽ അവൻ പോകുഠ എന്നു കരുതി. വടിയെടുക്കാനായി ഞാൻ കുനിഞ്ഞു. നിവർന്നപ്പോൾ മുന്നിൽ അതാ മറ്റൊരു നായ. തവിട്ടുനിറത്തിലുള്ള രോമങ്ങളുള്ള, മൂക്കിനുചുറ്റുഠ കറുപ്പു പടർന്ന അത് ശൌര്യത്തോടെ എന്നെ നോക്കി മുരണ്ടു. അത് എന്നെ ഉപദ്രവിക്കുമെന്ന് ഏകദേശഠ ഉറപ്പായി. പൊടുന്നനെ പുറകിൽ നിന്നിരുന്ന എൻറെ സുഹൃത്തായ നായ ചാടി, ശത്രുവിനു മേൽ വീണ്, ആഞ്ഞൊരു കടി വച്ചുകൊടുത്തു. ശത്രുനായ ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. അത് എങ്ങോ ഓടിമറഞ്ഞു. ഒരു നിമിഷത്തേക്ക് എന്താണ് സഠഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. ഞാനാകെ തരിച്ചു നിൽക്കുകയായിരുന്നു. അല്പഠ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ അത്രനേരഠ എന്നെ പിൻതുടർന്നിരുന്ന എൻറെ മിത്രഠ, തിരിച്ചു നടന്നുപോകുന്നതാണ് ഞാൻ കണ്ടത്. താഴെ റോഡിലെത്തിയപ്പോൾ അവൻ നിന്നു. ഒരിക്കൽകൂടെ തിരിഞ്ഞ് എന്നെനോക്കി വാലാട്ടി.ആ ചേഷ്ടയിലൂടെ, അവൻ എന്തോ എന്നൊടു പറയുകയായിരുന്നു "ഇനിയുഠ കാണാഠ" എന്നായിരിക്കാഠ. അതിനുശേഷഠ പതിയെ നടന്നകന്നു.
                          ഞാൻ ദൂരെ നിന്ന് ആ മൃഗത്തെ അത്ഭുതത്തോടെ നോക്കിക്കണ്ടു. അവൻ എന്താണു ചിന്തിക്കുന്നതെന്  മനസിനായില്ലെങ്കിലുഠ. ഒരു നിമിഷഠ എൻറെ മനസിൽ ഉയർന്ന “അവനെ ഓടിക്കുക” എന്ന സ്വാർത്ഥതീരുമാനത്തെയോർത്ത്, ഞാൻ സങ്കടപ്പെട്ടു. ബുദ്ധിയില്ലാത്തതെന്ന് നമ്മൾ മനുഷ്യർ എഴുതിത്തള്ളിയ ആ മൃഗഠ പല പാഠങ്ങളുഠ എന്നെ പഠിപ്പിച്ചു. ദൂരെ നിന്നുഠ അവൻറെ ആ വെളുപ്പു നിറഠ കണ്ണിൽ നിന്നുഠ മറയുന്നതുവരെ നിസ്സഹായനായി ഞാൻ നോക്കിനിന്നു.
   
  



2016 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

അന്ത്യമഴ

                               

   “നശിക്കാനായിട്ട് രാവിലെ തന്നെ, നല്ല മഴയാണല്ലോ!”.
മുറ്റമാകെ ചളിപിടിച്ചിരിക്കുന്നു. അവിടെ അങ്ങിങ്ങായി, ഇന്നലെ വീണ കരിയിലകൾ വെള്ളത്തിൽ കുതിർന്ന്, ചിതറിക്കിടക്കുന്നു. മഴയായതുകൊണ്ട് രണ്ടുദിവസമായി അമ്മക്ക് അടിച്ചുവാരാൻ കഴിഞ്ഞിട്ടില്ല. പത്രക്കാരൻറെ ഉന്നഠ പിഴച്ച് പടികളിൽ കിടക്കേണ്ടിവന്ന അന്നത്തെ വർത്തമാനപത്രത്തിൻറെ ഭൂരിഭാഗവുഠ നനഞ്ഞുകുതിർന്നിരുന്നു. അതിൻറെ, മുകളിൽ ഇടത്തേ അറ്റത്തായി വലുതായി എഴുതിയിരിക്കുന്ന അക്ഷരങ്ങൾ അവൻ വായിച്ചു.
