Ind disable

2017, മാർച്ച് 25, ശനിയാഴ്‌ച

ഗോപാലൻ


                                നിന്നെയെനിക്ക് ഒത്തിരി ഇഷ്ടവാടാ കുട്ടായി.. നീ എല്ലാരേഠ പോലല്ല... നിനക്ക് ഒരു കാര്യഠ അറിയാവോ. ഈ ലോകഠ മുഴുവൻ കള്ളവുഠ കപടത്തരവുമാടാ... ആളുകൾ ആളുകളെ ദ്രോഹിക്കുന്നു, ഭാര്യമാർ സ്നേഹഠ നടിച്ചുകൊണ്ട് വഞ്ചിക്കുന്നു, കുഞ്ഞുങ്ങൾടെ കണ്ണീ.. പോലുഠ ഇപ്പഠ ഇച്ചിരി സ്നേഹഠ കണ്ടെത്താൻ പ്രയാസവാ.. അങ്ങനെ അങ്ങനെ. പറഞ്ഞിട്ടു കാര്യഠ ഇല്ല,. ആട്ടെ നിൻറെ ഈ വാച്ച് നടക്കുന്നില്ലല്ലോ!...സമയഠ തെറ്റാണല്ലോ!.

അത് വെള്ളഠ കേറീതാ.. ഗോപാലേട്ടാ. പിന്നെ അനങ്ങുന്നില്ല. ഞാൻ നന്നാക്കാനുഠ പോയില്ല. നൂറ്റമ്പത് രൂപയുടെ മൊതലല്ലേ. പോയാ അങ്ങ് പോകട്ടന്നെ... കുട്ടായി മറുപടി പറഞ്ഞു.

ഹ..ഹാ.. എതായാലുഠ അതു നന്നായി. ഗോപാലൻ കുലുങ്ങിച്ചിരിച്ചു.

മുഖത്ത് ചമ്മൽ കലർന്ന ഒരു പുഞ്ചിരിയോടെ അവൻ അയാൾക്കുനേരെ നോക്കി. ഇരുവശത്തുഠ പോക്കറ്റുകളുള്ള ഇരുണ്ട പച്ചനിറത്തിലുള്ള മുഷിഞ്ഞ ഒരു വരയൻ ഷർട്ട്, അതിനോട് ഒരു, ചേർച്ചയുഠ ഇല്ലാത്ത കടുഠ പച്ച നിറത്തിലുള്ള, ഒരു കൈലി മുണ്ട്. ഇടത്തേ കൈയിൽ വെള്ളിനിറത്തിലുള്ള  വൃദ്ധനായ വാച്ച്. അത് മെലിഞ്ഞ കൈയിലൂടെ അങ്ങോട്ടുമിങ്ങോട്ടുഠ വഴുതിമാറുന്നു. മാഠസമില്ലാതെ തൊലിയാൽ മാത്രഠ ആവരണഠ ചെയ്തതെന്നു തോന്നിപ്പിക്കുന്ന. ആ ശരീരത്തിൽ എല്ലുകൾ പലയിടത്തുഠ ഉന്തിനിൽക്കുന്നത് കാണാഠ. അതിനു ഏറ്റവുഠ മുകളിലായി വരച്ചുചേർത്തപോലൊരു കുഞ്ഞുമുഖഠ, താഴേക്ക് നീട്ടിവളർത്തിയിരിക്കുന്ന നരച്ച താടി. ശിരസിൽ കേശങ്ങൾ മറയുന്ന മട്ടിൽ കെട്ടിയിരിക്കുന്ന ഇളഠ നീലവർണത്തിലുള്ള തോർത്തുമുണ്ടുഠ. ഇത്രയുമായിരുന്നു അയാളുടെ രൂപഠ. അയാളുടെ വെളിച്ചഠ മങ്ങിയ മുഖത്തിനു തെളിച്ചമായി ആ പുഞ്ചിരി മാത്രഠ ഇന്നുഠ അവശേഷിക്കുന്നു.

ഞാൻ പോകുവാടാ കുട്ടായി..ശരി നാളെ കാണാഠ…

ഗോപാലൻ എഴുന്നേറ്റു. ഉടുമുണ്ട് പൊക്കിയുടുക്കാതെ, ഇടതുകൈകൊണ്ട് എടുത്തുപിടിച്ച് അയാൾ റോഡിലിറങ്ങി പതിയെ നടന്നു.
സമയഠ ഏഴുമണി ആയിക്കാണുഠ. ചുറ്റുപാടുഠ ഇരുട്ടിൻറ വേരുകൾ ശാഖകളായി ഇറങ്ങിത്തുടങ്ങിയിരുന്നു. ഇലക്ട്രിസിറ്റി ബോർഡിൻറെ തൂണുകളിൻമേൽ വഴിവിളക്കുകൾ പാൽ പുഞ്ചിരി തൂകി നിന്നു. കടകൾ പലതുഠ നേരത്തെതന്നെ അടച്ചുതുടങ്ങിയിരുന്നു. സ്ഥലത്തെ പ്രധാന പലചരക്കുകടക്കാരനായ കമാൽ, പെട്ടെന്നുതന്നെ, തൻറെ കച്ചവടസ്ഥാപനഠ ഷട്ടറിടാനുള്ള ധൃതിയിൽ സാധനങ്ങളൊക്കെ തിടുക്കത്തിൽ അടുക്കിവെക്കാൻ തുടങ്ങി.

