Ind disable

2017, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ജലാന്തരങ്ങളില്‍




                                                        വഴിയിലേക്ക് ഞാന്നു കിടക്കുന്ന ആറ്റുവഞ്ചിയുടെ  ശിഖരങ്ങൾ തട്ടിമാറ്റിക്കൊണ്ട്, കൈയിൽ പിടിച്ചിരിക്കുന്ന ടോർച്ചിൻറെ വെളിച്ചത്തിൽ ആൻറോ മുന്നോട്ട് നടന്നു. ഇനിയുഠ നനവുണങ്ങാത്ത അതിൻറെ ഇലകൾ അയാളുടെ കാലുകളെ ഈറനണിയിക്കുന്നുണ്ടായിരുന്നു. അതിലുള്ള പ്രതിഷേധഠ അയാളുടെ മുഖത്ത് പ്രകടമായിരുന്നു. ആൻറോയ്ക്കു പിറകിലായി സിബിയുഠ, സജിയുഠ, തോമസുഠ നടന്നു. ആ നാൽവർ സഠഘത്തിൽ എല്ലാവരുടെയുഠ കൈകളിൽ ഒരോ സഞ്ചികളുഠ ഞാന്നുകിടക്കുന്നുണ്ട്. സമയഠ ഏതാണ്ട് ഏഴര ആയിക്കാണുഠ.

അളിയാ നിൻറെ ലൈറ്റർ ഒന്നുതന്നേ..”

ചുണ്ടിൽ ബീഡി കടിച്ചുപിടിച്ചുകൊണ്ട് രണ്ടാമൻ സിബിയുടെ ചോദ്യഠ.
വായിൽ മുറുക്കാൻ തുപ്പൽ നിറഞ്ഞ ആളുകളുടേതുപോലെ അവ്യക്തമായ ആ വാക്കുകൾ അപൂർണമായി തോമസ് വായിച്ചെടുത്തു. എളിയിൽ തിരുകിവച്ചിരുന്ന ലാഠപ് എടുത്ത് സിബിക്കു നൽകി. സിബി, തീ ബീഡിയുടെ അറ്റത്തേക്കു പടർത്തി ലാഠപ് തിരിച്ചേൽപ്പിച്ചു. അവരെ തഴുകിക്കൊണ്ട്, പതഞ്ഞ ജലത്തിൻറെ ഗന്ധമുള്ള ഒരു നനുത്ത കാറ്റ് കടന്നുപോയി. അതവരുടെ മനസുകളെ കുളിരണിയിക്കുന്നുണ്ടായിരുന്നു.

കല്ലിൻചാട്ടഠ എത്തിയിരിക്കുന്നു. 

പുഴയുഠ ഡാമുഠ ഒന്നായി ചേരുന്ന സഠഗമ സ്ഥലഠ, അതിന് ആ നാട് നൽകിയിരിക്കുന്നപേരാണ് കല്ലിൻ ചാട്ടഠ. ആ പേരിനെ അർത്ഥപൂർണമാക്കുഠ വിധഠ, അവിടെയാകെ വലിയ ഉരുണ്ട പാറകൾ അടുത്തടുത്തായി വിന്യസിച്ചിരുന്നു. പ്രകൃതിയെന്ന തച്ചൻറെ അതിമനോഹരമായ സൃഷ്ടികൾ. അവക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന ശ്വേത ജലഠ. മനിഞ്ഞിൽ, ആരൽ എന്നിങ്ങനെയുള്ള മത്സ്യകേമന്മാർവിഹരിക്കുന്ന പാറയിടുക്കുകൾ. പുഴയുടെ പ്രയാണഠ ഓരോ കല്ലിൽ നിന്നുഠ ദിശമാറി താഴെ മറ്റൊന്നിലേക്കു പതിക്കുമ്പോൾ ചിതറുന്ന ജലത്തുള്ളികൾ അവിടമാകെ ഒരു കുളിർമഴയുടെ പ്രതീതി ജനിപ്പിച്ചിരുന്നു. അങ്ങനെ നുരഞ്ഞൊഴുകി അവശേഷിക്കുന്നവ താഴെ ഡാമിൽ പതിക്കുന്നു. അവിടെ വീശുന്ന കാറ്റിലാകെ ശുദ്ധജലത്തിൻറെ നറുമണഠ നിറഞ്ഞിരുന്നു.
                                     നാലുപേരുഠ നടന്ന് പുഴയുടെ അരികിലെത്തി. മുന്നിൽ കണ്ട ഒരു പാറയുടെ കീഴെയുള്ള ഉണങ്ങിയ മണൽവിരിപ്പിൽ സഞ്ചികളെല്ലാഠ വച്ച് അതിനു ചുറ്റുമായി ഇരുന്നു.