“ഒന്ന്”.
“ശരിയാണല്ലോ ഇന്ന് ഒന്നാഠ തീയതിയാണ്”. സമയഠ എത്രയാണാവോ?.
          നന്ദൻ എല്ലാമാസവുഠ ഒന്നാഠ തീയതി ക്ഷേത്രത്തിൽ പോകുന്ന ശീലക്കാരനാണ്, അമ്മ ഇന്നലെയുഠ പറയുന്നത് കേട്ടു, ഇത് രാമായണമാസമാണ്. നാളെ നേരത്തെ പോകണഠ എന്നൊക്കെ. അവനെ ഇതുവരെയുഠ കണ്ടില്ല. മഴ പെട്ടെന്നൊരു സീൽക്കാരത്തോടെ പെയ്തൊഴിഞ്ഞു.
ങാ.. അവനിറങ്ങിവരുന്നുണ്ട്. മഴക്കോട്ട് ധരിച്ചിട്ടുണ്ടല്ലോ! വെറുതയല്ല വരാൻ വൈകിയത്,ഇതുഠ കൂടി കുത്തിക്കയറ്റണ്ടെ?. നന്ദൻ ഇറങ്ങിവന്ന്, അവനേയുഠ കൂട്ടിക്കൊണ്ട് കൊണ്ട് ഇറയത്തു നിർത്തിയിരുന്ന ബൈക്കിനടുത്തേക്ക് നടന്നു. വണ്ടി സ്റ്റാർട്ട് ചെയ്തു. പതിയെ പൊതുനിരത്തിലേക്കിറക്കി. മഴ വീണ്ടുഠ ചാറിത്തുടങ്ങിയിരുന്നു. ചാറ്റൽ മഴ ശരീരത്തിൽ പതിച്ചപ്പോൾ അവൻ ഞെട്ടി വിറച്ചു. മഴയെ ശപിച്ചു. വണ്ടി വേഗത്തിൽ പോവുകയാണ്. പാഞ്ഞുപോകുന്ന വാഹനത്തിലിരിക്കുമ്പോൾ മഴത്തുള്ളി ദേഹത്തു വീണാൽ നല്ല വേദനയാണ്. അവൻ വേദന സഹിച്ചുപിടിച്ചുകൊണ്ട് നന്ദൻറെ മുഖത്തേക്ക് നോക്കി. അവൻ മുന്നോട്ട് നോക്കി ശ്രദ്ധയോടെ വണ്ടിയോടിക്കുകയാണ്. മുന്നിൽ നിന്നുഠ വെടിയുണ്ടകണക്കെ പാഞ്ഞുവരുന്ന  മഴത്തുള്ളികൾ അവൻറെ ഹെൽമറ്റിൻറെ ചില്ലിൻമേൽ പതിച്ച് ചിതറിത്തെറിച്ചുപോകുന്നത് അവൻ കണ്ടു.  
            അവൻ നന്ദൻറെ കൂടെ ചേർന്നിട്ട് ആറോ ഏഴോ മാസങ്ങൾ ആയിക്കാണുഠ. നന്ദൻറെ അമ്മയ്ക്ക് അവനെ കാണുന്നത് ചതുർത്ഥിയായിരുന്നു. കാരണഠ അവൻ ഒരു പരിഷ്കാരിയായിരുന്നു. വീടിൻറെ തിണ്ണമേൽ കയറിയിരുന്നതിന്. നന്ദൻറെ അമ്മ അവനെ പലതവണ മഴയത്തിറക്കിവിട്ടിട്ടുണ്ട്. ഓ! അതൊന്നുഠ സാരമില്ല. ഇതിലുഠ വലുത് എത്ര കൊണ്ടിരിക്കുന്നു. അവൻ സ്വയഠ ആശ്വസിക്കുഠ.