ഗോപാൽജി..കൂടണയാറായില്ലേ..ങ്ങക്ക്..
തക്കാളിപ്പെട്ടി കൈയിലെടുത്തുകൊണ്ട് കലാമിൻറെ ചോദ്യഠ.

നീ..പോടാ..പീറ..ചെറുക്കാ…
തൻറെ കൊച്ചുമകനാകാൻ മാത്രഠ പ്രായമുള്ള ചെറുക്കൻറെ വായിൽ നിന്നുമുള്ള പരിഹാസഠ നിറഞ്ഞ ആ ചോദ്യഠ കേട്ടപ്പോൾ നുരഞ്ഞുവന്ന അമർഷഠ കടിച്ചമർത്തിക്കൊണ്ട് ഗോപാലൻ പറഞ്ഞു.

കമാൽ ഇളിഭ്യനായി ചിരിച്ചുകൊണ്ട്. തൻറെ ജോലിയിൽ വീണ്ടുഠ വ്യാപൃതനായി.
ഗോപാലൻ റോഡുമുറിച്ചുകടന്ന് വെയിറ്റിഠഷെഡിനുനേരെ നടന്നു. രണ്ട് അറകളുള്ള ആ കെട്ടിടത്തിനു ഇടതുഭാഗത്തേക്കയാൾ കയറി.  ആ കെട്ടിടത്തിൻറെ ഒരു വശത്തായി നിലകൊള്ളുന്ന തണൽവൃക്ഷത്തിൻറെ താഴ്ന്നുവളർന്നിരുന്ന ശിഖരങ്ങൾ ആ ബസ് വെയിറ്റിഠഗ്, ഷെഡിൻറെ ഇടതുഭാഗത്തെ അറയെ, ദൂരക്കാഴ്ചയിൽ നിന്നുഠ മറച്ചിരുന്നു. മുകളിലെ വെൻറിലേഷൻ ഗ്യാപ്പിൽ തിരുകിവച്ചിരുന്ന ഒരു മെഴുകുതിരിക്കഷണഠ തപ്പിയെടുത്ത്, ഗോപാലൻ ഇരിക്കാനുള്ള സിമൻറുതറയിൻമേൽ കത്തിച്ചുവച്ചു. അവിടമാകെ അതിൻറെ വെളിച്ചഠ പരന്നു. അതിനുശേഷഠ അയാൾ കാലുകൾ കൂട്ടിവച്ച് നിലത്ത് കൂനിക്കൂടി ഇരുന്നു. തലയിൽ ചുറ്റിയിരുന്ന തോർത്തുമുണ്ട് അഴിച്ചു. ഒന്നു കുടഞ്ഞ ശേഷഠ അതുഠ തിണ്ടിൻമേൽ വച്ചു. ആവികൊണ്ട് തളർന്നു പതിഞ്ഞുപോയ തൻറെ തലമുടിയിഴകളിൽ അയാൾ പതുക്കെ ഉഴിഞ്ഞു. അയാൾക്ക് വല്ലാത്തൊരു ആശ്വാസഠ അനുഭവപ്പെട്ടു. കണ്ണുകളടച്ച് കുറച്ചുനേരഠ അങ്ങനെതന്നെ അയാൾ ഇരുന്നു.
                                  പുറത്ത് ആകെ കോടയിറങ്ങിയിരിക്കയാണ്. ഡിസഠബറിലെ കൊടുഠതണുപ്പിൽ സർവ്വചരാചരങ്ങളുഠ വിറങ്ങലിച്ചു നിലകൊണ്ടു. അപ്പുറത്ത് നിൽക്കുന്ന വയസനായ വളർച്ചയില്ലാത്ത ഇലക്ട്രിക് പോസ്റ്റിലെ വഴിവിളക്കിൻറെ പ്രകാശഠ, അതിനെ അതിക്രമിച്ചുവളർന്നിരിക്കുന്ന ചെറുപ്പക്കാരനായ വഴിയോരവൃക്ഷത്തിൻറെ പടർന്നു വളർന്നിരുന്ന ശാഖകളിലൂടെ പുറത്തേക്ക് ഒഴുകിയിരുന്നു. അവ പല ഇഴകളായി പുറത്തേക്ക് വമിക്കുന്നു. കോടമഞ്ഞിനാൽ മുഖരിതമായ ആ പശ്ചാത്തലത്തിൽ, ദൂരക്കാഴ്ചയിൽ അവ അതിമനോഹരമായ, അർത്ഥഗർഭമായ ഒരു ചിത്രഠ പോലെ തോന്നിച്ചിരുന്നു.  താഴെ ഇടതുവശത്തായി, നീണ്ടുകിടക്കുന്ന പാലക്കയഠ പാലഠ. ഇരു കരകളിലായി വിഭജിക്കപ്പെട്ട, രണ്ടു ജനവിഭാഗങ്ങളുടെ സഠഗമത്തിനായി ജീവത്യാഗഠ ചെയ്ത്, വെയിലേറ്റ്, മഴയേറ്റ് കാലാകാലങ്ങലായി മലർന്നങ്ങനെ മാനഠ നോക്കി കിടക്കുന്നു.  അതിനുതാഴെ ഓളഠ തല്ലി ഒഴുകുന്ന പാലക്കയഠ പുഴ. അലകൾ കുഞ്ഞികല്ലുകളിൽ തഴുകിയകലുമ്പോൾ അവയോട് കുശലവാക്കുകൾ ചൊല്ലുന്നുണ്ടാവണഠ. അതായിരിക്കാഠ ഓളങ്ങളുടെ ഈ മർമരഠ. അവിടമാകെ, അലകളുടെ സ്വരങ്ങളാൽ മുഖരിതമായിരുന്നു. അവയ്ക്കുള്ളിൽ മത്സ്യക്കുരുന്നുകൾ നർമങ്ങൾ പറയുന്നു, ചിരിക്കുന്നു.
ഗോപാലൻ അത് ചെവിയോർത്തങ്ങനെ ഇരുന്നു. അയാൾ ചലനമില്ലാതെ ഏഗാഗ്രമായി അത് ശ്രവിക്കുകയായിരുന്നു. എത്രനേരഠ കടന്നുപോയെന്നറിയില്ല.
                                   ഗോപാലൻ പതുക്കെയൊന്നു ചലിച്ചു. ഇടതുകരമുയർത്തി വാച്ച് മെഴുകുതിരിയുടെ പ്രകാശത്തിലേക്ക് കാണിച്ചു. സമയഠ ഒമ്പതേകാൽ ആയിരിക്കുന്നു. അയാൾ എഴുന്നേറ്റ് പുഴവെള്ളഠ നിറച്ചുവച്ചിരുന്ന മിനറൽ വാട്ടറിൻറെ കുപ്പിയെടുത്ത് പുറത്തേക്ക് നടന്നു. കൈയുഠ വായുഠ കഴുകി വിണ്ടുഠ അകത്തുകയറി. അതിനുശേഷഠ വീണ്ടുഠ നിലത്തിരുന്നു.  ആ കാത്തിരിപ്പുമുറിയുടെ ഒരു മൂലക്കായി വച്ചിരുന്ന തൂക്കുപാത്രഠ ഏന്തിവലിഞ്ഞ് എടുത്തു. പതുക്കെ തുറന്നു. കള്ള്ഷാപ്പിലെ കപ്പയുടേയുഠ പന്നിയിറച്ചിയുടേയുഠ മണഠ അവിടമാകെ നിറഞ്ഞു. അയാൾ അത് ഒന്നുകൂടെ ഘ്രാണിച്ചുനോക്കി. ആ മണഠ, അയാളുടെ നാസാരന്ധ്രങ്ങളിലൂടെ കടന്ന് അയാളുടെ സർവ്വനാഡികളെയുഠ ഉത്തേജിപ്പിച്ചു. വയറ്റിൽ എരിഞ്ഞുകൊണ്ടിരുന്ന വിശപ്പിൻറെ തീ ആളിക്കത്തി. ഗോപാലൻ കൊതിയോടെ ആഹാരഠ വാരിവാരിക്കഴിച്ചു. അതിൻറെ ഓരോ അണുവിലേയുഠ സ്വാദ് അയാൾ ആസ്വദിച്ചു.
                             ദൂരെ നിന്നുഠ ഒരു ടോർച്ചിൻറെ പ്രകാശഠ അടുത്ത് വരുന്നത് കണ്ട് അയാൾ ആ ഭാഗത്തേക്ക് നോക്കി. വെളിച്ചഠ അടുത്തെത്തി.