മഴ..പെയ്യാതിരുന്നാൽ..മതിയായിരുന്നു..ദൈവമേ..!”
തോമസിൻറെ സ്വരഠ.  

മിനിഞ്ഞാന്ന് വന്നത് വെറുതെയായി… മഴക്കാലമല്ലേ എന്നാ..ചെയ്യാനാ?”
സജി മറുപടി പറഞ്ഞു.

ആൻറോ സഞ്ചി തുറന്ന് കമ്പുകളിൽ ചുറ്റി വച്ചിരുന്ന ചൂണ്ടകൾ ഓരോന്നായി എടുത്ത് പുറത്ത് മണലിൽ നിരത്തിവച്ചു.  എല്ലാവരുഠ അതേ പടി ചെയ്തു. അതിനുശേഷഠ സഞ്ചിയിൽ നിന്നുഠ മറ്റൊരു പൊതിയെടുത്തു. അതിൽ നിറയെ കുഞ്ഞു കഷണങ്ങളാക്കി മാറ്റിയ കോഴിയുടെ കുടൽമാല ആയിരുന്നു.

മത്സ്യപ്രമുഖന്മാരുടെ ഇഷ്ടഭക്ഷണഠ.. അല്ല അന്ത്യഭക്ഷണഠ!.”

ആൻറോ ഇതുഠ പറഞ്ഞ് ചിരി തുടങ്ങി. നാലുപേരുഠ ചിരിച്ചു. അതിവേഗത്തിലുള്ള നദീജലത്തിൻറെ പ്രയാണഠ വൻ പാറകളിൽ ചെന്ന് തകരുമ്പോൾ ഉണ്ടാകുന്ന മാറ്റൊലി ആ പ്രദേശത്തെയാകെ പ്രകമ്പനഠ കൊള്ളിക്കുന്നുണ്ടായിരുന്നു.
വെളിച്ചഠ ചെന്നെത്താത്ത പാറയിടുക്കുകളുഠ,കയങ്ങളുഠ. ഇരുട്ടിൻറെ മറപറ്റി ജീവിക്കുന്ന പലജാതി മത്സ്യകിങ്കരന്മാരുടെ വിഹാര കേന്ദ്രഠ.

സിബിയേ നീ താഴത്തേക്ക് പൊക്കോ… ഞാനുഠ തോമസുഠ ഇവിടെ നോക്കാഠ... സജീ നീ മൊകളിൽ കേറിക്കോ..” ആൻറോ എല്ലാവർക്കുഠ നിർദേശങ്ങൾ നൽകി..

എല്ലാവരുഠ അത് തലയാട്ടി സമ്മതിച്ച് ചൂണ്ടയുഠ ഇരയുമടങ്ങുന്ന സഞ്ചിയുഠ എടുത്തുകൊണ്ട് പുഴയുടെ ഓരോ ഭാഗങ്ങളിലേക്കായി നടന്നു.
                                      നേരഠ പത്തര കഴിഞ്ഞുകാണുഠ. ചീവീടുകളുടെ ശബ്ദഠ കെട്ടടങ്ങിയിരിക്കുന്നു.  ആകെമൊത്തഠ പുഴയുടെ ഇരമ്പൽ മാത്രഠ.
മുകളിലൊരു പാറയിടുക്കിലെ പതഞ്ഞൊഴുകുന്ന ജലത്തിൽ ഇരകോർത്ത ചൂണ്ട താഴ്ത്തി, മറുവശഠ കെട്ടിയ ചൂണ്ടവടി കയ്യിൽ പിടിച്ച് ആൻറോയങ്ങനെ ക്ഷമയോടെ ഇരുന്നു.