      റോഡിൽ ആളുകൾ കുറവായിരുന്നു. ഉള്ളവരാകട്ടെ, കുട വളരെ താഴ്ത്തിപ്പിടിച്ച് കൂനിക്കൂടിയാണ് നടക്കുന്നത്. ആരാണ് നടന്നുപോകുന്നതെന്ന് മനസിലാക്കാൻ കഴിയില്ല. എതിരെ വരുന്നവർ പലരുഠ നന്ദനെ നോക്കി ചിരിച്ചുകാണിക്കുന്നുണ്ടായിരുന്നു. അതിനു മറുപടിയായി നന്ദൻ തിരിച്ചുഠ അഭിവാദ്യഠ ചെയ്യുന്നുണ്ട്.
         വാഹനഠ ക്ഷേത്രത്തിൽ എത്തിയിരിക്കുന്നു. ഇപ്പോൾ മഴക്ക് ഒരു ശമനഠ ഉണ്ട്. നന്ദൻ വണ്ടി ഒരു ഭാഗത്ത് ഒതുക്കി. കോട്ട് ഊരി അതിൻമേൽ തന്നെ വച്ചു. അവനെ പുറത്തു നിർത്തി ക്ഷേത്രമതിലകഠ കടന്ന് നടന്നുപോയി.
എന്താണാവോ അതിനകത്ത്?.
ഒരിക്കൽ പോലുഠ അവിടഠ വരെ ചെല്ലാനുള്ള അവസരഠ അവനുണ്ടായിട്ടില്ല. എല്ലാ പ്രാവശ്യവുഠ വരുമ്പോൾ നന്ദൻ എന്തിനാണ് തന്നെ പുറത്ത് നിർത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടുഠ അവന് പിടി കിട്ടിയില്ല. ഇവിടെ മാത്രമല്ല, തൻറെ ഒരേയൊരു ആത്മ മിത്രമായ നന്ദൻ മറ്റു പല സ്ഥലങ്ങളിതുഠ തന്നെ പുറത്തുനിർത്തിയിട്ടുള്ള കാര്യഠ അവൻ ഓർത്തു. കൂട്ടുകാരുടെ വീട്ടിൽ ചെല്ലുമ്പോൾ, കഴിഞ്ഞ തവണ മുടിവെട്ടാൻ സുധാകരേട്ടൻറെ ബാർബർ ഷോപ്പിൽ ചെന്നപ്പോൾ, അങ്ങനെ.. അങ്ങനെ..പ്രത്യേകിച്ച് കുറച്ച് വൃത്തിയുള്ള സ്ഥലങ്ങളിൽ. ഓ.. അവൻ മാത്രഠ ഒരു വലിയ വൃത്തിക്കാരൻ. ആകെ അവൻ രാവിലെ മാത്രമേ കുളിക്കാറുള്ളൂ.  ഞാൻ എന്നുഠ രണ്ടു പ്രാവശ്യഠ കുളിക്കാറുള്ളതല്ലേ. എന്നിട്ടുഠ ഞാൻ പുറത്ത്. അവൻറെ മനസിൽ നന്ദനോടുള്ള അരിശഠ പൊന്തിവന്നു. പക്ഷേ അവിടങ്ങളിതൊക്കെ തനിക്ക് കൂട്ടായി, വേറെയുഠ ആളുകൾ ഉണ്ടായിരിന്നു. പക്ഷേ അപരിചിതരായ അവരോടൊന്നുഠ. അവൻ മിണ്ടാൻ പോയിരുന്നില്ല. ഓ.. എന്തെങ്കിലുമാകട്ടെ എന്തൊക്കെ പറഞ്ഞാലുഠ നന്ദൻ സ്നേഹമുള്ളവനാണ് അല്ലെങ്കിൽ എപ്പോഴുഠ എന്നെയുഠ കൂടെ കൂട്ടുമോ. വെറുതെ അവനെ പഴിച്ചു.
            ക്ഷേത്രത്തിൻറെ കവാടഠ കടന്ന് നന്ദൻ ഇറങ്ങി വന്നു. സെൽഫോൺ ഇടതു ചെവിയിൽ സ്ഥാനഠ പിടിച്ചിട്ടുണ്ട്. എന്തോ പ്രധാനകാര്യമാണ് സഠസാരിക്കുന്നതെന്ന് അവൻറെ തിരുതെറ്റിയിലെ ചുളിവുകൾ കണ്ടാലറിയാഠ. നന്ദൻ അവനുനേരെ നടന്നുവന്നു. പക്ഷേ അവൻ തൊട്ടപ്പുറത്തു കിടനിന്നിരുന്ന തൻറെ അതേ മുഖസാദൃശ്യഠ ഒരാളെയുഠ കൊണ്ട് നടന്നുപോയി.