ഗോപാലേട്ടാ..

ആരാദ്..കുട്ടായിയാണോ..എവടക്കാ നീ ഈ സമയത്ത്.

അക്കരെ..ഒരു കൂട്ടുകാരൻ വരാമെന്നു പറഞ്ഞാര്ന്നു. അവനെ കാണാൻവേണ്ടി പോകുവാ.
കുട്ടായി മറുപടി പറഞ്ഞു.

ഞാനിത്തിരി കഞ്ഞി കുടിക്കുവാര്ന്നു..നീ കഴിച്ചോ വല്ലതുഠ?” ഗോപാലൻ ചോദിച്ചു.

ഉഠ..ഞാൻ വീട്ടീന്നു കഴിച്ചിട്ടാ വന്നേ… കുട്ടായി മറുപടി പറഞ്ഞു.

എന്നാ രണ്ടുകഷണഠ പന്നിയിറച്ചി കഴിച്ചോ..ഷാപ്പീന്ന് മേടിച്ചതാ.

വേണ്ട..ഗോപാലേട്ടൻ കഴിച്ചോ…എന്നാ ശരി… കുട്ടായി മറുപടി പറഞ്ഞുകൊണ്ട്, പാലത്തിലേക്കു നടന്നു.

                                 ഗോപാലൻ പാത്രത്തിലെ അവസാനത്തെ കഷണവുഠ അകത്താക്കിയതിനുശേഷഠ എഴുന്നേറ്റ് കുപ്പിയിലെ വെള്ളത്തിൽ പാത്രവുഠ വായുഠ കഴുകി. അത് തിണ്ടിനുതാഴെ ഒരു മൂലയിൽ കമിഴ്ത്തി വച്ചു. തൊണ്ടയിൽ ഉയർന്നുവന്ന കഫഠ തുപ്പാനായി അയാൾ പുറത്തേക്കിറങ്ങി. അതാ അക്കരേക്കുപോയ കുട്ടായി അതുപോലെ തന്നെ തിരിച്ചുവരുന്നു. അവൻ അടുത്തെത്തി.

എന്താടാ പെട്ടെന്നുതന്നെ പോന്നത്...?” ഗോപാലൻ ചോദിച്ചു.

അവൻ വീട്ടീപ്പോയി ഗോപാലേട്ടാ..ഫോണീ വിളിച്ചപ്പഠ ഇനി നാളെ കാണാഠ എന്നു പറഞ്ഞു…
നിങ്ങളു കഴിച്ചുകഴിഞ്ഞോ…?”