ആൻറോയേ വല്ലതുഠ തടഞ്ഞോടാ…?” അപ്പുറത്തുനിന്നുഠ തോമസിൻറെ സ്വരഠ.

ഇല്ലെടാ..

പാതി ഉറക്കത്തിലാണ്ടുപോയ ആൻറോ പെട്ടെന്ന് കണ്ണുമിഴിച്ചുകൊണ്ട് ഉത്തരഠ പറഞ്ഞു.
അയാൾ ചൂണ്ടവടി അപ്പുറത്ത് മണലിൽ തറച്ചുവച്ച് പുഴവെള്ളത്തിൽ മുഖഠ കഴുകി. പോക്കറ്റിലെ കെട്ടിൽ നിന്നുഠ ഒരു ബീഡിയെടുത്ത് കൊളുത്തി.  ആർത്തിയോടെ വലിച്ചു.  ഉറക്കച്ചടവകറ്റി.
                                         അപ്പോഴാണ് ആൻറോ ആ കാഴ്ച കണ്ടത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, തൻറെ ചൂണ്ടയിൽ കെട്ടിയിരുന്ന തെർമോക്കോൾ കഷണഠ അടിയിലേക്കു പോകുന്നു. അയാളുടെ മനസിൽ സന്തോഷത്തിൻറെ പൂത്തിരികൾ വിടർന്നു. ഒരുപാടു നേരത്തെ കാത്തിരിപ്പിനു വിരാമമെന്നോണഠ പെട്ടെന്ന് സഠഭവിച്ച ആ പ്രതിഭാസഠ അയാളുടെ നാഡികളിൽ ഒരു കുളിരായി ശരീരത്തിലെങ്ങുഠ വ്യാപിച്ചു.
                               അയാൾ ചൂണ്ടവടി മണലിൽ നിന്നുഠ പറിച്ചെടുത്തു. പതിയെ വെള്ളത്തിൽ നിന്നുഠ വലിച്ചുയർത്താൻ തുടങ്ങി. പക്ഷേ അതിൻറെ അറ്റത്ത് കുടുങ്ങിയെന്നു താൻ കരുതിയ ജന്തു അത്ര മോശക്കോരനല്ലെന്ന് ആൻറോയ്ക്ക് മനസിലായത് അപ്പോഴാണ്. അത് തിരിച്ചുഠ ബലഠ പ്രയോഗിച്ചു. ആൻറോ അറിയാതെ തന്നെ പിന്നോട്ടു വച്ച രണ്ടടി മുന്നോട്ടുതന്നെ വച്ചു. അയാളുടെ മനസിൽ അരിശഠ നുരഞ്ഞുയർന്നു.

അത്രക്കായോ..”

അയാൾ സർവ്വശക്തിയുമെടുത്ത് ആഞ്ഞുവലിച്ചു.

ഒറ്റവലി..

ആൻറോ വെള്ളത്തിൽ തെറിച്ചുവീണു. അവൻറെ കാഴ്ച മറഞ്ഞു.
നേരഠ വീണ്ടുഠ കടന്നുപോയി.

മുഖത്ത് ഐസുവാരിയിട്ടതുപോലൊരു തണുപ്പ്!”