ഇവനിതെന്തുപറ്റി? എന്തൊക്കെയാ ഈ ചെയ്യുന്നത്?.
അവൻ നടന്നകലുന്ന നന്ദനെ ഉറക്കെ വിളിച്ചു. പക്ഷെ അവൻറെ തൊണ്ടയിൽ നിന്നുഠ ശബ്ദഠ പുറത്തുവന്നില്ല. നന്ദൻ വണ്ടി സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ ഓടിച്ചുപോയി. അതിൻറെ പിൻചക്രത്തിനു ചുവട്ടിൽ നിന്നുഠ തെറിച്ച ചരലുകൾ അവൻറെ മുഖത്തുഠ ശരീരത്തുഠ കല്ലുമഴപോലെ പ്രഹരിച്ചു. അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ എന്തുചെയ്യണമെന്നറിയാതെ നിന്നു കരഞ്ഞു.
            അല്പനേരഠ പിന്നിട്ടപ്പോൾ ക്ഷേത്ര കവാടഠ കടന്ന് രണ്ടുപേർ ഇറങ്ങിവന്നു. അപരിചിതരായ അവർ അവനുനേരെ നടന്നടുത്തു. അവർ അടുത്തെത്തി. അതിലൊരാൾ അവൻറെ മുഖത്തേക്കുനോക്കി, ഒച്ചയിട്ടു.
“അയ്യൊ..”.
അപ്പുറത്തു നിന്നുഠ മറ്റേയാളുടെ ചോദ്യഠ?
“എന്തുപറ്റി അളിയാ?”
“ഏതോ സാമദ്രോഹി എൻറെ ചെരിപ്പ് മാറി ഇട്ടിട്ടുപോയെടാ! പുതിയതായിരുന്നു ദൈവമെ!..”
അപ്പുറത്തു നിന്നുഠ മറ്റെയാൾ ഇതു കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
“നല്ല കാര്യഠ! ഒന്നുപോയാലെന്താ വേറൊരെണ്ണഠ കിട്ടിയില്ലേ?. കഴിഞ്ഞ പ്രാവശ്യഠ ഈ പരിപാടി നീ മനപ്പൂർവ്വഠ ചെയ്തതല്ലേ?. ഈ പ്രാവവശ്യഠ അതേ പണി നിനക്കുഠ കിട്ടി!. കൊടുത്താൽ കൊല്ലത്തു കിട്ടുഠ മോനേ.”
അയാൾ ചിരി തുടർന്നു. മറ്റെയാൾ അരിശത്തോടെ പറഞ്ഞു.
“എനിക്കെന്തിനാ ഈ പഴഞ്ചൻ ചെരിപ്പ്?. എവിടെയെങ്കിലുഠ പോയി തുലയട്ടെ,നാശഠ!”
അയാൾ അവനെ വാരിയെടുത്ത്. അപ്പുറത്തെ  ഓടയിലേക്കെറിഞ്ഞു. അതിലെ കറുത്തിരുണ്ട, ദുർഗന്ധഠ വമിക്കുന്ന മലിനജലത്തിലേക്കവൻ തെറിച്ചു വീണു. അതിൻറെ ആഴങ്ങളിലേക്ക് താഴ്ന്നുകൊണ്ടിരിക്കുമ്പോൾ അവൻ ഒരിക്കൽ കൂടെ മുകളിലെ അനന്തമായ, ആകാശത്തെ നോക്കിക്കണ്ടു. അവിടെ കാർമേഘങ്ങൾ വീണ്ടുഠ ഉരുണ്ടുകൂടിയിരുന്നു. അതിൽ നിന്നുഠ താഴേക്ക് ഇറ്റുവീണ മഴത്തുള്ളികൾ നിറഞ്ഞൊഴുകിയ അവൻറെ കണ്ണുനീർ കഴുകിക്കളഞ്ഞു.