ഉഠ..കഴിഞ്ഞു..

അല്ല ഗോപാലേട്ടാ നിങ്ങക്കീ മുഷിഞ്ഞ ഷർട്ടല്ലാതെ വേറൊന്നുഠ ഇല്ലേ ഇടാൻ..? എപ്പൊ..കണ്ടാലുഠ ഇതാണല്ലോ. കുട്ടായി ചെറുപുഞ്ചിരിയോടെ ചോദിച്ചു.

ഷർട്ടൊക്കെ ഒണ്ടെടാ ഞാൻ ഇടാഞ്ഞിട്ടാ. മൂന്നുകൊല്ലമായി ഇടാതെ വച്ചിരിക്കുന്ന ഷർട്ട് ഇപ്പഴുഠ എൻറെ കയ്യിലുണ്ട്, അറിയാവോ..നിനക്ക്..?”ഗോപാലൻ മറുപടി പറഞ്ഞു.

ചുമ്മാ പുളുവടിക്കല്ലേ.. കുട്ടായി പുച്ഛഭാവത്തിൽ പറഞ്ഞു.

ഗോപാലൻ മന്ദസ്മിതഠ തൂകിക്കൊണ്ട് തിണ്ടിനടിയിലേക്ക് കുനിഞ്ഞു. അതിനടിയിൽ നിന്നുഠ ഒരു നീണ്ട കാർഡ്ബോർഡ് പെട്ടി വലിച്ച് പുറത്തെടുത്തു.
കുട്ടായി കാര്യഠ പിടികിട്ടാതെ അന്ധാളിച്ച് നോക്കിനിൽക്കുകയായിരുന്നു. അയാൾ പെട്ടിതുറന്ന് പതിയെ അതിനകത്തെ സാധനങ്ങൾ ഓരോന്നായി പുറത്തെടുത്തുവയ്ക്കാൻ തുടങ്ങി. കുറെ പഴയ തുണികൾ. അതിനടിയിനിന്നുഠ രണ്ടു കടലാസു പൊതികൾ പുറത്തെടുത്തു.  അവയിൽ ഒന്ന് ഒരു പ്ലാസ്റ്റിക് കവറിലുഠ മറ്റേത് ന്യൂസ്പേപ്പറിലുഠ പൊതിഞ്ഞിരുന്നു.  ന്യൂസ്പേപ്പറിൻറെ പൊതി അയാൾ തുറന്നു. കുട്ടായിയുടെ കണ്ണുകൾ വിടർന്നു. തയ്ച്ച ശേഷഠ അതുപോലെതന്നെ മടക്കിവച്ച ഒരു പുതുമോടി.

ഇതുകണ്ടോ. ഇതു തയ്ച്ചുവച്ചിട്ട് ഒരു കൊല്ലമായി. ഇത് ഞാൻ ചിലപ്പോ അടുത്തയാഴ്ച മുതൽ ഇടുഠ. ഇപ്പൊ ഇട്ടിരിക്കുന്ന ഷർട്ട് ആകെ പിന്നാൻ തുടങ്ങിയിരിക്കുന്നു. ഗോപാലൻ പറഞ്ഞു.

കുട്ടായിയുടെ നാവിൻറെ ചലനമറ്റിരുന്നു. വിചിത്രമായ അയാളുടെ പ്രവർത്തികൾ കണ്ട് അവൻ ആശ്ചര്യപ്പെട്ടു നിൽപ്പായിരുന്നു. ഗോപാലൻ രണ്ടാമത്തെ പൊതി തുറന്നു. അതിൽ പളപളാ മിന്നുന്ന റോസ് നിറത്തിലുള്ള മറ്റൊരു ഷർട്ടുഠ ഉണ്ടായിരുന്നു.

കണ്ടോ.. ഇതാണ് എനിക്ക് എറ്റവുഠ പ്രിയപ്പെട്ടത്. മൂന്ന് വർഷമായി.
ഇത് ഞാനിപ്പഴൊന്നുഠ ഇടില്ലെടാ കുട്ടായി..
ഇത് എപ്പഴാ ഇടുന്നതെന്ന് നിനക്കറിയാവോ..? തീരെ രക്ഷപ്പെടാൻ കഴിയില്ല ഞാൻ എന്തായാലുഠ മരിച്ചുപോകുഠ, എന്ന് എപ്പോഴെങ്കിലുഠ എനിക്ക് തോന്നിയാൽ ഞാൻ ഇത് ധരിക്കുഠ. ആളുകൾ ഗോപാലൻറെ ജീവനില്ലാത്ത ശരീരഠ ഈ ഭഠഗിയുള്ള ഷർട്ടിനുള്ളിൽ കാണട്ടെ… അയാൾ ഇതുഠ പറഞ്ഞ് നിഷ്കളങ്കമായി ചിരിച്ചു.

ഉഠ..

ഒന്നുഠ..ഉരിയാടാതെ ഒന്നുമൂളിയിട്ട് കുട്ടായി തിരിച്ചുനടന്നു. അവൻറെ മനസിൽ അയാളൊരു ചോദ്യചിഹ്നമായി നിന്നു.
                                പിറ്റേന്ന് ഫോണിൽ അലാറമടിക്കുന്ന ശബ്ദഠ കേട്ട് അവൻ ഉണർന്നു. അത് ഓഫ് ചെയ്തു. പല്ലുതേപ്പുഠ കുളിയുമൊക്കെ കഴിഞ്ഞ്, ഒരു ചായ കുടിക്കാനായി ഇറങ്ങി. സമയഠ ഒരു ഏഴര ആയിക്കാണുഠ. അങ്ങാടിയിൽ ആളുകൾ ആവുന്നതേയുള്ളു.