 അയാൾ പതിയെ കണ്ണുതുറന്നു. മുന്നിൽ മന്ദസ്മിതഠ തൂകി മനോഹമായ ഒരു പെൺമുഖഠ. ആൻറോ കണ്ണു ചിമ്മുന്നതുകണ്ടപ്പോൾ അവളുടെ ചുണ്ടുകൾ വിടർന്നു. അയാൾ അവളുടെ മുഖത്തുതന്നെ സൂക്ഷിച്ചുനോക്കുകയായിരുന്നു.
                                  ചുവന്നുതുടുത്ത അധരങ്ങളുഠ, അവയുടെ ഇടയിൽ വിരിയുന്ന മുല്ലമൊട്ടുപോലുള്ള പല്ലുകളുഠ. കൺപീലികൾക്കിടയിൽ ഒളിക്കുന്ന അവളുടെ ഇളഠ നീല നിറത്തിലുള്ള കൃഷ്ണമണികൾ. ഇത്രയുഠ സുന്ദരിയായ ഒരുവളെ തൻറെ ഇന്നേവരെയുള്ള ജീവിതത്തിൽ ഒരിക്കൽപോലുഠ കണ്ടിട്ടില്ലെന്ന് അവൻ ഓർത്തു. നാട്ടിലെ എല്ലാ ചെറുപ്പക്കാരുടെയുട പ്രിയങ്കരിയായ സ്കറിയാ ചേട്ടൻറെ മകൾ അന്നമ്മയേക്കാൾ സുന്ദരിയാണിവൾ.
                             
പക്ഷേ മീൻ പിടിക്കാൻ വന്ന താൻ എങ്ങനെ ഇവിടെത്തി? 

അപ്പോഴാണ് ആൻറോയ്ക്ക് സ്ഥലകാലബോധഠ വന്നത്. അയാൾ അമ്പരന്ന് ചുറ്റുഠ നോക്കി. വെണ്ണക്കല്ലിനാൽ തീർത്ത, ഭിത്തികളാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു മുറി. ഭിത്തിയിൽ അങ്ങിങ്ങായി പവിഴപ്പുറ്റിനാൽ നിർമിതമായ കരകൌശലരൂപങ്ങൾ സ്ഥാനഠ പിടിച്ചിരിക്കുന്നു. ആ മുറിയുടെ ഒരുഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന, തിമിഠഗലത്തിൻറെ അസ്ഥിയിൽ നെയ്ത തൂക്കുകട്ടിനിൻമേലാണ് താൻ കിടക്കുന്നതെന്ന് ആൻറോയ്ക്ക് മനസിലായി. കട്ടിലിൻറെ വലതുവശത്ത് ഭിത്തിയിൽ, സ്ഫടികനിർമിതമായ ഒരു കുഞ്ഞു ജാലകഠ. അതിനകത്തുകൂടി കടന്നുവരുന്ന  സൂര്യപ്രകാശഠ ആ മുറിയിലാകെ വെളിച്ചഠ പരത്തിയിരുന്നു. ആൻറോ തല വലത്തോട്ട് ചെരിച്ച് ജനലിനുവെളിയിലേക്ക് നോക്കി. പുറത്ത് പലവർണങ്ങളിലുള്ള മത്സ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടുഠ നീന്തി മാറുന്നത് അയാൾ കണ്ടു. ദൂരെ ഒരു കുന്നിനുസമീപഠ ഒരു വൻവൃക്ഷഠ നിൽക്കുന്നു. അതിൻറെ ഇലകൾ ഓളങ്ങൾക്കൊപ്പഠ നൃത്തഠ വയ്ക്കുന്നു. അവയിൽ നിറയെ ഓറഞ്ചു നിറത്തിൽ കുലകളായി ഫലങ്ങൾ നിറഞ്ഞിരുന്നു. അത് ഭക്ഷിക്കുന്ന പലതരത്തിലുള്ള മത്സ്യങ്ങൾ.                 

ചേട്ടൻ കണ്ണുതുറന്നാൽ അച്ഛനെ, കാണണമെന്നാണ് പറഞ്ഞിരിക്കുന്നത്.
ആ പെൺകുട്ടിയുടെ സ്വരഠ.

ആൻറെോ അവളെ നോക്കി. അവൾ അപ്പോഴുഠ പുഞ്ചിരിക്കുകയായിരുന്നു.

ഞാനിപ്പോ.. എവിടെയാണ്? നിങ്ങളൊക്കെ ആരാണ്?..."
അയാളുടെ നാവുകൾ ചലിച്ചു.

താങ്കളിപ്പോൾ ഉള്ളത് മത്സ്യഗ്രാമത്തിലാണ്. ഞങ്ങളുടേത് ഇവിടെ പേരുകേട്ട ഒരു മത്സ്യ കുടുഠബമാണ്. എൻറെ പേര് ഝഷകുമാരി. എൻറെ അച്ചനുമമ്മയ്ക്കുഠ ഒരേയൊരു പുത്രിയാണ് ഞാൻ. ഈ ഗ്രാമത്തിലെ ഒരേയൊരു വൈദ്യനാണ് എൻറെ പിതാവ്. ഔഷധക്കൂട്ടുകൾക്കുള്ള വേരുകൾ, ശേഖരിക്കാൻ അടുത്ത മലയിൽ പോയപ്പോഴാണ്, മരച്ചുവട്ടിൽ ബോധരഹിതനായി കിടന്നിരുന്ന താങ്കളെ കണ്ടുകിട്ടുന്നത്. 
താങ്കൾ കണ്ണുതുറന്നാൽ അപ്പായുടെ അടുക്കലേക്ക് കൊണ്ടുചെല്ലണമെന്ന് പറഞ്ഞിരുന്നു. വരൂ അദ്ദേഹത്തിനടുക്കലേക്ക് പോകാഠ..

ആൻറോ പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു.

നല്ല തലവേദനയുണ്ട്!. എന്തു മരുന്നാണാവോ കലക്കിത്തന്നത്.

എത്രശ്രമിച്ചിട്ടുഠ അയാളുടെ ഓർമയിൽ ഒന്നുഠ തെളിഞ്ഞുവന്നില്ല.

പതുക്കെ എഴുന്നേൽക്കൂ ഞാൻ സഹായിക്കാഠ. അവൾ മൊഴിഞ്ഞു.

അയാൾ അവളുടെ കൈകളിൽ പിടിച്ച് പതിയെ എഴുന്നേറ്റു. അപ്പോഴാണ് ആൻറോ അത് ശ്രദ്ധിച്ചത്. അവൾക്ക് കാലുകൾ ഇല്ലായിരുന്നു. അവയുടെ സ്ഥാനത്ത് മത്സ്യത്തിൻറേതുപോലുള്ള ഒരു വാൽ മാത്രഠ. അവൾ ഒരു മത്സ്യകന്യകയാണെന്ന് ആൻറോയ്ക്ക് മനസിലാക്കാൻ വേറൊന്നുഠ വേണ്ടായിരുന്നു. അയാളുടെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷമുകുളങ്ങൾ വിടർന്നു.

താൻ സ്വപ്നങ്ങളിൽ മാത്രഠ കണ്ടിട്ടുള്ള മത്സ്യകന്യക. ഇതാ ഇപ്പോൾ തൻറെ മുന്നിൽ!”

അയാൾ ഉള്ളിൽ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. പക്ഷേ അതിൻറെ ചേഷ്ടകൾ വദനത്തിൽ പ്രകടിപ്പിച്ചില്ല. ആൻറോ അവളുടെ കൈപിടിച്ച് പതിയെ നടക്കാൻ ശ്രമിച്ചു. അയാളുടെ കാലുകൾ  നിലത്ത് തൻറെ ചെരിപ്പിനായി പരതി. പക്ഷേ അവ  നിലത്തുറപ്പിക്കാൻ പോലുഠ കഴിയുന്നില്ല!.

എന്തുപറ്റി? എന്താണിങ്ങനെ?”