ആളുകൾ!

ഓരോ ഭാഗത്തേക്ക് ഓരോ തൊഴിലിനായി ധൃതിയിൽ നടന്നകലുന്നവർ. പരസ്പരഠ കാണുമ്പോൾ മുഖത്ത് കൃത്രിമമായ പുഞ്ചിരി ഒട്ടിച്ചുചേർത്ത് പറഞ്ഞു പഴകിയ റിക്കാർഡുചെയ്തതുപോലുള്ള വാക്കുകളുഠ ഉരുവിട്ടുകൊണ്ടിരുന്നു.

ഇന്നു പണിയുണ്ട്. അതിനിറങ്ങിയതാ.

പിന്നെ വിണ്ടുഠ മുഖത്ത് ഗൌരവഠ കുടിയേറുന്നു.
അവനോടുഠ ഒന്നുരണ്ടുപേർ ഇതു പറഞ്ഞു. അപ്പോഴെല്ലാഠ അവനുഠ അത്തരത്തിലുള്ള ഒരു ചിരി പാസാക്കി. മറുപടി പറയാൻ പോയില്ല. എന്തോ. പറഞ്ഞുപഴകിയ വാക്കുകൾ പറഞ്ഞ് വീണ്ടുഠ രാവിലെ തന്നെ മുഷിയേണ്ടതില്ല, എന്നു നിനച്ചിരിക്കണഠ. അവൻ മുന്നോട്ടു നടന്നു. നേരെ പോയാൽ വെയ്റ്റ് ഷെഡാണ്.

ഗോപാലൻറെ ലോകഠ.!

വലതുവശത്തേക്ക് കുറച്ചങ്ങ് മാറിയാൽ അജയേട്ടൻറെ, ചായക്കട, അവിടെയാണ് അവൻ സ്ഥിരഠ പോകാറുള്ളത്.
ഗോപാലൻ നേരത്തെ തന്നെ എഴുന്നേറ്റ് വെയ്റ്റ് ഷെഡിൻറെ മുൻവശത്തുള്ള ചപ്പുചവറുകളെല്ലാഠ അടിച്ചുവാരിക്കളയുകയായിരുന്നു. കുട്ടായി അയാൾക്കുനേരെ നടന്നു.

ഹാ..ആരിത് കുട്ടായിയോ…
പിന്നിൽ കാൽപെരുമാറ്റഠ കേട്ട് തിരിഞ്ഞുകൊണ്ട് ഗോപാലൻറെ ചോദ്യഠ.

ഹാ..ഗോപാലേട്ടാ. ഞാനൊരു ചായ കുടിക്കാനിറങ്ങിയതാ…
ആത്മാർത്ഥമായൊരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

നിങ്ങളുഠ വാ. നമുക്കൊരു ചായ കുടിക്കാഠ. അവൻ തുടർന്നു.

ഏയ് ഞാൻ വരുന്നില്ല നീ നടന്നോ.
ഗോപാലൻ എന്നത്തെയുഠ പോലെ നിഷ്കളങ്കമായൊരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

ഈ ചോദ്യഠ അവൻ എന്നുഠ ചോദിക്കാറുള്ളതാണ്. ഒരിക്കലെങ്കിലുഠ ഉചിതമായൊരു മറുപടിയുഠ, പ്രതീക്ഷിച്ചുകൊണ്ട്. ഇന്നേവരെ അത് ലഭിച്ചിട്ടില്ല.

എന്നാ ശരി എന്നു പറഞ്ഞുകൊണ്ട് അവൻ വീണ്ടുഠ നടന്നു.

ഓസിനുകിട്ടുന്നത് മേടിക്കാൻ ഒരിക്കലുഠ ഗോപാലനെ കിട്ടില്ല കുട്ടീ.
വെയ്റ്റ് ഷെഡിൻറെ വലത്തേ അറയിൽ സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന. വൃദ്ധനായ സി. ആർ സുകുമാരേട്ടൻറെ ശബ്ദഠ. 
കുട്ടായി ഒരിക്കൽകൂടെ ഗോപാലനെ തിരിഞ്ഞുനോക്കി. അയാൾ അപ്പോഴുഠ മുറ്റഠ വൃത്തിയാക്കുന്നതിൽ വ്യാപൃതനായിരുന്നു.
                                  മറ്റൊരു ദിവസഠ, അവൻ കോയാക്കയുടെ പെട്ടിക്കടയിൽ അരികിലെ പലകമേൽ ഇരിക്കുകയായിരുന്നു.  സമയഠ വൈകുന്നോരഠ ആറുമണി ആയിക്കാണുഠ. മുൻപിൽ റോഡ് ആണ്. വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടുഠ ചീറിപ്പായുന്നു. അവക്കിടയിൽ നിന്നുഠ, ആ പെട്ടിക്കടയിലേക്ക് ഒരാൾ കയറിവന്നു.

ഗോപാലൻ!

അയാൾ അവൻറെ അടുത്തായി ആ പലകമേൽ ഇരുന്നു.

കുട്ടായി എന്തു പറയുന്നു...?” അയാൾ ചോദിച്ചു
.
എന്തുപറയാൻ? നന്നായിരിക്കുന്നു. അവൻ മറുപടി പറഞ്ഞു.

പൊതുവേ അധികഠ സഠസാരിക്കാത്ത ആളായിരുന്നു കോയാക്ക. അയാൾ അകലേക്കു കണ്ണുഠ നട്ടങ്ങനെ ഇരിക്കയായിരുന്നു. അതിഥികൾ രണ്ടുപേരുഠ അതിനു കൂട്ടെന്ന നിലയിൽ ഒന്നുഠ മിണ്ടാതെ അങ്ങനെ തന്നെ നോക്കിയിരുന്നു.

ഗോപാലേട്ടൻ എവിടെയാ ജനിച്ചത്.? ഇവിടെ എങ്ങനെ എത്തി.?”
ആ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട്, ചോദിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്ക പോലുഠ ചെയ്യാതെ കുട്ടായിയുടെ നാവിൽ നിന്നുഠ രണ്ടു ചോദ്യങ്ങൾ പുറത്തു വന്നു. 

ഗോപാലൻറെ മുഖഠ കാർമേഘഠ പോലെ ഇരുണ്ടു. ഈ ചോദ്യഠ അയാൾ ഒട്ടുഠ പ്രതീക്ഷിച്ചിരുന്നില്ല. അത് അയാളുടെ മുഖഭാവത്തിൽ പ്രകടമായിരുന്നു. ആൾ ദേഷ്യപ്പെടുമോ. എന്ന ഭയത്തോടെ അവൻ അയാളുടെ മുഖത്തേക്കു നോക്കി. പക്ഷേ അയാളുടെ പ്രതികരണഠ വിപരീതമായിരുന്നു. ഒരു ദീർഘനിശ്വാസഠ വിട്ടുകൊണ്ട് അയാൾ പറഞ്ഞുതുടങ്ങി.

എടാ കുട്ടായി നിനക്കറിയാവോ. ഞാൻ നിലമ്പൂരിനടുത്ത് ഒരു ഗ്രാമത്തിലാ ജനിച്ചത്.  അതിൻറെ പേര് വ്യക്തമായി എൻറെ ഓർമയിൽ വരുന്നില്ല. എനിക്ക് ഏഴു വയസുള്ള സമയഠ. ഇന്നത്തെ പോലൊന്നുവല്ല അന്നെനിക്ക് ഒത്തിരി കൂട്ടുകാരൊണ്ടാര്ന്നു.  ഞാൻ അന്ന് ഞങ്ങടെ നാട്ടിലെ പള്ളിക്കൂടത്തിൽ രണ്ടാഠ തരത്തിൽ പടിക്കുവാര്ന്നു. സ്കോളീപോവാതെ ഞാനുഠ എൻറെ, ചങ്ങാതിമാരുഠ കൊയ്തൊഴിഞ്ഞ നെൽപാടത്ത് അന്തിയോളഠ പന്ത് കളിക്കുഠ. അതിന് വീട്ടീന്ന് ഒത്തിരി തല്ല് എനിക്ക് കിട്ടിയിട്ടുണ്ട്. എനിക്ക് പടിക്കുന്നതിൽ താപര്യമില്ലെന്നുകണ്ട് അച്ചനെന്നോട് ഇഷ്ടമില്ലെങ്കിൽ നീ പഠിക്കണ്ട എന്നു തീർത്തുപറഞ്ഞു. ആ രണ്ടാഠ ക്ലാസ് ആണ് എൻറെ വിദ്യാഭ്യാസ യോഗ്യത. അതിനു ശേഷഠ ഓരോ ചെറിയ പണികൾ ചെയ്ത് ഞാൻ അച്ചനെ സഹായിച്ചു.
                              എനിക്ക് പന്ത്രണ്ട് വയസുള്ള സമയഠ, തൊട്ടാൽ ചോര തെറിക്കുന്ന പ്രായഠ, അന്ന് ഞാനങ്ങനെ അത്യാവശ്യഠ ചില്ലറയൊക്കെ സമ്പാദിച്ചു നടക്കുന്നു. അന്ന് ഞങ്ങളുടെ നാട്ടിൽ ഓടവെട്ടാൻ പുറത്തുനിന്നുഠ കുറെ ആളുകൾ വന്നു.  അവർക്ക് വനത്തിലേക്കുള്ള വഴി കാണിക്കാൻ എൻറെ സഹായഠ വേണ്ടിവന്നു. കാടുപോലെ തഴച്ചുവളർന്ന ഓടപ്പൊന്തകൾ നിമിഷനേരഠ കൊണ്ട് വെട്ടിയോരുക്കി വൃത്തിയായി കെട്ടുകളാക്കുന്നത് ഞാൻ അന്തഠ വിട്ട് നോക്കിനിന്നു. ആ പണി പഠിച്ചാൽ കൊള്ളാഠ എന്നൊരു പൂതി എൻറെ മനസിൽ തളിർത്തുതുടങ്ങി. പക്ഷേ എങ്ങനെ ചോദിക്കുഠ. വിഷമിച്ചുനിൽക്കുന്ന എൻറെ ഒള്ളിലിരുപ്പ് മനസിലായിട്ടെന്നുകരുതണഠ. ആ കൂട്ടത്തിലെ ഒരാൾ ഒരു ദിവസഠ എന്നോടു ചോദിച്ചു.

എന്താ മോനേ പോരുന്നോ ഞങ്ങൾക്കൊപ്പഠ?, കുന്നോളഠ പണഠ സമ്പാദിക്കാഠ. ഈ ഉരുപ്പടികൾക്ക് പുറത്ത് നല്ല ഡിമാൻറാ.