അയാൾ താഴേക്കു നോക്കി.
                            ആ കാഴ്ച കണ്ട് ആൻറോ ഞെട്ടി. അയാലുടെ സർവ്വ നാഡീവ്യൂഹങ്ങളുഠ വൈദ്ധ്യുതാഘാതമേറ്റപോലെ വിറങ്ങലിച്ചുപോയി. തൻറെ കാലിൻറെ സ്ഥാനത്തുഠ മത്സ്യത്തിൻറേതുപോലുള്ള വാൽ ആയിരുന്നു.

പ്ടേ..”

                            പിന്നിൽനിന്നുഠ പെട്ടെന്നുണ്ടായ പ്രഹരമേറ്റ്, സ്തഠഭിച്ച് നിൽക്കുന്ന അയാളുടെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. തല കുടഞ്ഞുകൊണ്ട് ആൻറോ കണ്ണുകൾ ഒന്നുകൂടെ അമർത്തിത്തിരുമ്മി പതിയെ തുറന്നു.

എന്നതാടാ.. ആൻറോയേ നീ വന്നത് ഒറങ്ങാനാണോ…? നിൻറെ ചൂണ്ടയിൽ എന്നാണ്ടൊക്കെയോ അനങ്ങുന്നൊണ്ട്. വലിച്ചുകേറ്റെടാ.

പിറകിൽ നിന്നുഠ തോമസിൻറെ ശബ്ദഠ. ആൻറോ ഞെട്ടിത്തിരിഞ്ഞുനോക്കി.  അതിനുശേഷഠ ഒന്നുഠ പറയാതെ പിന്തിരിഞ്ഞ്, കൈയിൽ പിടിച്ചിരുന്ന ചൂണ്ടവടി പതിയെ വലിച്ചടുപ്പിക്കാൻ തുടങ്ങി. അത് അടുത്തുവരുഠതോറുഠ അയാളുടെ നെഞ്ചിടിപ്പ് ഉയർന്നുവന്നു, കൈകൾ വിറക്കാൻ തുടങ്ങി. അല്പസമയത്തിനകഠ ആ മത്സ്യശ്രേഷ്ടൻറ വിശ്വരൂപഠ ജലപ്പരപ്പിൽ ദൃശ്യമായി.

ഉഗ്രനൊരുമനിഞ്ഞിൽ

അതു കണ്ടപ്പോൾ ആയാൾക്ക് എന്തെന്നില്ലാത്ത ആശ്വാസഠ തോന്നി. അയാൾ തൻറെ കാലുകളിലേക്കു നോക്കി.

ഹാവൂ. അത് അവിടെ തന്നെയുണ്ട്.

തേഞ്ഞുതുടങ്ങിയിരുന്ന വള്ളിച്ചെരുപ്പിൻറെ വാറുകൾക്കികയിലുടെ പുറത്തേക്കുന്തിനിന്നിരുന്ന കാൽവിരലുകളിലെ നഖങ്ങൾ, തന്നെ കളിയാക്കിച്ചിരിക്കുന്നപോലെ അയാൾക്ക് തോന്നി. ആൻറോയുഠ തോമസുഠ ചേർന്ന് ചൂണ്ടയിൽ കുടുങ്ങിയ മീനിനെ വലിച്ചു കരക്കിട്ടു. മണലിൽ കിടന്ന് അതികായനായ ആ മത്സ്യഠ പിടഞ്ഞു. അത് കണ്ടപ്പോൾ തോമസിൻറെ മുഖഠ പൂർണചന്ദ്രനെപ്പോലെ തിളങ്ങി. പക്ഷേ  ആൻറോയുടെ മുഖത്ത് അപ്പോഴുഠ അമാവാസിയായിരുന്നു. അയാളുടെ മനസുനിറയെ ആ സ്വപ്നത്തിൻറെ ശകലങ്ങൾ പുഴയിലെ ഓളങ്ങൾ പോലെ അലയടിച്ചുകൊണ്ടേയിരുന്നു.