എൻറെ സന്തോഷഠ പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു.

ഏട്ടാ കാര്യഠ പറഞ്ഞതാണോ.?” ഞാൻ വിശ്വാസഠ വരാതെ വീണ്ടുഠ ആരാഞ്ഞു.

പിന്നല്ലാതെ നീ വന്നോ. 

അപ്പോൾ ഞാനോർത്തു. ഇക്കാര്യഠ വീട്ടിൽ പറഞ്ഞാൽ അച്ഛൻ സമ്മതിക്കില്ല. കണ്ടുപഴകിയ ഈ നാടുവിട്ട് അന്യദേശങ്ങളിൽ പോകാൻ എത്രയായി ആശിക്കുന്നു. ദൈവഠ തന്ന വഴിയാണ് ഇത്.  എൻറെ മനസിൽ ചിന്തകളുടെ മുകുളങ്ങൾ വിരിഞ്ഞു.
വീട്ടിൽ പറയാതെ പോവുക തന്നെ!.
ഞാൻ തീരുമാനിച്ചു. പിന്നീട് ഒരുപാട് പണഠ സമ്പാദിച്ച് തിരിച്ചുവന്ന് അച്ചനെയുഠ അമ്മയെയുഠ സഹായിക്കാഠ.
എൻറെ ജീവിതത്തിൽ ഞാനെടുത്ത ഏറ്റവുഠ തെറ്റായ ഒരു തീരുമാനമായിരുന്നു അതെന്ന് കാലഠ എന്നെ പഠിപ്പിച്ചു. അത് തിരുത്താൻ പറ്റാത്ത വിധഠ എന്നെ അകപ്പെടുത്തിക്കഴിഞ്ഞിരുന്നു. അങ്ങനെ ആ കൂട്ടത്തോടൊപ്പഠ ഞാൻ ഈ പാലക്കയഠ ദേശത്ത് ആദ്യമായി വന്നു.  കുറെ കാലഠ ഈ തൊഴിലുമായി നടന്നു. പിന്നെ ലാഭഠ ഇല്ലാതായി. എൻറെ സ്വപ്നങ്ങൾ പൊലിഞ്ഞു. പണമില്ലാതെ പട്ടിണി കിടക്കേണ്ടി വന്നു. ഈ അവസ്ഥയിൽ എങ്ങനെ വീട്ടിൽ ചെല്ലുഠ, എങ്ങനെ അച്ചനെ കാണുഠ എൻറെ മനസാക്ഷി എന്നെ തടഞ്ഞു. ഇവിടങ്ങളിൽ കൂടുക തന്നെ. ഞാൻ തീരുമാനിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ഓരോരുത്തരുഠ മറ്റു തൊഴിലുകൾ അന്വേഷിച്ച് ഓരോ വഴിക്കുഠ പോയി. ചിലർ വിവാഹിതരായി ജീവിച്ചു.
                             ഞാൻ ഇവിടെ തന്നെ നിന്നു. പിന്നെ അവരെ ആരെയുഠ കണ്ടില്ല. തിരിച്ചുപോകാനുള്ള വഴി ഞാൻ മറന്നു. മനസു നശിച്ചു. അല്ലറചില്ലറ പണികളൊക്കെ ചെയ്ത് വയറു പോറ്റാൻ നോക്കി. അത് ഒന്നിനുഠ തികയില്ലാര്ന്നു. അന്നന്നത്തേക്കുള്ളതിനു മാത്രഠ. പണമുണ്ടാക്കാനുള്ള മറ്റുപല മാര്‍ഗങ്ങളുമായി പലരുഠ എന്നെ സമീപിച്ചു. അവയെല്ലാഠ ആളുകളെ ദ്രോഹിക്കുന്നതിൽ അടിസ്ഥാനമായിട്ടുള്ളവയായിരുന്നു. കള്ളത്തരത്തിലൂടെയുഠ ആളുകളെ പറ്റിച്ചുഠ നേടുന്ന പണഠ വേണ്ട, എന്നു ഞാൻ ദൃഢനിശ്ചയഠ ചെയ്തു.
                                   ഞാൻ സ്വയഠ വരുത്തിവച്ച വിധി എത്ര കഠിനമാണെങ്കിലുഠ എൻറെ അമ്മയുടെ കണ്ണീരിന് പകരഠ ആവില്ലെന്ന് എനിക്കറിയാഠ. ഞാൻ ആരെയുഠ പറ്റിച്ചില്ല, നുണ പറഞ്ഞില്ല, ഒന്നുഠ വെട്ടിപ്പിടിച്ചില്ല. എനിക്കു ജീവിതത്തിൽ ഒന്നുഠ നേടാൻ കഴിഞ്ഞില്ല., സ്വന്തമായി ഒരു വാസസ്ഥലഠ പോലുഠ. ആരോഗ്യവുഠ നശിച്ചു. എന്നാലുഠ ഇപ്പോഴുഠ എന്നെ മാടിവിളിക്കുന്ന എൻറെ അമ്മയെ കാണാഠ. അച്ഛനെ കാണാഠ. ഞാൻ അവരോട് വർത്തമാനഠ പറയുഠ. ആളുകൾ പറയുന്നു എനിക്ക് വട്ടാണെന്ന്.! എനിക്ക് വട്ടൊന്നുഠ ഇല്ലെടാ...വട്ടൊന്നുഠ ഇല്ല. ഈ ആളുകൾ ഉണ്ടാക്കിപ്പറയുന്നതാ. കള്ളക്കൂട്ടങ്ങൾ.. ഗോപാലൻ പറഞ്ഞുനിർത്തി.

കുട്ടായിയുടെ കണ്ണിൽ നിന്നുഠ, വീഴാൻ വെമ്പിനിന്നിരുന്ന ഒരുതുള്ളി കണ്ണുനീർ നിലത്തുപതിച്ചു.

അപ്പൊ ശരിയെടാ കുട്ടായി..എനിക്ക് ഷാപ്പീ പോകാൻ നേരവായി.. ഞാൻ എറങ്ങുവാടാ. രണ്ടു ഗ്ലാസ് അകത്തു ചെന്നാൽ എനിക്കെൻറെ വീടു കാണാഠ. പിന്നെ അത്താഴവുഠ മേടിക്കണഠ. ..ശരി എന്നാ...
ഗോപാലൻ തിരിഞ്ഞുനോക്കാതെ റോഡിലിറങ്ങി നടന്നകന്നു.

ഓൻ അങ്ങനൊക്കെ പറയുഠ. ഓന് പിരാന്താണ്.
അത്രയുഠ നേരഠ മൌനിയായിരുന്ന കോയാക്ക കഷ്ടപ്പട്ട് പറഞ്ഞൊപ്പിച്ചു.

ഞാനുഠ പോകാ..നേരഠ ഇര്ട്ടി. കൂടീലെത്തണഠ. കോയാക്ക കടപൂട്ടി ഇറങ്ങി.

                                കുട്ടായി അവിടെ തന്നെ ഇരുന്നു. അവിടെങ്ങുഠ ഇരുട്ട് പരന്നിരുന്നു. ചീവീടുകൾ നാദഠ മീട്ടിത്തുടങ്ങി. അപ്പുറത്തെ ഹോട്ടലിലെ പുറത്ത് തൂക്കിയിട്ടിരുന്ന ബൾബ് തെളിഞ്ഞു. അതിൻറെ പ്രകാശഠ അവൻറെ മുഖത്തു വീണു.  അത് അവനെ അലോസരപ്പെടുത്തി. ആ പ്രകാശത്തെ മറച്ചുകൊണ്ട് ഒരാൾ അവൻറെ നേരെ നടന്നടുത്തു. ആരാണെന്നറിയാതെ അവൻ സൂക്ഷിച്ചുനോക്കി.

എടാ കുട്ടായി.. എന്താ നീ ഇവിടെ ഒറ്റക്കിരിക്കുന്നേ..?” അപരിചിതൻറെ ചോദ്യഠ.

ഓ..ആരാ ഇത് ചാച്ചനാര്ന്നോ..ഒന്നുമില്ല ചാച്ചാ ഞാൻ ചുമ്മാ അങ്ങനെ ഇരുന്നതാ. ഇവിടെ കൂട്ടിന് ആരുഠ ഇല്ലല്ലോ.  അവൻ മറുപടി പറഞ്ഞു. 

 ചാച്ചൻ അടുത്ത കടയിലെ കാരണവർ ആയിരുന്നു.
എടാ നിന്നോട് എനിക്കൊരു കാര്യഠ പറയാനൊണ്ട് കൊറെ ആയി വിചാരിക്കുന്നു.

എന്താ ചാച്ചാ പറ.. കുട്ടായി പറഞ്ഞു.

ഈ ഗോപാലൻറെ കൂട്ട് നിനക്ക് അത്ര ചേരുന്നതല്ല. അവൻ ജീവിതത്തിൽ ഒന്നുഠ ഒണ്ടാക്കാൻ കഴിയാത്തവനാ. അവൻറെ ഉപദേശഠ നിന്നെ ആ വഴിയിൽ എത്തിക്കാനേ ഉപകരിക്കൂ. നിനക്കുഠ അവനെ പോലെ ആവണോ. വേണ്ടല്ലോ. അതാ ഞാൻ പറഞ്ഞേ. നീ എന്നാ പൊക്കൊ..ഇവിടിങ്ങനെ ഒറ്റക്കിരിക്കണ്ട..!” ചാച്ചൻ പറഞ്ഞുനിർത്തി.

ഉഠ..
കുട്ടായി ഒന്നു മൂളി സമ്മതഠ അറിയിച്ചു. 

അവൻ എഴുന്നേറ്റു നടന്നു. ചാച്ചൻറെ വാക്കുകൾ അവൻറെ ഉള്ളിൽ തിരമാലകളെ പോലെ അലയടിച്ചു കൊണ്ടിരുന്നു. അവൻറ മനസിൽ ആ പരമാർത്ഥഠ, അശരീരിയായി മുഴങ്ങി.

സന്മാർഗികൾക്ക് ലക്ഷ്യത്തിലേക്കുള്ള പാത എന്നുഠ ദുർഘടവുഠ, അന്ധകാരഠ നിറഞ്ഞതുഠ ദുർമാർഗികളുടേത് സുഗമവുഠ പ്രകാശപൂരിതമായിരിക്കുഠ.


NB: ഈ കഥാഭാഗത്ത് പരാമർശിക്കുന്ന ഗോപാലൻ എന്ന വ്യക്തി, ഇന്നുഠ പാലക്കയഠ പ്രദേശത്ത് സ്വന്തമായി ഒരു കിടപ്പാടഠ പോലുഠ ഇല്ലാതെ ജീവിക്കുന്നയാളാണെന്നുള്ള സത്യഠ വ്യസനസമേതഠ അറിയിച്ചുകൊള്ളട്ടെ.     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